Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് കഴിഞ്ഞാല്‍ സഞ്ജു ടി20 ക്യാപ്റ്റന്‍! സര്‍പ്രൈസ് നീക്കം, ടീമില്‍ റിയാന്‍ പരാഗും?

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ സര്‍പ്രൈസ് നീക്കങ്ങള്‍ സംഭവിക്കാനിടയുണ്ടെന്നു റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏറ്റവും എടുത്തു പറയേണ്ട കാര്യം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു വന്നേക്കുമെന്നതാണ്. നിലവില്‍ വൈറ്റ്‌ബോള്‍ ഫോര്‍മാറ്റില്‍ തന്റെ സ്ഥാനം പോലും ഉറപ്പിച്ചിട്ടില്ലാത്ത സഞ്ജു ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരുന്നുവെന്നത് ആരാധകരെ സംബന്ധിച്ച് തീര്‍ച്ചയായും ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.

ടി20 ലോകകപ്പിലും സഞ്ജുവിനു ഇടം ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇഷാന്‍ കിഷനോടു ടീം മാനേജ്‌മെന്റിനു ഇപ്പോള്‍ പഴയതു പോലെ താല്‍പ്പര്യമില്ലെന്നതാണ് സഞ്ജുവിന്റെ റൂട്ട് ക്ലിയറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരേ നടന്ന ടി20 പരമ്പരയില്‍ സഞ്ജുവിനു ഇന്ത്യന്‍ ടീമില്‍ ഇടവും ലഭിച്ചത്.

SANJU SAMSON

വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ അദ്ദേഹത്തിനു ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാം. ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരുമായി ഇന്ത്യക്കു വൈറ്റ് ബോള്‍, റെഡ് ബോള്‍ പരമ്പരകളുണ്ട്. ലങ്കയില്‍ മൂന്നു വീതം ടി20, ഏകദിന മല്‍സരങ്ങളിലാണ് ഇന്ത്യന്‍ ടീം കളിക്കുക.

അതിനു ശേഷമായിരിക്കും നാട്ടില്‍ ബംഗ്ലാദേശുമായി രണ്ടു ടെസ്റ്റുകളിലും മൂന്നു ടി20കളിലും ഇന്ത്യ ഏറ്റുമുട്ടുക. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ മല്‍സരക്രമം ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സപ്തംബറിലായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരം.

ടെസ്റ്റ് പരമ്പരയില്‍ മാത്രമേ സീനിയര്‍ കളിക്കാരെ ഇന്ത്യ ഇറക്കുകയുള്ളൂ. കാരണം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്നേറ്റം നടത്തണമെങ്കില്‍ ഇന്ത്യക്കു ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ. എന്നാല്‍ ടി20 പരമ്പരയില്‍ ഇന്ത്യ പരീക്ഷണ ടീമിനെയായിരിക്കും ഇറക്കുക. ഈ ടീമിനെയാണ് സഞ്ജു നയിക്കാനൊരുങ്ങുന്നത്.

2026ലെ അടുത്ത ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിക്കാനായിരിക്കും സെലക്ടര്‍മാര്‍ ശ്രമിക്കുക. ചില പുതുമുഖ താരങ്ങള്‍ക്കും ഈ പരമ്പരയില്‍ ഇന്ത്യ അവസരം നല്‍കിയേക്കും. സഞ്ജു ടീമിനെ നയിക്കുമെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും കളിക്കുക. ജിതേഷ് ശര്‍മയായിരിക്കും വിക്കറ്റ് കാക്കുന്നത്.

RIYAN PARAG

ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് തുടങ്ങിയ സീനിയര്‍ കളിക്കാര്‍ക്കെല്ലാം ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. ഇതാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ നായകസ്ഥാനത്തേക്കു ഫേവറിറ്റാക്കി മാറ്റുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പര കൂടിയായിരിക്കും ഇത്. മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ അതു സഞ്ജുവിനു കൂടുതല്‍ അവസരങ്ങള്‍ തുടര്‍ന്നു ലഭിക്കാന്‍ വഴിയൊരുക്കുകയും ചെയ്യും.

ഐപിഎല്ലില്‍ സഞ്ജുവിന്റെ ടീമംഗവും ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരവുമായ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗുള്‍പ്പെടെയുള്ളവര്‍ക്കു ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ അരങ്ങേറാന്‍ അവസരം ലഭിക്കും.

ഇപ്പോള്‍ സൗത്താഫ്രിക്കയില്‍ നടക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടു സെഞ്ച്വറികളടക്കം നേടി മികച്ച പ്രകടനം നടത്തുന്ന മുഷീര്‍ ഖാനും ഈ പരമ്പരയിലൂടെ ടീമിലേക്കു വിളിയെത്താനിടയുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ 300ന് മുകളില്‍ റണ്‍സ് താരം ഇതിനകം സ്‌കോര്‍ ചെയ്തു കഴിഞ്ഞു.

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയ്ക്കുള്ള സാധ്യതാ ടീം

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, മുഷീര്‍ ഖാന്‍, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.

Story first published: Thursday, February 1, 2024, 20:33 [IST]
Other articles published on Feb 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+