Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്ത്, ഉത്തപ്പ, സച്ചിന്‍ ബേബി- കിടിലന്‍ ടീമുമായി കേരളം, സഞ്ജു ക്യാപ്റ്റന്‍

കൊച്ചി: നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിന് വേദിയാവുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിക്കു വേണ്ടിയുള്ള കേരള ടി20 ടീമിനെ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിയെ തുടര്‍ന്നു ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റില്‍ രഞ്ജി ട്രോഫിയടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളെല്ലാം മാറ്റിവച്ചിരുന്നു. നീണ്ട ബ്രേക്കിനു ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ആഭ്യന്തര ടൂര്‍ണമെന്റ് കൂടിയാണ് മുഷ്താഖ് അലി ട്രോഫി.

1

ശ്രീയുടെ സാന്നിധ്യമാണ് കേരള ടീമിലെ മുഖ്യ ആകര്‍ഷണം. മറ്റൊരു ശ്രദ്ധേയമായ കാര്യം ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ക്യാപ്റ്റനെന്നതാണ്. മറ്റൊരു മലയാളി താരമായ സച്ചിന്‍ ബേബിയാണ് വൈസ് ക്യാറ്റന്‍. ഒരുപിടി മികച്ച താരങ്ങളുമായി ശക്തമായ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2007ലെ ഐസിസി ടി20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്തിനൊപ്പമുണ്ടായിരുന്ന വെടിക്കെട്ട് ഓപ്പണര്‍ റോബിന്‍ ഉത്തപ്പ കേരളത്തിനായി മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കും. കര്‍ണാടക താരമായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് കേരള ടീമിലേക്കു ചേക്കേറിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരവും മലയാഴി പേസറുമായ ബേസില്‍ തമ്പി, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനൊപ്പമായിരുന്ന മലയാളി പേസര്‍ കെഎം ആസിഫ്, ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന ജലജ് സക്‌സേന എന്നിവരും കേരള സംഘത്തിലുണ്ട്.

2

2021 ജനുവരി 10 മുതല്‍ മുംബൈയിലാണ് മുഷ്താഖ് അലി ട്രോഫി അരങ്ങേറുന്നത്. നോക്കൗട്ട് റൗണ്ട മല്‍സരങ്ങള്‍ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ്. ഫെബ്രുവരിയില്‍ ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം നടക്കാനിരിക്കുന്നതിനാല്‍ ഫ്രാഞ്ചൈസികളെ ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിക്കുന്ന ഏക അവസരം കൂടിയാണ് മുഷ്താഖ് അലി ട്രോഫി.

കേരള ടീം
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), റോബിന്‍ ഉത്തപ്പ, ശ്രീശാന്ത്, ജലജ് സക്‌സേന, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, എംഡി നിധീഷ്, അക്ഷയ് ചന്ദ്രന്‍, അഭിഷേക് മോഹന്‍, എം മുഹമ്മദ് അസ്ഹറുദ്ദീന്‍, എസ് മിഥുന്‍, കെജി രോഹിത്, സല്‍മാന്‍ നിസാര്‍, കെഎം ആസിഫ്, പികെ മിഥുന്‍, വിനൂപ് എം മനോഹരന്‍, രോഹന്‍ എസ് കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, എംപി ശ്രീരൂപ്.

Story first published: Wednesday, December 30, 2020, 15:41 [IST]
Other articles published on Dec 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+