ടി20യില്‍ നിന്ന് ഇവര്‍ പുറത്തേക്ക്! അയര്‍ലാന്‍ഡ് പര്യടനം കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമില്‍ കാണില്ല
വെസ്റ്റ് ഇന്‍ഡീസുമായി അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. ഈ പരമ്പര ഇന്ത്യ ഏറെക്കുറെ കൈവിട്ട മട്ടാണ്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തോറ്റ ഇന്ത്യക്കു ശേഷിച്ച മൂന്നു കളികളും ജയിക്കാനായാല്‍ മാത്രമേ പരമ്പര പോക്കറ്റിലാക്കാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ രണ്ടു കളിയിലെയും ദയനീയ പ്രകടനം പരിഗണിക്കുമ്പോള്‍ ഇന്ത്യക്കു അതു സാധിക്കുമോയെന്ന കാര്യം സംശയമാണ്.
വിന്‍ഡീസ് പര്യടനം കഴിഞ്ഞാല്‍ ടീം ഇന്ത്യ നേരെ പറക്കുന്നത് അയര്‍ലാന്‍ഡിലേക്കാണ്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് അവിടെ ഇന്ത്യന്‍ യുവനിരയെ കാത്തിരിക്കുന്നത്. ഏഷ്യാ കപ്പും ഐസിസി ഏകദിന ലോകകപ്പും വരാനിരിക്കുന്നതിനാല്‍ പ്രധാന താരങ്ങളൊന്നും തന്നെ ഐറിഷ് പര്യടനത്തിന്റെ ഭാഗമല്ല.

അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയും കഴിയുന്നതോടെ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള ചില താരങ്ങള്‍ ടീമില്‍ നിന്നും പുറത്താവും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം. യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താവാനിടയുള്ള ഒരാള്‍.
ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി തുടരുന്ന താരമാണ് ബിഷ്‌നോയ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തിയെങ്കിലും വിക്കറ്റുകളെടുക്കുന്നതില്‍ സ്ഥിരത പുലര്‍ത്താനായില്ല.
നിലവില്‍ വിന്‍ഡീസ് പര്യടനത്തില്‍ ടീമിലുള്ള താരം രണ്ടാം ടി20യില്‍ കളിച്ചെങ്കിലും നിരാശപ്പെടുത്തിയിരുന്നു. ബിഷ്‌നോയിയെറിഞ്ഞ ആദ്യ ഓവറില്‍ നിക്കോളാസ് പൂരന്‍ വാരിക്കൂട്ടിയത് 18 റണ്‍സായിരുന്നു. പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ ബിഷ്‌നോയ്ക്കു ഇനി അവസരം നല്‍കുമോയെന്ന കാര്യം പോലും സംശയമാണ്. ഐറിഷ് പര്യടനത്തിലാവും ഇനി താരം പന്തെറിഞ്ഞേക്കുക.
വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറാണ് അയര്‍ലാന്‍ഡ് പര്യടനത്തോടെ ടി20യില്‍ നിന്നും തെറിക്കാനിടയുള്ള രണ്ടാമത്തെയാള്‍. ഇത്തവണത്തെ വിന്‍ഡീസ് പര്യടനത്തിലൂടെ മൂന്നു ഫോര്‍മാറ്റിലും അരങ്ങേറാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് അദ്ദേഹം. പക്ഷെ ഇനിയും ശ്രദ്ധേയമായ ഒരു പ്രകടനം പോലും മുകേഷില്‍ നിന്നുണ്ടായിട്ടില്ല.
വിന്‍ഡീസുമായുള്ള ടി20 പരമ്പര കഴിഞ്ഞാല്‍ അയര്‍ലാന്‍ഡുമായുള്ള പരമ്പര കൂടി കഴിവ് തെളിയിക്കാന്‍ 29കാരനു മുന്നിലുണ്ട്. അതിലും തിളങ്ങാന്‍ കഴിയാതെ പോയാല്‍ മുകേഷിനെ ഒഴിവാക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി തീരും.
കാരണം അവസരം കാത്ത് നിരവധി ഫാസ്റ്റ് ബൗളര്‍മാരാണ് പുറത്തിരിക്കുന്നത്. മാത്രമല്ല സീനിയര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ടീമിലേക്കു മടങ്ങി വരാനും ഇരിക്കുകയാണ്.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ടി20യില്‍ നിന്നും ചീട്ട് കീറാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. വിന്‍ഡീസുമായുള്ള ടി20 പരമ്പരയിലെ രണ്ടു കളിയിലും ഫ്‌ളോപ്പായ സഞ്ജു ഇതിനകം തന്നെ പുറത്താവലിന്റെ വക്കിലാണ്. അയര്‍ലാന്‍ഡിനെതിരേ കൂടി അദ്ദേഹത്തെ ടീമില്‍ കാണാം.
അതു കഴിഞ്ഞാല്‍ സഞ്ജു ഉടനെയൊന്നും ടി20യില്‍ ഇന്ത്യക്കായി കളിക്കാമെന്നു മോഹിക്കേണ്ടതില്ല. വിന്‍ഡീസിനെതിരേ ആദ്യ കളിയില്‍ 12 റണ്‍സെടുത്ത് റണ്ണൗട്ടായ സഞ്ജു രണ്ടാമത്തെ കളിയില്‍ ഏഴു റണ്ണിനും പുറത്തായിരുന്നു. പരമ്പരയിലെ അടുത്ത മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തിനു സ്ഥാനമുണ്ടാവുമോയെന്ന കാര്യം ഉറപ്പില്ല.
അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സഞ്ജുവും ബാക്കപ്പായി ജിതേഷ് ശര്‍മയുമാണുള്ളത്. വിന്‍ഡീസുമായുള്ള തുടര്‍ന്നുള്ള മല്‍സരങ്ങളിലും സഞ്ജു ബാറ്റിങില്‍ തിളങ്ങിയില്ലെങ്കില്‍ അയര്‍ലാന്‍ഡിനെതിരേ ജിതേഷിനു പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണേക്കും. അതുകൊണ്ടു തന്നെ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇനി ലഭിക്കുന്ന ഓരോ അവസരം മുതലാക്കുകയല്ലാതെ സഞ്ജുവിനു മുന്നില്‍ മറ്റു വഴികളില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications