വീരുവിന്റെ ട്രിപ്പിളിനേക്കാള്‍ ബെസ്റ്റ് സച്ചിന്റെ ചെന്നൈയിലെ സെഞ്ച്വറി!- കാരണം മുഷ്താഖ് പറയും
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുന്ന, പ്രത്യേകിച്ചും വീരേന്ദര്‍ സെവാഗിന്റെ ആരാധകരെ ചൊടിപ്പിക്കുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ സ്പിന്നറായിരുന്ന സഖ്‌ലെയ്ന്‍ മുഷ്താഖ്. സെവാഗ് മുള്‍ത്താനില്‍ തങ്ങള്‍ക്കെതിരേ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയാണ് ചെന്നൈയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ സെഞ്ച്വറിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിനുള്ള ചില കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
1999ലായിരുന്നു ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ പാകിസ്താനെതിരേ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 136 റണ്‍സ് നേടിയത്. അതേസമയം, 2004ലായിരുന്നു മുള്‍ത്താനില്‍ കന്നി ട്രിപ്പിളുമായി സെവാഗ് ചരിത്രം കുറിച്ചത്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ കന്നി ട്രിപ്പിള്‍ കൂടിയായിരുന്നു ഇത്.

സെവാഗിന് അനുകൂലം
മുള്‍ത്താനില്‍ തങ്ങള്‍ക്കെതിരേ സെവാഗിന് ട്രിപ്പിള്‍ സെഞ്ച്വറി നേടാനായത് സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായതിനാലാണെന്നു മുഷ്താഖ് അഭിപ്രായപ്പെട്ടു. ഈ ടെസ്റ്റിനു മുമ്പ് പാക് ടീമിന് അത്ര നല്ല തയ്യാറെടുപ്പ് നടത്താന്‍ അവസരം ലഭിച്ചിരുന്നില്ല.
പ്രകൃതി അന്നു സെവാഗിനോടു ദയ കാണിച്ചുവെന്നാണ് തനിക്കു തോന്നിയത്. എന്നാല്‍ അദ്ദേഹം മോശം താരമാണെന്ന് അഭിപ്രായമില്ല. മഹാനായ താരം തന്നെയാണ് സെവാഗ്. അതില്‍ എതിര്‍പ്പില്ലെന്നും മുഷ്താഖ് കൂട്ടിച്ചേര്‍ത്തു.

അക്തറും താനും കളിച്ചില്ല
മുള്‍ത്താന്‍ ടെസ്റ്റില്‍ ചില കാര്യങ്ങള്‍ സെവാഗിന് അനുകൂല സാഹചര്യം സൃഷ്ടിച്ചു. പരിക്കു കാരണം ഷുഐബ് അക്തര്‍ ഈ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. തനിക്കും ഈ ചടെസ്റ്റ് നഷ്ടമായി. വളരെ ഫ്‌ളാറ്റായ വിക്കറ്റായിരുന്നു മുള്‍ത്താനിലേത്. അതുകൊണ്ടു തന്നെ ബൗളര്‍മാര്‍ നന്നായി ബുദ്ധിമുട്ടുകയും ചെയ്തു. പാക് ബൗളിങ് നിരയാകെ അന്നു തകര്‍ന്നു.
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ആകസ്മികമായാണ് ഇന്‍സമാം ക്യാപ്റ്റനായത്. മറ്റാരോ ആയിരുന്നു ക്യാപ്റ്റനെന്നും മുഷ്താഖ് കൂട്ടിച്ചേര്‍ത്തു.

