IND vs SL: ലങ്കയില്‍ മിന്നിയാല്‍ ഇന്ത്യക്കായി ലോകകപ്പ് കളിക്കാം! സഞ്ജുവടക്കം മൂന്നു പേര്‍
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം അടുത്ത മാസം നടക്കാനിരിക്കെ ചില താരങ്ങള്‍ക്കു ഐസിസിയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനുള്ള അവസരം കൂടിയായിരിക്കും ഇത്. മൂന്നു മല്‍സരങ്ങള്‍ വീതമുള്ള ടി20, ഏകദിന പരമ്പരകളാണ് ലങ്കയില്‍ ഇന്ത്യ കളിക്കുന്നത്. ശിഖര്‍ ധവാന്റെ നയിക്കുന്ന ടീമില്‍ നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളുമുണ്ട്.
ലങ്കന്‍ പര്യടനത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുന്നവരെ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ടീമിലേക്കും പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ലങ്കയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായിരിക്കും താരങ്ങളുടെ ശ്രമം. ലങ്കയ്‌ക്കെതിരായ പരമ്പരകളില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടീമിലലേക്കു നറുക്കുവീഴാനിടയുള്ള താരങ്ങള്‍ ആരൊക്കെയാണന്നു നമുക്കു പരിശോധിക്കാം.

വരുണ്‍ ചക്രവര്‍ത്തി
ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ലങ്കയ്‌ക്കെതിരേ അവസരം ലഭിച്ചാല്‍ അതു പരമാവധി മുതലാക്കാനായിരിക്കും ശ്രമിക്കുക. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി നടത്തിയിട്ടുള്ള ശ്രദ്ധേയമായ പ്രകടനത്തിലൂടെയാണ് വരുണ്‍ താരപദവിയിലേക്കുയരുന്നത്.
ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ വര്‍ഷമവസാനം നടന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വരുണുമുണ്ടായിരുന്നു. പക്ഷെ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ഒഴിവാക്കപ്പെട്ടു. ഇത്തവണ വീണ്ടും ദേശീയ ടീമിലെത്തിയ വരുണ്‍ ലഭിക്കുന്ന അവസരം പരാമവധി മുതലെടുക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്.

ദീപക് ചഹര്‍
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് യുവ പേസര്‍ ദീപക് ചഹര്‍. നിര്‍ത്തി വയ്ക്കപ്പെട്ട ഈ സീസണിലും സിഎസ്‌കെ ബൗളിങിന്റെ കുന്തമുനയായി അദ്ദേഹം മാറിയിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി സിഎസ്‌കെയുടെ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമാണ് ചഹര്‍. ഇന്ത്യക്കു വേണ്ടിയും ഇതിനകം കളിച്ചുകഴിഞ്ഞെങ്കിലും തന്റെ സ്ഥാനം ഇനിയും ഉറപ്പിക്കാനായിട്ടില്ല.
ലങ്കന്‍ പര്യടനത്തില്‍ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിനൊപ്പം ചഹര്‍ പേസ് ബൗളിങിനു നേതൃത്വം നല്‍കാനാണ് സാധ്യത. ഈ പരമ്പരയില്‍ തിളങ്ങാനായാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ അദ്ദേഹത്തെ നമുക്ക് കാണാനാവും.

സഞ്ജു സാംസണ്‍
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ടി20 ലോകകപ്പ് ബെര്‍ത്ത് സ്വപ്‌നം കാണുന്ന മറ്റൊരു താരം. നിലവില്‍ ലങ്കയ്‌ക്കെതിരേ സഞ്ജുവായിരിക്കും വിക്കറ്റ് കാക്കുകയെന്നാണ് സൂചനകള്‍. ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമിന്റെ ഭാഗമാണെങ്കിലും മികച്ച ഫോമലുള്ള സഞ്ജുവിനായിരിക്കും പ്രഥമ പരിഗണന.
നേരത്തേ ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അതു മുതലാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ സഞ്ജുവിന് ഇത് അവസാനിപ്പിച്ചേ തീരൂ. സ്ഥിരതയാര്‍ന്ന പ്രകടനം ലങ്കയില്‍ കാഴ്‌വയ്ക്കാനായാല്‍ റിഷഭ് പന്തിനു പിന്നില്‍ രണ്ടാമത്ത വിക്കറ്റ് കീപ്പറായി അദ്ദേഹത്തിനു ലോകകപ്പ് ടീമിലെത്താം.
ഇത്തവണത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്നു. പതിവുശൈയില്‍ നിന്നു വ്യത്യസ്തമായി സാഹചര്യത്തിനു അനുസരിച്ചുള്ള ബാറ്റിങായിരുന്നു അദ്ദേഹം പുറത്തെടുത്തത്. ലങ്കയിലും ഇതാവര്‍ത്തിക്കാനായാല്‍ സഞ്ജുവിനെ ലോകകപ്പ് ടീമില്‍ കാണാനാവും.

ഫ്രീഹിറ്റ്
ലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പുള്ള ചില കളിക്കാര്‍ കൂടിയുണ്ട്. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ഈ നാലു പേര്‍. ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള മറ്റൊരാള്‍ സൂര്യകുമാര്‍ യാദവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications