Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിലെ ബെസ്റ്റ് സഞ്ജു, പ്ലെയര്‍ ഓഫ് ദി ഇയര്‍!! പിന്നാലെ പറഞ്ഞത് വൈറല്‍, 2 കാര്യങ്ങള്‍ക്കു റെഡി

ഇന്ത്യന്‍ ടി20 ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം സ്വന്തം പേരില്‍ ഭദ്രമാക്കിയതിനു പിന്നാലെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ തേടി വമ്പന്‍ പുരസ്‌കാരം. സിയറ്റിന്റെ ടി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. ഏഷ്യാ കപ്പില്‍ ടീമിനൊപ്പം കിരീടമുയര്‍ത്തിയതിനു പിന്നാലെയാണ് സഞ്ജുവിന്റെ സ്വപ്‌നതുല്യമായ നേട്ടം.

ടീമംഗവും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മ, തകര്‍പ്പന്‍ ഫോമിലുള്ള തിലക് വര്‍മ എന്നിവരെ ഓവര്‍ടേക്ക് ചെയ്താണ് അദ്ദേഹം ടി20യിലെ കിങായി മാറിയിരിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങളില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു പറഞ്ഞ വാക്കുകളും വൈറലായിരിക്കുകയാണ്.

SANJU SAMSON

ടീം പറഞ്ഞാല്‍ എന്തിനും റെഡി

സിയറ്റിന്റെ ടി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി മാറിയതില്‍ ആഹ്ലാദം പ്രകടിപ്പിട്ട സഞ്ജു സാംസണ്‍ ടീം ആവശ്യപ്പെട്ടാല്‍ എന്തിനും താന്‍ തയ്യാറാണെന്നും തമാശരൂപേണ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ ഈ വീഡിയോ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

നിങ്ങള്‍ ഇന്ത്യന്‍ ജഴ്‌സി ധരിക്കുമ്പോള്‍ ഒന്നിനോടും നോ പറയാന്‍ കഴിയില്ല. ഈ ജഴ്‌സി അണിയുന്നതിനു വേണ്ടി ഞാന്‍ കഠിനാധ്വാനവും നടത്തിയിട്ടുണ്ട്. ഡ്രസിങ് റൂമില്‍ തുടരാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനവും എനിക്കുണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്റെ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ ഒരുപാട് അഭിമാനവുമുണ്ട്.

ഇനി ടീം എന്നോടു ഒമ്പതാം നമ്പറില്‍ നമ്പറില്‍ ബാറ്റ് ചെയ്യാന്‍ പറഞ്ഞാലും, കുറച്ച് ഇടംകൈ ഓഫ്‌സ്പിന്‍ എറിയാന്‍ പറഞ്ഞാലും ഞാന്‍ അതും സന്തോഷത്തെ തന്നെ ചെയ്യാന്‍ ഒരുക്കമാണ് (ചിരിക്കുന്നു). രാജ്യത്തിനു വേണ്ടി എന്തു ജോലി ചെയ്യാന്‍ പറഞ്ഞാലും തനിക്കു അതു പ്രശ്‌നല്ലെന്നും സഞ്ജു വ്യക്തമാക്കി.

അടുത്തിടെയാണ് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. പക്ഷെ ഈ പത്തു വര്‍ഷത്തിനിടെ ഞാന്‍ കളിച്ചത് 40 ഓളം മല്‍സരങ്ങൡ മാത്രമാണ്. പക്ഷെ ഈ നമ്പറുകള്‍ ഞാന്‍ അത്ര കാര്യമാക്കാറില്ല. നമ്പറുകള്‍ മുഴുവന്‍ സ്റ്റോറിയും പറയാറുമില്ല. ഒരു വ്യക്തിയെന്ന നിലയില്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നയിടത്തു ഞാന്‍ അഭിമാനമുള്ളവനാണ്. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ കടന്നു പോയിട്ടുള്ള വെല്ലുവിളികളെ കുറിച്ചും ഏറെ അഭിമാനമുണ്ട്.

19ാം വയസ്സിലാണ് ഞാന്‍ തുടങ്ങിയത്. അന്നാണ് ദേശീയ ടീമിലേക്കു ഞാന്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇപ്പോഴും ഞാന്‍ ടീമില്‍ കളിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലുമെല്ലാം നിങ്ങള്‍ തീര്‍ച്ചയായും വളരും.

സ്വയം നിങ്ങളെ കുറിച്ച് കൂടുതലായി പഠിക്കുകയും ചെയ്യും. പുറത്തു നിന്നുള്ള ബഹളങ്ങള്‍ ശ്രദ്ധിക്കുന്നതിനു പകരം എനിക്കു അകത്തു നിന്നു തന്നെയുള്ള ആരവത്തെ ശ്രദ്ധിക്കുന്നത് ഞാന്‍ ശീലമാക്കി മാറ്റുകയും ചെയ്തുവെന്നും സഞ്ജു വ്യക്തമാക്കി.

രോഹിത്തിനും വരുണിനും പുരസ്‌കാരം

സഞ്ജു സാംസണിനെ കൂടാതെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ, മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി എന്നിവരും പുരസ്‌കാര പട്ടികയിലുണ്ട്. ഈ വര്‍ഷം ഇന്ത്യയെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ജേതാക്കളാക്കിയതിനു രോഹിത്തിന് പ്രത്യേക മെമെന്റോ സമ്മാനിച്ചു.

VARUN CHAKRAVARTHY

ടി20യില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായി മാറിയ വരുണാണ് ടി20യില ബൗളര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടത്. ഏകദിനത്തില ബാറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ന്യൂസിലാന്‍ഡിന്റെ കെയ്ല്‍ വില്ല്യംസണിനും ബൗളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അവരുടെ തന്നെ മാറ്റ് ഹെന്‍ട്രിക്കുമാണ്.

സിയറ്റിന്റെ അന്താരാഷ്ട്ര ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടത് ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ്. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിനു വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറയും അര്‍ഹനായി.

Story first published: Wednesday, October 8, 2025, 7:16 [IST]
Other articles published on Oct 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+