ഒരുപാട് കാര്യങ്ങള്‍ പാകിസ്താനെ ബാധിച്ചു
മുള്‍ത്താന്‍ ടെസ്റ്റില്‍ കളിക്കുമ്പോള്‍ ഒരു പാട് കാര്യങ്ങള്‍ പാകിസ്താനെ ബാധിച്ചിരുന്ന സമയമായിരുന്നു അത്. പല മാറ്റങ്ങളും വന്നു കൊണ്ടിരുന്നു. മനസ്സ് ഏകാഗ്രമായിരുന്നില്ല, ശ്രദ്ധയും കുറവായിരുന്നു. തയ്യാറെടുപ്പുകളും മികച്ചതായിരുന്നില്ല. ആഷസ് വരുമ്പോള്‍ ഒരു വര്‍ഷമാണ് ഇരുടീമുകളും തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഒരു പ്ലാനിങും തയ്യാറെടുപ്പുമില്ലാതെയാണ് അന്നു ഇന്ത്യക്കെതിരേ ഞങ്ങള്‍ പരമ്പര കളിച്ചതെന്നും മുഷ്താഖ് വിശദമാക്കി.
സെവാഗ് അസാധാരണ ബാറ്റ്‌സ്മാന്‍ തന്നെയാണെങ്കിലും മുള്‍ത്താനില്‍ പാകിസ്താന്‍ ട്രിപ്പിള്‍ സെഞ്ച്വറി സെവാഗിനു തളികയില്‍ വച്ചു നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സെവാഗ് അപകടകാരി
സെവാഗ് ഏറെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ തന്നെയായിരുന്നു. പക്ഷെ മുള്‍ത്താനിലെ ട്രിപ്പിള്‍ സെഞ്ച്വറിയോട് തനിക്കു അത്ര മതിപ്പില്ല. പ്രകൃതി തളികയില്‍ വച്ചു നല്‍കിയ ഇന്നിങ്‌സായിരുന്നു മുള്‍ത്താനിലേത്.
നിരവധി മികച്ച ഇന്നിങ്‌സുകള്‍ സെവാഗ് കളിച്ചിട്ടുണ്ട്. നല്ല തയ്യാറെടുപ്പുകള്‍ക്കു ശേഷം ബൗളിങ് യൂണിറ്റും മികച്ച പ്രകടനം നടത്തി ഒപ്പം ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ നേടുന്ന ഇന്നിങ്‌സാണ് നിങ്ങള്‍ കൂടുതല്‍ ആസ്വദിക്കുകയെന്നും മുഷ്താഖ് കൂട്ടിച്ചേര്‍ത്തു.

സച്ചിന്റെ സെഞ്ച്വറി
1999ലെ ഇന്ത്യന്‍ പര്യടനത്തില്‍ തങ്ങള്‍ക്കെതിരേ ചെന്നൈ ടെസ്റ്റില്‍ സച്ചിന്‍ നേടിയ സെഞ്ച്വറി സെവാഗിന്റെ ട്രിപ്പിളിനേക്കാള്‍ മികവുറ്റതായിരുന്നുവെന്ന് മുഷ്താഖ് ചൂണ്ടിക്കാട്ടി. അന്നത്തെ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ സച്ചിന്‍ നേടിയ സെഞ്ച്വറി വളരെ മികച്ചതായിരുന്നു. കാരണം നല്ല തയ്യാറെടുപ്പുമായാണ് അന്നു പാക് ടീം ഈ ടെസ്റ്റില്‍ കളിച്ചത്. ശരിക്കുമൊരു ഏറ്റുമുട്ടല്‍ തന്നെയായിരുന്നു അത്. അവിടെ പോരാട്ടം തന്നെയാണ് നടന്നതെന്നും മുഷ്താഖ് അഭിപ്രായപ്പെട്ടു.
സെവാഗിന്റെ ഇന്നിങ്‌സ് നോക്കിയാല്‍ അന്നു യഥാര്‍ഥത്തില്‍ ഏറ്റുമുട്ടലോ, പോരാട്ടമോ നടന്നില്ല. മാത്രമല്ല ആദ്യ ഇന്നിങ്‌സിലാണ് അദ്ദേഹം ട്രിപ്പിള്‍ നേടിയത്. ആദ്യദിവസത്തെ പിച്ച്, തയ്യാറെടുപ്പുകളില്ല തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സെവാഗിനെ സഹായിച്ചു. മാതാപിതാക്കളുടെ നല്ല പ്രവൃത്തികള്‍, അല്ലെങ്കില്‍ സ്വന്തം സല്‍കര്‍മങ്ങള്‍ എന്നിവയും സെവാഗിനെ തുണച്ചതായി മുഷ്താഖ് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications