
കെ എല്‍ രാഹുല്‍
രോഹിത് ശര്‍മക്കൊപ്പം ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍ ഓപ്പണറാവുകയാണെങ്കില്‍ കെ എല്‍ രാഹുലിനെ ഇന്ത്യക്ക് മൂന്നാം നമ്പറില്‍ കളിപ്പിക്കാം. നിലവില്‍ രാഹുല്‍ ഇന്ത്യയുടെ ഓപ്പണറാണ്. എന്നാല്‍ രോഹിത്തും രാഹുലും വലം കൈയന്മാരായതിനാല്‍ ഇന്ത്യ ഇഷാനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കോലിയുടെ അഭാവം നികത്തി മൂന്നാം നമ്പറില്‍ കളിക്കാനും മികവ് കാട്ടാനും പ്രതിഭയുള്ള താരമാണ് രാഹുല്‍.

സൂര്യകുമാര്‍ യാദവ്
നിലവില്‍ ഇന്ത്യ നാലാം നമ്പറില്‍ പരിഗണിക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. നാലാം നമ്പറില്‍ മികച്ച റെക്കോഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. അതിവേഗം റണ്‍സുയര്‍ത്താനും ഇന്നിങ്‌സിനെ മുന്നോട്ട് കൊണ്ടുപോകാനും കെല്‍പ്പുള്ള താരമാണ് സൂര്യ. കോലിയുടെ അഭാവത്തില്‍ ഇന്ത്യക്ക് സൂര്യയെ മൂന്നാം നമ്പറില്‍ പരീക്ഷിക്കാം. മുംബൈ ഇന്ത്യന്‍സിനായി ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും തിളങ്ങിയിട്ടുള്ള താരമാണ് സൂര്യ.
ഇവരോട് കോലി ചെയ്തത് കൊടും ചതി! വേണ്ടത്ര പിന്തുണച്ചില്ല, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

റിഷഭ് പന്ത്
മൂന്നാം നമ്പറില്‍ ഇന്ത്യക്ക് പരീക്ഷിക്കാവുന്ന താരമാണ് റിഷഭ് പന്ത്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ പരിമിത ഓവറിലെ പ്രകടനം മോശമാണ്. നിലവില്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലുമെല്ലാം കളിക്കുന്ന റിഷഭിന് ഒരു മാറ്റം അത്യാവശ്യവുമാണ്. റിഷഭിനെ ഇന്ത്യക്ക് മൂന്നാം നമ്പറിലേക്ക് പരിഗണിക്കാവുന്നതാണ്. ഇടം കൈയനായ റിഷഭ് മൂന്നാമനായി എത്തിയാല്‍ ബാറ്റിങ് നിരക്ക് കൂടുതല്‍ ബാലന്‍സ് ലഭിക്കും.

സഞ്ജു സാംസണ്‍
ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുഖമാണ് സഞ്ജു സാംസണിന്റേത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ആവിശ്യത്തിന് അവസരം ലഭിക്കുന്നില്ലെന്ന ആക്ഷേപം ഇതിനോടകം ശക്തമായുണ്ട്. കോലി മൂന്നാം നമ്പറില്‍ ഇല്ലെങ്കില്‍ ഇന്ത്യക്ക് എന്തുകൊണ്ടും പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് സഞ്ജു. എന്നാല്‍ അദ്ദേഹത്തിന് വലിയ പിന്തുണ ടീം മാനേജ്‌മെന്റില്‍ നിന്ന് ലഭിക്കുന്നില്ല.
ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

ദീപക് ഹൂഡ
സമീപകാലത്തായി വെടിക്കെട്ട് പ്രകടനത്തോടെ കൈയടി നേടുന്ന ദീപക് ഹൂഡയെ മൂന്നാം നമ്പറില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. അയര്‍ലന്‍ഡിനെതിരേ സെഞ്ച്വറി നേടിയ ഹൂഡ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലും തിളങ്ങിയിരുന്നു. പന്തുകൊണ്ടും ടീമിന് ഉപകാരിയായ ഹൂഡയെ ഇന്ത്യക്ക് മൂന്നാം നമ്പറില്‍ പരിഗണിക്കാവുന്നതാണ്. കോലിക്ക് ശേഷം ടി20യില്‍ ഇന്ത്യ മൂന്നാം നമ്പറില്‍ കൂടുതല്‍ പിന്തുണ നല്‍കാന്‍ സാധ്യതയുള്ള താരമാണ് ഹൂഡ.

ശ്രേയസ് അയ്യര്‍
വിരാട് കോലിക്ക് പകരം ഇന്ത്യക്ക് മൂന്നാം നമ്പറിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ശ്രേയസ് അയ്യര്‍. നിലവില്‍ മൂന്നാം നമ്പറില്‍ ശ്രേയസിന് ഇന്ത്യ അവസരം നല്‍കുന്നുമുണ്ട്. എന്നാല്‍ ടി20യില്‍ വലിയ സ്‌ട്രൈക്കറേറ്റില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമല്ല ശ്രേയസ്. അതുകൊണ്ട് തന്നെ ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ അവസരം ലഭിച്ചാലും ടി20യില്‍ മൂന്നാം നമ്പറില്‍ കൂടുതല്‍ അവസരം ലഭിക്കുക പ്രയാസമാണ്.


Click it and Unblock the Notifications












