ഇന്ത്യന്‍ ജഴ്‌സി താങ്ങില്ല!! ഐപിഎല്ലില്‍ ശ്രദ്ധിക്കൂ... ഇനിയൊരു അവസരം ലഭിക്കില്ല, സഞ്ജുവിന് ട്രോള്‍
ബേ ഓവല്‍: ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ തുടര്‍ച്ചയായി രണ്ടു അവസരങ്ങള്‍ ലഭിച്ചിട്ടും അതു പാഴാക്കിയ മലയാളി താരം സഞ്ജു സാംസണിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് നിരവധി പേര്‍ താരത്തിനെതിരേ രംഗത്തു വന്നത്. ന്യൂസിലാന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ലോകേഷ് രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് വെറും രണ്ടു റണ്‍സാണ് നേടാനായത്.

നേരത്തേ പരമ്പരയിലെ നാലാമത്തെ കളിയിലും രാഹുലിനൊപ്പം സഞ്ജു ഓപ്പണറായി കളിച്ചിരുന്നു. അന്നു ഒരു സിക്‌സറടക്കം എട്ടു റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്. ഈ പരമ്പരയിലെ രണ്ടു കളികള്‍ മാത്രമല്ല ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഒരു ടി20യിലും സഞ്ജു പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. അന്നു ആറു റണ്ണിന് താരം പപുറത്തായി. നേരത്തേ ടീമിലുണ്ടായിട്ടും അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് സഞ്ജുവിനെ പിന്തുണച്ച അതേ സോഷ്യല്‍ മീഡിയകള്‍ തന്നെയാണ് ഇപ്പോള്‍ താരത്തിനെതിരേ തിരിഞ്ഞിരിക്കുന്നത്.
സഞ്ജു സാംസണിനേക്കാള്‍ മികച്ച ഓപ്പണര്‍ റിഷഭ് പന്താണെന്നായിരുന്നു ഒരു ട്വീറ്റ്.
സഞ്ജു നിരാശപ്പെടുത്തിയത് സ്വയം മാത്രമല്ല, മറിച്ച് വളരെയേറെ പ്രതീക്ഷയര്‍പ്പിച്ച നിരവധി പേരെയാണ്. ഒട്ടും ക്ഷയമില്ലാത്ത താരമാണ് സഞ്ജു. അന്താരാഷ്ട്ര ക്രിക്കറ്റിനു തീരെ യോജിക്കില്ല. കുട്ടി നീ ഐപിഎല്ലില്‍ മാത്രം കളിക്കൂ, ആസ്വദിക്കൂയെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
സഞ്ജുവിന്റെ അവസരം ഇതോടെ കഴിഞ്ഞെന്നാണ് തനിക്കു തോന്നുന്നത്. താനും സഞ്ജുവിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. ഇനിയൊരിക്കലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് തോന്നുന്നില്ലെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications