For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ചഹൽ വന്നാൽ സഞ്ജു വിറയ്ക്കും! കണക്കുകളിൽ സാംസൺ വട്ടപ്പൂജ്യം; ചെപ്പോക്കിൽ അടിതെറ്റുമോ?

പഞ്ചാബ് കിങ്സ് താരം യുസ്വേന്ദ്ര ചഹലും മലയാളി താരം സഞ്ജു സാംസണും തമ്മിലുള്ള സൗഹൃദം വളരെ പ്രസിദ്ധമാണ്. ഇരുവരും തമ്മിലുള്ള റീലുകളും അവർക്കിടയിലെ സംഭാഷണങ്ങളുമെല്ലാം ക്രിക്കറ്റ് ആരാധകരെ കൗതുകം കൊള്ളിക്കുന്നതാണ്. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ രാജസ്ഥാന് വേണ്ടി ഒരുമിച്ച് കളത്തിലിറങ്ങിയ ചഹലും സഞ്ജുവും ഒരുപാട് താരങ്ങളെ പൂട്ടിയ കഥകളുമുണ്ട്. എന്നാൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ആർക്കാണ് മുൻതൂക്കം, സഞ്ജുവിനോ ചഹലിനോ? കണക്കുകൾ അതിനുള്ള ഉത്തരം തരും.

IPL 2026: പഞ്ചാബിനെ വീഴ്ത്താൻ സഞ്ജു ഒരാൾ മതി, പക്ഷെ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; മാറ്റം വേണമെന്ന് ശ്രീകാന്ത്
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ യുസ്‌വേന്ദ്ര ചഹലിന് മുന്നിൽ സഞ്ജു സാംസൺ പലപ്പോഴും പതറാറുണ്ട് എന്ന സത്യം ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. ഇന്ന് ചെന്നൈയും പഞ്ചാബും നേർക്കുനേർ വരുമ്പോൾ, പഞ്ചാബ് നിരയിലുള്ള ചഹൽ സഞ്ജുവിനെ എങ്ങനെ നേരിടും എന്നത് ചെന്നൈയുടെ വിജയത്തിൽ നിർണ്ണായകമാകും. ലഭ്യമായ ഐപിഎൽ കണക്കുകൾ പരിശോധിക്കുമ്പോൾ സഞ്ജുവിനെതിരെ ചഹലിന് വ്യക്തമായ ആധിപത്യമുണ്ടെന്ന് മനസ്സിലാക്കാം.

sanjuanschahalipl

കണക്കുകൾ പറയുന്നത് ഇങ്ങനെ: സഞ്ജുവിന് ചഹൽ ഒരു 'പേടിസ്വപ്നം'?

സഞ്ജുവും ചഹലും തമ്മിലുള്ള ഐപിഎൽ പോരാട്ടത്തിന്റെ സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാൽ സഞ്ജുവിന്റെ പരിമിതികൾ വ്യക്തമാണ്. ഇതുവരെ ചഹലിന്റെ 62 പന്തുകൾ നേരിട്ട സഞ്ജുവിന് വെറും 71 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതായത് സ്ട്രൈക്ക് റേറ്റ് വെറും 114.5 മാത്രമാണ്. ഒരു പവർ ഹിറ്റർ എന്ന നിലയിൽ സഞ്ജുവിന് ഒട്ടും ചേരാത്ത സ്കോറാണിത്.

കൂടുതൽ ശ്രദ്ധേയമായ കാര്യം, 62 പന്തുകൾക്കിടയിൽ സഞ്ജു 5 തവണ ചഹലിന് മുന്നിൽ വിക്കറ്റ് നൽകി കീഴടങ്ങിയിട്ടുണ്ട് എന്നതാണ്. ശരാശരി വെറും 14.2 മാത്രം. 2014 മുതൽ 2025 വരെയുള്ള കണക്കുകൾ നോക്കിയാൽ, 2019-ൽ സഞ്ജു റണ്ണൊന്നുമെടുക്കാതെ ചഹലിന് മുന്നിൽ വീണിട്ടുണ്ട്. 2020-ൽ ചഹലിന്റെ 5 പന്തുകൾ നേരിട്ട സഞ്ജു 2 തവണയാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്.

IPL 2026: രഹാനെ പൊട്ടിത്തെറിക്കുന്നു, വിമർശകർക്ക് അസൂയയോ! തോൽവിക്ക് ശേഷം നടത്തിയ പ്രസ്ഥാവനയിൽ വിവാദം
ചെപ്പോക്കിലെ സ്പിൻ പിച്ചിൽ ചഹാൽ വിശ്വരൂപം കാണിക്കുമോ?

ചെന്നൈയിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുന്നതാണെന്നിരിക്കെ, ചഹലിന്റെ ലെഗ് സ്പിൻ സഞ്ജുവിനെ ഇന്ന് ബുദ്ധിമുട്ടിലാക്കും എന്ന് ഉറപ്പാണ്. സഞ്ജു ഇന്ന് തന്റെ 'റോയൽ' ഫോമിലേക്ക് തിരിച്ചെത്തണമെന്ന് കെ. ശ്രീകാന്ത് പ്രവചിക്കുമ്പോഴും, ചഹൽ എന്ന കടമ്പ കടക്കുക എന്നത് അത്ര എളുപ്പമാകില്ല. ചഹലിനെതിരെ 24 ഡോട്ട് ബോളുകൾ സഞ്ജു വഴങ്ങിയിട്ടുണ്ട് എന്നതും സഞ്ജുവിന് മേലുള്ള ചഹലിന്റെ മാനസികാധിപത്യം വെളിപ്പെടുത്തുന്നു.

എങ്കിലും 2025-ലെ കണക്കുകൾ സഞ്ജുവിന് അല്പം ആശ്വാസം നൽകുന്നുണ്ട്. അന്ന് ചഹലിന്റെ 11 പന്തിൽ 19 റൺസ് നേടിയ സഞ്ജു വിക്കറ്റൊന്നും നൽകിയിരുന്നില്ല. ആ ആത്മവിശ്വാസത്തിൽ ഇന്ന് ചഹാലിനെ സഞ്ജു നേരിടുമോ അതോ ചഹാൽ തന്റെ സ്പിൻ മാന്ത്രികതയിലൂടെ സഞ്ജുവിനെ വീണ്ടും പൂട്ടുമോ എന്ന് കണ്ടറിയണം.

Story first published: Friday, April 3, 2026, 17:20 [IST]
Other articles published on Apr 3, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+