ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരമാറ്റിയ ടൂര്‍ണമെന്റാണ് ഐപിഎല്ലെന്ന് പറയാം. 2007ലെ ടി20 ലോകകപ്പിന് ശേഷം തൊട്ടടുത്ത വര്‍ഷം അവതരിപ്പിക്കപ്പെട്ട ഐപിഎല്‍ ഇത്രത്തോളം വലിയ വളര്‍ച്ച കൈവരിക്കുമെന്ന് സംഘാടകര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇന്ന് ലോക ക്രിക്കറ്റില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റില്‍ ഭാഗമായിരിക്കുന്ന താരങ്ങള്‍ക്കും സാമ്പത്തികമായി വലിയ നേട്ടമുണ്ട്.
ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് സാമ്പത്തികമായി വളരെ നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ ഐപിഎല്ലിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്കും ഐപിഎല്‍ സഹായകരമായി. ഐപിഎല്ലില്‍ പ്രതിഭകാട്ടുന്ന യുവതാരങ്ങള്‍ക്ക് വൈകാതെ തന്നെ ദേശീയ ടീമുകളിലേക്കും അവസരം ലഭിക്കാറുണ്ട്. ബാല്യകാലത്ത് സാമ്പത്തികമായി വളരെ പ്രയാസപ്പെടുകയും എന്നാല്‍ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തുകയും ഇന്ന് കോടികളുടെ ആസ്തിയുള്ളവരുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
രവീന്ദ്ര ജഡേജയാണ് ഇതില്‍ ഒരാള്‍. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജഡേജ. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും കളത്തിലെ പുലിയാണ് ജഡേജയെന്ന് പറയാം. ഐപിഎല്ലില്‍ സിഎസ്‌കെയിലൂടെയാണ് ജഡേജ വളര്‍ച്ച കൈവരിക്കുന്നതും സൂപ്പര്‍ താരമായി മാറുന്നതും. ഇന്ന് കോടികളുടെ ആസ്തിയും വലിയ വാഹന ശേഖരവുമടക്കം കോടികളുടെ ആസ്തി ജഡേജക്കുണ്ട്.
എന്നാല്‍ ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തില്‍ നിന്നാണ് ജഡേജയുടെ വളര്‍ച്ച. അദ്ദേഹത്തിന്റെ പിതാവ് അനിരുദ്ധ് ഒരു വാച്ച്മാനായിരുന്നു. ഒരു മുറിയും ഹാളുമുള്ള വീട്ടില്‍ നിന്ന് ഇന്ന് അത്യാഡംഭര ജീവിതമാണ് ജഡേജ നയിക്കുന്നത്. സാമ്പത്തികമായി വലിയ ഉയര്‍ച്ച ജഡേജക്കുണ്ടായി. രണ്ടാമത്തെ താരം ഹാര്‍ദിക് പാണ്ഡ്യയാണ്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ അടുത്ത നായകനായി വിലയിരുത്തപ്പെടുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കിരീടത്തിലേക്കെത്തിക്കാനും പേസ് ഓള്‍റൗണ്ടര്‍ക്കായി. ആധുനിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഹാര്‍ദിക്കെന്ന് നിസംശയം പറയാം. ഒരുകാലത്ത് ദാരിദ്ര്യം നിറഞ്ഞ ജീവിതം നയിച്ചിരുന്ന ഹാര്‍ദിക്കിന് ഇന്ന് കോടികളുടെ ആസ്തിയാണുള്ളത്. ബോളിവുഡ് താരം നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ് ഹാര്‍ദിക് പാണ്ഡ്യ വിവാഹം ചെയ്തിരിക്കുന്നത്.
ഇന്ന് അത്യാഡംഭര ജീവിതമാണ് താരം നയിക്കുന്നത്. വരുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് ഹാര്‍ദിക്. മുഹമ്മദ് സിറാജാണ് മറ്റൊരു താരം. ഇന്ത്യയുടെ നിലവിലെ സ്റ്റാര്‍ പേസര്‍മാരിലൊരാളാണ് സിറാജ്. ഐപിഎല്ലിലൂടെ വളര്‍ന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി മാറാന്‍ സിറാജിന് സാധിച്ചിട്ടുണ്ട്. ഓട്ടോറിക്ഷാക്കാരന്റെ മകനായ സിറാജ് ടെന്നിസ് ബോള്‍ ടൂര്‍ണമെന്റുകള്‍ കളിച്ചാണ് ഐപിഎല്ലിലേക്കെത്തുന്നത്.
ആര്‍സിബിയിലെത്തിയ ശേഷമാണ് സിറാജിന്റെ ജീവിതം മാറിയത്. ഇന്ന് കോടികളുടെ ആസ്തി ഇന്ത്യന്‍ പേസര്‍ക്കുണ്ട്. സൂര്യകുമാര്‍ യാദവാണ് മറ്റൊരു താരം. ബാല്യകാല്യത്തില്‍ വലിയ ദാരിദ്ര്യം നേരിട്ട താരമാണ് സൂര്യകുമാര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നപ്പോള്‍ വലിയ സ്വീകാര്യത സൂര്യക്കില്ലായിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതോടെയാണ് സൂര്യ സൂപ്പര്‍ താരമായി മാറിയത്.
ഇന്ന് ഇന്ത്യയുടെ ടി20 ടീമിന്റെ വജ്രായുധമാണ് സൂര്യകുമാര്‍. കോടികളുടെ ആസ്തി അദ്ദേഹത്തിനുണ്ട്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കും ഇന്ന് കോടികളുടെ വരുമാനവും സമ്പാദ്യവുമുണ്ട്. തുടക്ക സമയത്ത് പരിശീലനം നടത്താന്‍ ഷൂസ് പോലും ബുംറക്കില്ലായിരുന്നു. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ബുംറ. മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷമാണ് ബുംറയുടെ തലവര മാറിയതെന്ന് പറയാം.
സഞ്ജു സാംസണും ഐപിഎല്ലിലൂടെ വളര്‍ന്ന് കോടികള്‍ ആസ്തിയിലേക്കെത്തിയ താരമാണ്. രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയ ശേഷമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കടക്കം വളരാനായത്. ഇന്ന് കോടികളുടെ ആസ്തി സഞ്ജുവിനുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. ഈ പട്ടികയിലേക്ക് യശ്വസി ജയ്‌സ്വാള്‍, റിങ്കു സിങ് ഉള്‍പ്പെടെ ഇനിയും പല യുവതാരങ്ങളും എത്തുമെന്ന കാര്യം ഉറപ്പാണ്.