For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ സഞ്ജുവില്ലാതെ ഇനിയൊരു 11 വേണ്ട! എല്ലാത്തിലും ഇറക്കൂ, 3 കാരണങ്ങള്‍

ഇന്ത്യന്‍ ടീമില്‍ എല്ലായ്‌പ്പോഴും അകത്തും പുറത്തുമായി തുടരാന്‍ വിധിക്കപ്പെട്ട താരങ്ങളിലൊരാളാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ അദ്ദേഹം കളിച്ചിട്ടുള്ളത് വെറും 28 മല്‍സരങ്ങള്‍ മാത്രമാണ്. ഇവയില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 133.33 സ്‌ട്രൈക്ക് റേറ്റില്‍ 444 റണ്‍സും സഞ്ജു സ്‌കോര്‍ ചെയ്തു.

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രമെടുത്താല്‍ ഇത്രത്തോളം അവഗണിക്കപ്പെട്ടിട്ടുള്ള മറ്റൊരു താരം ഉണ്ടായിട്ടുണ്ടാവുമോയെന്ന കാര്യം പോലും സംശയമാണ്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിച്ചുകൊണ്ടിരിക്കെയായിരുന്നു സഞ്ജുവിന്റെ അരങ്ങേറ്റം. പക്ഷെ അതിനു ശേഷം അരങ്ങേറിയ റിഷഭ് പന്താണ് ധോണിയുടെ പകരക്കാരനായി ടീമില്‍ സ്ഥാനമുറപ്പിച്ചത്.

SANJU SAMSON

സിംബാബ്‌വെയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ കളിച്ച സഞ്ജുവിനു രണ്ടിന്നിങ്‌സുകളില്‍ മാത്രമേ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയുള്ളൂ. അവസാന മല്‍സരത്തില്‍ തനിക്കു ലഭിച്ച അവസരം അദ്ദേഹം ശരിക്കും മുതലാക്കുകയും ചെയ്തു. 45 ബോളില്‍ 58 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ആങ്കറുടെ ഇന്നിങ്‌സുമായി തനിക്കു ടീമിന്റെ ഹീറോയാവാന്‍ സാധിക്കുമെന്നും അദ്ദേഹം കാണിച്ചുതന്നു.

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ വിരമിക്കലിനു ശേഷം മാറ്റത്തിന്റെ വഴിയിലാണ് ടീം ഇന്ത്യ. വരാനിരിക്കുന്ന മുഴുവന്‍ ടി20 മല്‍സരങ്ങളിലും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജുവിനെ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നമുക്കു നോക്കാം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്ത് അധികമില്ലെങ്കിലും ഐപിഎല്ലില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചതിന്റെ പരിചയം സഞ്ജുവിനുണ്ട്. രോഹിത്, കോലി എന്നിവരുടെ അഭാവത്തില്‍ ഇങ്ങനെയൊരാളെയാണ് ഇന്ത്യന്‍ ടീമിനു ആവശ്യം. നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായിട്ടുള്ള ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ എന്നിവരെല്ലാം അനുഭവസമ്പത്ത് കുറഞ്ഞവരാണ്. അതുകൊണ്ടു തന്നെ ഇവര്‍ക്കിടയില്‍ ഏറെ സീനിയറുമാണ് സഞ്ജു.

ഐപിഎല്ലിലുള്‍പ്പെടെ ടി20യില്‍ 276 മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് സഞ്ജുവിനുണ്ട്. ഇവയില്‍ നിന്നും 134.68 സ്‌ട്രൈക്ക് റേറ്റില്‍ 6791 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. മൂന്നു സെഞ്ച്വറികളുും 46 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ആകെ കളിച്ച 276 ടി20കളില്‍ 167ഉം ഐപിഎല്ലിലായിരുന്നു. വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കുന്ന ഐപിഎല്‍ പോലെയൊരു ടൂര്‍ണമെന്റില്‍ ഇത്രയുമധികം മല്‍സരങ്ങളില്‍ കളിക്കുകയെന്നതു നിസാര കാര്യമല്ല. അതിനാല്‍ ദേശീയ ടീമിനൊപ്പവും ടി20യില്‍ അദ്ദേഹം കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുകയും ചെയ്യുന്നു.

റിഷഭ് പന്തിനു ഇന്ത്യന്‍ ടീമിനൊപ്പം ടി20യില്‍ കഴിവ് തെളിയിക്കാന്‍ മതിയായ അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞുവെന്നതാണ് രണ്ടാമത്തെ കാരണം. റിഷഭിനു അവസരങ്ങള്‍ പ്രതീക്ഷിച്ചതു പോലെ പ്രയോജനപ്പെടുത്താനായിട്ടില്ല. അതുകൊണ്ടു തന്നെ ഇനിയും അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത് മണ്ടത്തരവുമാണ്. റിഷഭിനെ ഒഴിവാക്കി പകരം സഞ്ജുവിനു ഈ റോള്‍ ഏറ്റെടുക്കാന്‍ കെല്‍പ്പുണ്ടോയെന്നാണ് ഇന്ത്യ ഇനി പരിശോധിക്കേണ്ടത്. അതിനു കൂടുതല്‍ അവസരങ്ങളും അദ്ദേഹത്തിനു നല്‍കിയേ തീരൂ.

SANJU SAMSON

ഇന്ത്യക്കു വേണ്ടി 74 ടി20കളില്‍ റിഷഭ് കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 22.70 എന്ന മോശം ശരാശരിയില്‍ 126.55 സ്ട്രൈക്ക് റേറ്റില്‍ 1158 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. വെറും മൂന്നു ഫിഫ്റ്റികളാണ് റിഷഭിനു ഈ ഫോര്‍മാറ്റില്‍ നേടാനായത്. ഇത്രയുമധികം അവസരങ്ങള്‍ കിട്ടിയാല്‍ ഇതിലും മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായേക്കും.

ടി20യില്‍ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാന്‍ ശേഷിയുള്ള താരമാണ് സഞ്ജുവെന്നതാണ് മൂന്നാമത്തെ കാരണം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 61 മല്‍സരറങ്ങളില്‍ അദ്ദേഹം നയിച്ചുകഴിഞ്ഞു. ഇവയില്‍ 31ലും ടീം ജയിച്ചപ്പോള്‍ തോറ്റത് 29 എണ്ണത്തിലുമാണ്. 50.81 എന്ന മികച്ച വിജയശതമാനവും സഞ്ജുവിനുണ്ട്. 2022ല്‍ റോയല്‍സ് റണ്ണറപ്പായത് അദ്ദേഹത്തിനു കീഴിലാണ്. ക്യാപ്റ്റന്‍സി ലഭിച്ചാല്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമിനെയും വളരെ മികച്ച രീതിയില്‍ നയിക്കാന്‍ സഞ്ജുവിനു കഴിയും.

Story first published: Monday, July 15, 2024, 17:36 [IST]
Other articles published on Jul 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+