Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആറ്, എട്ട്... സുവര്‍ണാവസരം തട്ടിത്തെറിപ്പിച്ച് വീണ്ടും സഞ്ജു, ഇനിയൊരു അവസരം പ്രതീക്ഷിക്കണോ?

വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരം ഒരിക്കല്‍ക്കൂടി മലയാളി താരം സഞ്ജു സാംസണ്‍ നഷ്ടപ്പെടുത്തി. ന്യൂസിലാന്‍ഡിനെതിരായ നാലാം ടി20യില്‍ വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയുടെ പകരക്കാരനായി സഞ്ജുവിനെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് ധൈര്യം കാണിച്ചു. പക്ഷെ തന്നില്‍ ക്യാപ്റ്റനും ടീം മാനേജമെന്റും കാണിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ താരത്തിനായില്ല. അഞ്ചു പന്തില്‍ നിന്ന് ഒരു സിക്‌സറടക്കം എട്ടു റണ്‍സ് മാത്രമെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു.

sanju

ലോകേഷ് രാഹുലിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് സഞ്ജുവായിരുന്നു. നേരിട്ട ആദ്യ രണ്ടു പന്തിലും സിംഗിള്‍ നേടിയ താരം മൂന്നാമത്തെ പന്തില്‍ സിക്‌സര്‍ പായിച്ച് ആരാധകരെ ആവേശത്തിലാക്കി. എന്നാല്‍ ഇതു അവസാനത്തെ ആളിക്കത്തലായിരുന്നുവെന്നു മാത്രം. സിക്‌സര്‍ പായിച്ച് ശേഷമുള്ള മൂന്നാമത്തെ പന്തില്‍ സഞ്ജു വിക്കറ്റ് കളഞ്ഞു കുളിച്ച് പവലിയനിലേക്കു മടങ്ങി. ക്യുഗെലൈന്റെ ബൗളിങില്‍ അശ്രദ്ധമായ ഷോട്ട് കളിച്ച സഞ്ജുവിനു പിഴച്ചു. ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച പന്ത് സാന്റ്‌നറുടെ കൈകളില്‍ ഭദ്രം. വീണ്ടുമൊരിക്കല്‍ കൂടി താരത്തിനു തല കുനിച്ച് മടക്കം.

ഇതു രണ്ടാം തവണയാണ് ടീം മാനേജ്‌മെന്റിന്റെ പ്രശംസ പിടിച്ചുപറ്റാന്‍ ലഭിച്ച അവസരം സഞ്ജു സ്വയം നഷ്ടപ്പെടുത്തിയത്. ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ ഈ മാസം നടന്ന ടി20 പരമ്പരയിലെ മൂന്നാമത്തെ കളിയിലും താരം ഇതു പോലെ നിരാശപ്പെടുത്തിയിരുന്നു. അന്ന് കോലി തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പര്‍ സ്ഥാനം സഞ്ജുവിന് വിട്ടു നല്‍കിയിരുന്നു. പക്ഷെ ഈ അവസരവും സഞ്ജു തട്ടിയകറ്റി. ആദ്യ പന്തില്‍ സിക്‌സറുമായി തുടങ്ങിയ അദ്ദേഹം തൊട്ടടുത്ത പന്തില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേ അരങ്ങേറിയ ശേഷം സഞ്ജു കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ലങ്കയ്‌ക്കെതിരേയുള്ളത്.

san1

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ കാണികളില്‍ നിന്നും വലിയ പിന്തുണയാണ് സഞ്ജുവിന് ലഭിച്ചത്. താരത്തിനു വേണ്ടി മലയാളി ക്രിക്കറ്റ് പ്രേമികള്‍ സ്റ്റേഡിയത്തില്‍ ബാനറുകളുമായി ആര്‍പ്പു വിളിച്ചിരുന്നു. ഒടുവില്‍ പ്ലെയിങ് ഇലവനില്‍, അതും ഓപ്പണറായി തന്നെ അവസരം ലഭിച്ചിട്ടും അത് നഷ്ടപ്പെടുത്തിയ സഞ്ജു ഏവരെയും ഒരുപോലെ നിരാശപ്പെടുത്തി. വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്തിനെ പുറത്തിരുത്തിയാണ് സഞ്ജുവിന് നാലാം ടി20യില്‍ ഇന്ത്യ അവസരം നല്‍കിയത്. എന്നാല്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതോടെ ശേഷിക്കുന്ന അവസാന ടി20യില്‍ സഞ്ജുവിനു പകരം പന്ത് ടീമിലെത്താന്‍ സാധ്യത കൂടുതലാണ്. ലഭിച്ച രണ്ടു അവസരങ്ങളും നഷ്ടപ്പെടുത്തിയതോടെ ഒരുപക്ഷെ ഈ പരമ്പരയ്ക്കു ശേഷം സഞ്ജുവിന് ദേശീയ ടീമില്‍ ഇടം ലഭിക്കുമോയെന്ന കാര്യം പോലും സംശയത്തിലാണ്.

Story first published: Friday, January 31, 2020, 13:18 [IST]
Other articles published on Jan 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+