Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കത്തിക്കയറി സഞ്ജു, ഗോവയെ പഞ്ഞിക്കിട്ടു; ഇന്ത്യയുടെ ഓപ്പണര്‍ സീറ്റ് മറ്റാരും സ്വപ്‌നം കാണേണ്ട?

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി കത്തിക്കയറി സഞ്ജു സാംസണ്‍. ഗോവക്കെതിരായ മത്സരത്തിലാണ് ഓപ്പണര്‍ റോളില്‍ സഞ്ജു മിന്നിച്ചത്. 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കേരളം ആറ് വിക്കറ്റിന് 143 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗോവ 7.5 ഓവറില്‍ 2 വിക്കറ്റിന് 69 റണ്‍സെന്ന നിലയില്‍ നില്‍ക്കവെ മഴ എത്തിയതോടെ വിജെഡി നിയമ പ്രകാരം കേരളം 11 റണ്‍സിന്റെ വിജയം നേടുകയായിരുന്നു.

സഞ്ജു സാംസണ്‍ 15 പന്തില്‍ 31 റണ്‍സെടുത്താണ് പുറത്തായത്. 206.67 സ്‌ട്രൈക്ക് റേറ്റില്‍ മിന്നിച്ച സഞ്ജു നാല് ഫോറും രണ്ട് സിക്‌സുമാണ് പറത്തിയത്. അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തി കേരളത്തിന് തുടക്കത്തിലേ ആധിപത്യം നേടിക്കൊടുക്കാന്‍ സഞ്ജുവിന് സാധിച്ചു. സഞ്ജു കഴിഞ്ഞ മത്സരങ്ങളിലൊന്നും പ്രതീക്ഷക്കൊത്ത പ്രകടനമല്ല കേരളത്തിനായി കാഴ്ചവെച്ചത്. എന്നാല്‍ ഇത്തവണ തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ സഞ്ജുവിനായി.

ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്ത് തുടരും?

സഞ്ജു സാംസണ്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അല്‍പ്പം നിരാശപ്പെടുത്തിയപ്പോള്‍ എല്ലാവരും ആശങ്കപ്പെട്ടത് സഞ്ജു സാംസണിന്റെ ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ സീറ്റ് തെറിക്കുമോയെന്നതായിരുന്നു. എന്നാല്‍ വീണ്ടും വെടിക്കെട്ട് പ്രകടനം നടത്തിയ സഞ്ജു ഓപ്പണര്‍ സ്ഥാനത്ത് താനുണ്ടാവുമെന്ന് അടിവരയിട്ട് തെളിയിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഭയമില്ലാതെ കടന്നാക്രമിച്ച് കളിക്കാന്‍ ഓപ്പണറെന്ന നിലയില്‍ സഞ്ജുവിന് സാധിക്കുന്നു.

ഇന്ത്യയുടെ അടുത്ത ടി20 പരമ്പര ഇംഗ്ലണ്ടിനെതിരേയാണ്. ഇതില്‍ സഞ്ജു സാംസണ്‍ ഓപ്പണറായിത്തന്നെ കളിച്ചേക്കും. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം സഞ്ജുവിന്റെ ഓപ്പണര്‍ റോള്‍ നോട്ടമിടുന്നുണ്ട്. എന്നാല്‍ ഇവരെയെല്ലാം മറികടന്ന് സഞ്ജു തന്നെ ഇന്ത്യയുടെ ടി20 ഓപ്പണറായി തുടരുമെന്നുറപ്പാണ്. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ കടന്നാക്രമിച്ച് കളിക്കാന്‍ സഞ്ജു സാംസണിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

sanju samson

കേരളം കപ്പടിക്കുമോ?

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ കേരളത്തിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ടീം കപ്പിലേക്കെത്തുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മിന്നും ഫോമിലുള്ള സഞ്ജു സാംസണ്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നു. രോഹന്‍ കുന്നുമ്മല്‍ ഓപ്പണര്‍ റോളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. മുംബൈക്കെതിരേ ഗംഭീര അര്‍ധ സെഞ്ച്വറിയോടെ മിന്നിച്ച രോഹന്‍ ഗോവക്കെതിരേ 14 പന്തില്‍ 19 റണ്‍സാണ് നേടിയത്. സല്‍മാന്‍ നിസാര്‍ മുംബൈക്കെതിരേ 20 പന്തില്‍ 34 റണ്‍സെടുത്ത് കസറി.

മൂന്ന് ഫോറും ഒരു സിക്‌സുമാണ് പറത്തിയത്. എന്നാല്‍ വിഷ്ണു വിനോദിന് പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. ഏഴ് റണ്‍സാണ് താരം നേടിയത്. ഐപിഎല്ലില്‍ കരാറടക്കം ലഭിച്ച വിഷ്ണുവിന് ഫോം കണ്ടെത്താനാവുന്നില്ല. സച്ചിന്‍ ബേബി ഗോവക്കെതിരേ കളിച്ചില്ല. കേരളത്തിനായി ജലജ് സക്‌സേന മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ഓവറില്‍ അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ജലജ് സക്‌സേന വീഴ്ത്തിയത്. ബേസില്‍ തമ്പി ഒരോവറില്‍ ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

സഞ്ജു നായകനായും മിന്നിക്കുന്നു

ക്യാപ്റ്റനെന്ന നിലയിലെ സഞ്ജു സാംസണിന്റെ പ്രകടനവും ഗംഭീരമാണ്. ശ്രേയസ് അയ്യര്‍ നയിച്ച കരുത്തരായ മുംബൈയെയടക്കം കേരളം തോല്‍പ്പിച്ചു. ഇതിന് കാരണം സഞ്ജു സാംസണിന്റെ ഗംഭീര ക്യാപ്റ്റന്‍സിയാണെന്ന് തന്നെ പറയാം. ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും ഫീല്‍ഡിങ് വിന്യാസത്തിലും സഞ്ജു നായകനെന്ന നിലയില്‍ മികച്ച് നില്‍ക്കുന്നതാണ് കേരളത്തിന് കരുത്താവുന്നത്. ഇതേ മികവില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ കരുതാം.

Story first published: Monday, December 2, 2024, 6:35 [IST]
Other articles published on Dec 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+