Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs വിന്‍ഡീസ് ടി20: സഞ്ജു കളിക്കണം, ഓപ്പണറായി തന്നെ... നിര്‍ദേശം കോച്ചിന്റേത്

Sanju Samson should open against West Indies in the T20I series | Oneindia Malayalam

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരേ ഈയാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ഇടം പിടിച്ചിട്ടുള്ള മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് പ്ലെയിങ് അവസരം ലഭിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലും സഞ്ജു ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒന്നില്‍പ്പോലും താരത്തെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയില്ല. വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു ഒഴിവാക്കപ്പെട്ടിരുന്നു. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

എന്നാല്‍ പരിക്കു കാരണം ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടി20 പരമ്പരയില്‍ നിന്നു പിന്‍മാറിയതോടെ സഞ്ജുവിന് പകരക്കാരനായി അവസരം ലഭിക്കുകയായിരുന്നു. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിലുള്ളതിനാല്‍ ബാറ്റ്‌സ്മാനായിട്ടായാണ് താരത്തെ ഉള്‍പ്പെടുത്തിയതെന്ന് മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. സഞ്ജുവിനെ ഓപ്പണറായി ഇന്ത്യ കളിപ്പിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് താരത്തിന്റെ ആദ്യ കാല കോച്ചായ ബിജു ജോര്‍ജ്. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടീമിലെത്തിച്ചത് കഠിനാധ്വാനം

ടീമിലെത്തിച്ചത് കഠിനാധ്വാനം

സഞ്ജു വീണ്ടും ദേശീയ ടീമിന്റെ ഭാഗമായതില്‍ ഏറെ സന്തോഷമുണ്ടെന്നു ബിജു വ്യക്തമാക്കി. അണ്ടര്‍ 19 വിഭാഗത്തിലൂടെ കരിയര്‍ ആരംഭിച്ചതു മുതല്‍ ഏറെ നിര്‍ഭാഗ്യങ്ങള്‍ സഞ്ജു നേരിട്ടിട്ടുണ്ട്. നന്നായി പെര്‍ഫോം ചെയ്തിട്ടും അവന്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു.
എന്നിട്ടും അവന്‍ തളര്‍ന്നില്ല. ഐപിഎല്‍, ആഭ്യന്തര ക്രിക്കറ്റ് എന്നിവയിലെല്ലാം സഞ്ജു മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്നു. കഠിനാധ്വാനമാണ് അവനെ ഇതിനു സഹായിച്ചത്. നെറ്റ്‌സില്‍ മണിക്കൂറുകളോളം ബാറ്റ് ചെയ്യുന്ന സഞ്ജു വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്താനും നിരന്തരം പരിശ്രമിക്കാറുണ്ടെന്നും ബിജു പറയുന്നു.

രഞ്ജിയിലെ സംഭവം

രഞ്ജിയിലെ സംഭവം

ബാറ്റിങിലുള്ള വിശ്വാസവും ആധിപത്യവുമാണ് സഞ്ജുവിനെ മുന്നോട്ടു നയിക്കുന്നതെന്നു ബിജു വ്യക്തമാക്കി. രഞ്ജി ട്രോഫിയിലെ ഒരു മല്‍സരത്തിലെ സംഭവമാണ് ഓര്‍മ വരുന്നത്. വളരെ മോശം വിക്കറ്റിലായിരുന്നു കളി നടന്നത്. ബൗളര്‍ ഷോര്‍ട്ട് ബോള്‍ പരീക്ഷിച്ചപ്പോള്‍ സഞ്ജു പുള്‍ ഷോട്ടിനു ശ്രമിച്ചു. പക്ഷെ ബാറ്റിന് അരികില്‍ തട്ടി ക്യാച്ച് ചെയ്യപ്പെട്ടു പുറത്തായി. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ഇതേ ബൗളര്‍ സമാനമായ രീതിയില്‍ സഞ്ജുവിനെതിരേ ഷോര്‍ട്ട് ബോള്‍ എറിഞ്ഞു. പക്ഷെ ഇത്തവണ സഞ്ജു അതു ബൗണ്ടറിയിലേക്കു പറത്തി. 70 റണ്‍സും രണ്ടാമിന്നിങ്‌സില്‍ നേടി. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശേഷിയുള്ള താരമാണ് സഞ്ജുവെന്നതിന്റെ തെളിവാണ് ഇതെന്നും ബിജു വിശദമാക്കി.

തീര്‍ച്ചയായും ഓപ്പണ്‍ ചെയ്യണം

തീര്‍ച്ചയായും ഓപ്പണ്‍ ചെയ്യണം

ഓപ്പണര്‍ ധവാന്റെ പകരക്കാരനായാണ് സഞ്ജുവിനെ വിന്‍ഡീസിനെതിരേയുള്ള പരമ്പരയില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ടു തന്നെ ധവാന്റെ റോളില്‍ ഓപ്പണറായി തന്നെ സഞ്ജുവിനെ ഇറക്കണം. ആത്മവിശ്വാസവും ബൗളര്‍മാക്കു മേല്‍ പുലര്‍ത്തുന്ന ആധിപത്യവുമാണ് സഞ്ജുവിന്റെ വിജയരഹസ്യങ്ങള്‍.
കുട്ടിയായിരിക്കെ സഞ്ജുവിന്റെ ബാറ്റിങ് താന്‍ കണ്ടു കൊണ്ടിരിക്കുകയാണ്. എതിര്‍ ബൗളര്‍ക്കു മേല്‍ ആധിപത്യം നേടാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അവന്‍. എല്ലാം തികഞ്ഞ ബാറ്റ്‌സ്മാനുമാണ്. എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കാനും അവനു മടിയില്ലെന്നും 14ാം വയസ്സ് മുതല്‍ സഞ്ജുവിന്റെ വഴികാട്ടിയായ ബിജു കൂട്ടിച്ചേര്‍ത്തു.

പന്തിനെ വിലയിരുത്തില്ല

പന്തിനെ വിലയിരുത്തില്ല

മോശം ഫോമിനെ തുടര്‍ന്നു സമ്മര്‍ദ്ദത്തിലായ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വിലയിരുത്തേണ്ടത് താനല്ലെന്നും അത് സെലക്ടമാരുടെ ചുമതലയാണെന്നും ബിജു ചൂണ്ടിക്കാട്ടി. ലോകത്തിലെ മികച്ച ബൗളര്‍മാര്‍ക്കെതിരേയെല്ലാം കളിക്കുകയും, ഏതു പൊസിഷനിലും ബാറ്റ് ചെയ്യുകയും വിക്കറ്റ് കീപ്പറാവുകയും ചെയ്യാന്‍ ശേഷിയുമുള്ള താരത്തെ തുടര്‍ച്ചയായി തഴയുന്നത് ശരിയല്ല. എന്നു വച്ച് താന്‍ ആരെയും ആരെയും അമിതമായി പിന്തുണയ്ക്കുന്നുമില്ല. ലോകേഷ് രാഹുല്‍, പന്ത്, സഞ്ജു ആരുമായിക്കൊള്ളട്ടെ, എല്ലാവര്‍ക്കും അര്‍ഹിക്കുന്ന അവസരവും പിന്തുണയും നല്‍കണമെന്നാണ് തനിക്കു പറയാനുള്ളതെന്നും ബിജു പറഞ്ഞു.

Story first published: Tuesday, December 3, 2019, 11:31 [IST]
Other articles published on Dec 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+