Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് മുട്ടിടിക്കാന്‍ കാരണം പിടികിട്ടി!! പ്രശ്‌നം, ഒന്നല്ല രണ്ട്; എന്തൊക്കെയെന്നറിയാം

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ (SANJU SAMSON) ബാറ്റിങില്‍ ക്ലച്ച് പിടിക്കാതെ പാടുപെടവെ ഇതിനു പിന്നിലെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഡബ്ല്യുവി രാമന്‍. പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഇപ്പോള്‍ സഞ്ജവിനെ വലയ്ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു സംസാരിക്കുകയായിരുന്നു രാമന്‍.

കിവികള്‍ക്കെതിരേ ഇതിനകം നടന്ന മൂന്നു ടി20ളിലും സഞ്ജു വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ഒന്നില്‍പ്പോലും പവര്‍പ്ലേയെ പോലും അതിജീവിക്കാന്‍ അദ്ദേഹത്തിനായില്ല 10, 6, 0 എന്നിങ്ങനെയാണ് മുന്‍ മല്‍സരങ്ങളിലെ സ്‌കോറുകള്‍.

SANJU SAMSON

ഇതോടെ ലോകകപ്പ് പ്ലെയിങ് ഇലവനില്‍ സഞ്ജുവിന്റെ സ്ഥാനവും സംശയത്തിലായിരിക്കുകയാണ്. മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷനാണ് ഇപ്പോള്‍ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ സ്ഥാനത്തേക്ക് ഫേവറിറ്റ്.

സഞ്ജുവിന്റെ പ്രശ്‌നമെന്ത്?

സഞ്ജു സാംസണിന് ഇപ്പോള്‍ പ്രധാനമായും രണ്ടു ദൗര്‍ബല്യങ്ങളാണ് ഉള്ളതെന്നും ഇതു കാരണമാണ് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിയാതെ പോവുന്നതെന്നും ഡബ്വ്യുവി രാമന്‍ ചൂണ്ടിക്കാട്ടി. ആദ്യത്തേത് ബാറ്റിങിലെ സാങ്കേതിക പ്രശ്‌നമാണെങ്കില്‍ രണ്ടാമത്തേത് മാനസികമാണെന്നും അദ്ദേഹം വിലയിരുത്തി.

ഫാസ്റ്റ് ബൗളര്‍മാരുടെ വേഗതയിലെ വേരിയേഷനുകളാണ് സഞ്ജു സാംസണിനെ ബുദ്ധിമുട്ടിക്കുന്നത്. വ്യത്യസ്ത വേഗതയില്‍ പന്തെറിയുന്ന പേസര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ ബാറ്റിന്റെ ഡൗണ്‍സ്വിങ് സ്പീഡ് ഒരേ പോലെയാണ്. 130 കിമി വേഗതയില്‍ ബൗള്‍ ചെയ്യുന്നവര്‍ക്കെതിരേ ഇരു സഞ്ജുവിനെ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ സഹായിക്കും.

പക്ഷെ 130 കിമിയില്‍ കുറവോ, കൂടുതലോ വേഗതയില്‍ പന്തെറിയുന്നവര്‍ക്കെതിരേ അദ്ദേഹം വിഷമിക്കുകയും ചെയ്യും. ഇതു പരിഹരിക്കാന്‍ ഒരു വഴി മാത്രമേയുള്ളൂ. ബൗളര്‍മാരുടെ വേഗതയ്ക്കനുസരിച്ച് ബാറ്റിന്റെ ഡൗണ്‍സ്വിങ് സ്പീഡ് ക്രമീകരിക്കുകയും വേണം. ഇക്കാര്യം ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ സഞ്ജുവിനു പിന്നീട് പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്നും രാമന്‍ വിശദീകരിക്കുന്നു.

ഇനി സഞ്ജുവിന്റെ അടുത്ത പ്രശ്‌നം മാനസിക സമ്മര്‍ദ്ദമാണ്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി ഒരുപാട് മല്‍സരം ഇപ്പോഴുണ്ടെന്നു അദ്ദേഹത്തിനറിയാം.

അതു സഞ്ജുവിനു വലിയ സമ്മര്‍ദ്ദവുമുണ്ടാക്കുന്നു. എങ്കിലും ഈ പോരായ്മകളെല്ലാം പരിഹരിക്കാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട്. സഞ്ജു വളരെയധികം ശേഷിയുള്ള പ്ലെയറാണ്. ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും രാമന്‍ കൂട്ടിച്ചേര്‍ത്തു.

ബാറ്റിങ് ഓര്‍ഡറിലെ മാറ്റം

ഇന്ത്യന്‍ ടീമിനായി കളിക്കവെ ബാറ്റിങ് ഓര്‍ഡറില്‍ നേരത്തേ വരുത്തിക്കൊണ്ടിരുന്ന മാറ്റങ്ങള്‍ സഞ്ജു സാംസണിന്റെ താളം നഷ്ടപ്പെടുത്തിയിരിക്കാമെന്നും ഡബ്ല്യുവി രാമന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ശുഭ്മന്‍ ഗില്ലിനെ ഓപ്പണിങിലേക്കു തിരികെ കെണ്ടുവന്ന ശേഷം സഞ്ജുവിനു കൃത്യമായൊരു ബാറ്റിങ് പൊസിഷനില്ലായിരുന്നു. മൂന്ന് മുതല്‍ ആറ് വരെ പല റോളുകളിലും അദ്ദേഹത്തിനു മാറി മാറി കളിക്കേണ്ടിയും വന്നു.

SANJU SAMSON

ടി20 ഫോര്‍മാറ്റില്‍ സഞ്ജു സാംസണിനു യോജിച്ച പൊസിഷന്‍ ടോപ്പ് ത്രീയാണ്. ഇവിടെ ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിനു പ്രശ്‌നങ്ങളുണ്ടാവില്ല. കാരണം സഞ്ജുവിനു ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നതും ഇവിടെയാണ്.

എവിടെയും ബാറ്റ് ചെയ്യാന്‍ പൊരുത്തപ്പെടുന്നതിനെ കുറിച്ച് ഈ താരങ്ങളെല്ലാം പറയാറുണ്ട്. ഏറ്റവും താഴേക്കു ബാറ്റ് ചെയ്യേണ്ടി വന്നില്ലെങ്കില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്നും രാമന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ന്യൂസിലാന്‍ഡുമായുള്ള പര്മ്പരയിലം ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ സഞ്ജുവിനു അക്ഷരാര്‍ഥത്തില്‍ ജീവന്‍മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. ടി20 ലോകകപ്പില്‍ അദ്ദേഹം കളിക്കുമോ, അതോ വാട്ടര്‍ ബോയ് ആയി ഒതുങ്ങുമോയെന്ന് തീരുമാനിക്കുക ഈ മല്‍സരങ്ങളിലെ പ്രകടനമായിരിക്കും.

Story first published: Tuesday, January 27, 2026, 6:57 [IST]
Other articles published on Jan 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+