ഗില്ലിന്റെ മോഹം നടക്കില്ല!!! സഞ്ജുവിന് ഉടന്‍ പ്രമോഷന്‍ ? പക്ഷെ ക്യാപ്റ്റന്‍സിയില്ല, സൂചനയിങ്ങനെ
ഇന്ത്യന്‍ ടി20 ടീമിന്റെ നേതൃനിരയില്‍ ചില മാറ്റങ്ങള്‍ അധികം വൈകാതെ സംഭവിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഐപിഎല്‍ കഴിയുന്നതോടെ ചില നിര്‍ണായക തീരുമാനങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാം. ഐപിഎല്ലിനു ശേഷം ഇന്ത്യയുടെ ആദ്യത്തെ ടി20 പരമ്പര ജൂണ്‍ അവസാനത്തോടെ അയര്‍ലാന്‍ഡിലാണ്.
അതിനു ശേഷം ഇംഗ്ലണ്ടിലേക്കു പറക്കുന്ന ഇന്ത്യ ജൂലൈയില്‍ അവിടെ ടി20 പരമ്പരയും കളിക്കും. ഐറിഷ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ ജൂണ്‍ ആദ്യവാരം പ്രഖ്യാപിക്കാനിടയുണ്ട്. ഈ പരമ്പയ്ക്കുള്ള ടീമില്‍ ചില സര്‍പ്രൈസ് തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് വിവരം.

സഞ്ജുവിന് നിര്‍ണായക റോള്‍
ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി സഞ്ജു സാംസണ്‍ വന്നേക്കുമെന്നു നേരത്തേ പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ തല്‍കാലത്തേക്ക് ഉടനെയൊരു ക്യാപ്റ്റന്‍സി മാറ്റത്തിന് ബിസിസിഐ ആലോചിക്കുന്നില്ലെന്നാണ് വ്യക്തമാവുന്നത്.
ടി20 നായകനായി സൂര്യകുമാര്‍ യാദവ് തന്നെ തുടരും. ബാറ്റിങില്‍ ഇപ്പോള്‍ പഴയ ഫോമില്ലെങ്കിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ടീമിനെ ഒറ്റക്കെട്ടായി മകച്ച രീതിയില്‍ കൊണ്ടു പോവുന്ന സൂര്യയെ പ്പറ്റി തികഞ്ഞ മതിപ്പാണ് എല്ലാവര്‍ക്കുമുള്ളത്.
അതിനാല്‍ തന്നെ ഐറിഷ് പര്യടനത്തിലും അതിനു ശേഷം ഇംഗ്ലണ്ടുമായുള്ള പരമ്പരയിലുമെല്ലാം ടീമിനെ അദ്ദേഹം തന്നെ തുടര്‍ന്നു നയിക്കുകയും ചെയ്യും. പക്ഷെ മലയാളി സൂപ്പര്‍ താരവും ടി20യിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും കീപ്പറുമെല്ലാമായി സഞ്ജു സാംസണ്‍ നേതൃത്വ നിരയിലേക്കു വരുമെന്നതാണ് ഏറ്റവും പുതിയ വിവരം.
സഞ്ജുവിനെ സംബന്ധിച്ച് ഇതു ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യവുമാണ്. ആദ്യമായി സീനിയര്‍ ടീമിന്റെ നേതൃനിരയിലേക്കു വരാന്‍ കഴിഞ്ഞാല്‍ അതു അദ്ദേഹത്തിന്റെ കരിയറിനും ഏറെ ഗുണം ചെയ്യും. ടി20യില്‍ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി സഞ്ജുവിനെയാണ് ബിസിസിഐ കാണുന്നതെന്നും ഇതില്‍ നിന്നും ഉറപ്പിക്കാം.
നായകസ്ഥാനം ഉടനെ ലഭിച്ചില്ലെങ്കിലും സമീപഭാവിയില്‍ ഉറപ്പായും ടി20 ക്യാപ്റ്റനായി മലയാളി താരത്തെ നമുക്കു കാണാം. ഒരുപക്ഷെ 2028ലെ അടുത്ത ഐസിസി ടി20 ലോകകപ്പിലും അതേ വര്‍ഷത്തെ ഒളിംപിക്‌സ് ക്രിക്കറ്റിലുമെല്ലാം ടീമിനെ നയിക്കുന്നത് സഞ്ജുവായിരിക്കും.
പ്രായവും ഫോമുമെല്ലാം ഇപ്പോള്‍ സൂര്യക്കു എതിരാണ്. ഈ വര്‍ഷം അദ്ദേഹം 36ാം വയസ്സിലേക്കു കടക്കുകയാണ്. മാത്രമല്ല ബാറ്റിങില്‍ പഴയ മാജിക്കല്‍ ഫോമും ഇപ്പോള്‍ സൂര്യക്കില്ല.
കൈക്കുഴയിലെ പരിക്ക് കഴിഞ്ഞ കുറച്ചു കാലങ്ങളായും അദ്ദേഹത്തെ വലയ്ക്കുന്നുണ്ട്. അതിനാല്‍ ഈ വര്‍ഷം തന്നെ സൂര്യയുടെ വിരമിക്കല്‍ പ്രതീക്ഷിക്കാം. അങ്ങനെ വന്നാല്‍ വൈസ് ക്യാപ്റ്റന്‍സിയുണ്ടെങ്കില്‍ സ്വാഭാവികമായും നായകസ്ഥാനത്തേക്കു മുന്‍തൂക്കവും സഞ്ജുവിനായിരിക്കും.

ഗില്ലിനു ക്ഷീണം
ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു സഞ്ജു സാംസണിനു പ്രൊമോഷന്‍ ലഭിച്ചാല്‍ അതു ഏറ്റവും ക്ഷീണമാവുക ശുഭ്മന്‍ ഗില്ലിനെയായിരിക്കും. ഇപ്പോള്‍ ടി20 പ്ലാനുകളുടെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും തിളങ്ങുന്ന അദ്ദേഹം ടി20 ടീമിലേക്കു മടങ്ങിവരവും പ്രതീക്ഷിച്ചിരിക്കുകയാണ്.
പക്ഷെ സഞ്ജു വൈസ് ക്യാപ്റ്റന്‍ റോളിലേക്കു വന്നാല്‍ ഗില്ലിനു മടങ്ങിവരവ് ദുഷ്‌കരം തന്നെയായിരിക്കും. കാരണം വൈസ് ക്യാപ്റ്റന്‍സി കൂടി ലഭിച്ചാല്‍ സ്വാഭാവികമായും ടീമിലെ സ്ഥിരം സാന്നിധ്യമായി സഞ്ജു മാറും.
അഭിഷേക് ശര്‍മ നേരത്തേ തന്നെ ടി20യിലെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ സഞ്ജു നേതൃനിരയിലെത്തിയാല്‍ ഗില്ലിന്റെ ടി20 കരിയറിനും ക്യാപ്റ്റന്‍സി മോഹത്തിനും തിരിച്ചടിയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


