IPL 2026: പഞ്ചാബിനെ വീഴ്ത്താൻ സഞ്ജു ഒരാൾ മതി, പക്ഷെ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; മാറ്റം വേണമെന്ന് ശ്രീകാന്ത്
ഐപിഎൽ 2026-ലെ ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് സ്വന്തം തട്ടകത്തിൽ പഞ്ചാബ് കിങ്‌സിനെ നേരിടാൻ ഒരുങ്ങുന്നു. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റ ചെന്നൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തിൽ, സിഎസ്കെ ഓപ്പണർ സഞ്ജു സാംസൺ ഇന്ന് ചെപ്പോക്കിൽ വിശ്വരൂപം പുറത്തെടുക്കുമെന്നും പഞ്ചാബിന്റെ ബൗളിംഗ് നിരയെ തച്ചുതകർക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ കെ. ശ്രീകാന്ത്.
IPL 2026: രഹാനെ പൊട്ടിത്തെറിക്കുന്നു, വിമർശകർക്ക് അസൂയയോ! തോൽവിക്ക് ശേഷം നടത്തിയ പ്രസ്ഥാവനയിൽ വിവാദം
"സഞ്ജുവിന് ഇത് ഹോം ഗ്രൗണ്ട് പോലെ!"; ശ്രീകാന്തിന്റെ വാക്കുകൾ
തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി സംവദിക്കവെയാണ് ശ്രീകാന്ത് സഞ്ജുവിനെ വാനോളം പുകഴ്ത്തിയത്. സഞ്ജുവിന്റെ ബാറ്റിംഗ് മികവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:
"ടി20 ലോകകപ്പിൽ സഞ്ജു സാംസൺ ഗംഭീരമായ തിരിച്ചുവരവ് നടത്തുകയും 'മാൻ ഓഫ് ദി സീരീസ്' പുരസ്‌കാരം നേടുകയും ചെയ്തു. ആ ഫോം സഞ്ജുവിന് ലഭിച്ചത് സിംബാബ്‍വേയ്ക്കെതിരെ ചെപ്പോക്കിൽ നടന്ന മത്സരത്തിലൂടെയാണ്. അതേ ചെപ്പോക്കിലാണ് ഇന്നത്തെ മത്സരം. സഞ്ജു ഇന്ന് ഒരു തകർപ്പൻ ഇന്നിംഗ്‌സ് കളിക്കുമെന്ന് എനിക്ക് ഉറപ്പാണ്. തന്റെ പഴയ 'റോയൽ' ഫോമിലേക്ക് തിരിച്ചെത്താൻ സഞ്ജുവിന് ഏറ്റവും അനുയോജ്യമായ പിച്ചാണിത്. ആദ്യത്തെ നാലോ അഞ്ചോ പന്തുകൾ നേരിട്ട് കഴിഞ്ഞ് സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ചു കളിക്കണം. സഞ്ജു ഫോമിലായാൽ അവനെ തടയാൻ പഞ്ചാബ് നിരയിൽ ആരുമില്ല."

ബാറ്റിംഗിന് അനുകൂലമായ ഈ പിച്ചിൽ 220 റൺസ് എടുക്കുന്ന ടീമിനായിരിക്കും വിജയസാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജുവും നായകൻ റുതുരാജ് ഗെയ്‌ക്‌വാദും ചേർന്ന് ഓപ്പണിംഗിൽ ഒരു സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാൽ ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ശ്രീകാന്തിന്റെ നിരീക്ഷണം.
"ശിവം ദുബെയെ താഴേക്ക് ഇറക്കരുത്!"; സിഎസ്കെ തന്ത്രങ്ങളിൽ മാറ്റം വേണം
ചെന്നൈയുടെ വിനാശകാരിയായ ബാറ്റർ ശിവം ദുബെയുടെ ബാറ്റിംഗ് പൊസിഷനെക്കുറിച്ചും ശ്രീകാന്ത് തന്റെ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തി. ആദ്യ മത്സരത്തിൽ ഏഴാം നമ്പറിൽ ഇറങ്ങിയ ദുബെക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇതിനെക്കുറിച്ച് ശ്രീകാന്ത് പറഞ്ഞത് ഇങ്ങനെ:
"സഞ്ജുവും റുതുരാജും ചേർന്ന് നൽകുന്ന സെഞ്ച്വറി പാർട്ണർഷിപ്പ് ചെന്നൈയെ സംബന്ധിച്ച് എല്ലാം ശരിയാക്കും. എന്നാൽ ഒരു മത്സരത്തിലെ പ്രകടനം കണ്ട് ടീമിൽ മാറ്റം വരുത്തരുത്. ശിവം ദുബെ നാലാം നമ്പറിലോ (No.4) അഞ്ചാം നമ്പറിലോ ബാറ്റിംഗിന് ഇറങ്ങണം. അവനെ ആറാം നമ്പറിന് താഴേക്ക് അയക്കരുത്. ദുബെയെപ്പോലൊരു ബിഗ് ഹിറ്ററെ മുകളിൽ ഇറക്കുന്നത് ചെന്നൈയുടെ സ്കോർ ഉയർത്താൻ സഹായിക്കും."
IPL 2026: നെറ്റ്സ് പൂരപ്പറമ്പാക്കി തലയുടെ നോ ലുക്ക് സിക്സർ; ധോണി ഇന്ന് ഇറങ്ങുന്നുണ്ടോ, റുതുവിന്റെ മറുപടി
ശ്രേയസ് അയ്യരുടെ നായകമികവും പഞ്ചാബിന്റെ കരുത്തും!
മറുഭാഗത്ത്, ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്‌സ് വലിയ ആത്മവിശ്വാസത്തിലാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അയ്യരുടെ തന്ത്രപരമായ നീക്കങ്ങളാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. നായകൻ എന്ന നിലയിൽ മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരെ പൂട്ടുക എന്നത് ചെന്നൈ ബൗളർമാർക്ക് വലിയ വെല്ലുവിളിയാകും. പരിക്കിനെത്തുടർന്ന് എം.എസ്. ധോണി ഇന്നും വിശ്രമത്തിലായിരിക്കുമെന്ന സൂചനകൾ നിലനിൽക്കെ, സഞ്ജു സാംസണിന് ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും വലിയ ഉത്തരവാദിത്തമാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications