Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഐപിഎല്ലില്‍ പൂരന്‍, ഇത്തവണ സഞ്ജു- എന്തൊരു സേവ്, കണ്ണുതള്ളി ക്രിക്കറ്റ് ലോകം

സിഡ്‌നി: യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരന്റെ വണ്ടര്‍ ക്യാച്ച് ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല. ഉറപ്പായും സിക്‌സര്‍ ആവേണ്ടിയിരുന്ന ഷോട്ട് ബൗണ്ടറി ലൈനിന് പുറത്തുവച്ച് ഡൈവ് ചെയ്ത് പിടിയിലൊതുക്കിയ ശേഷം തേരം ഗ്രൗണ്ടിലേക്കു തിരികെയിടുകയായിരുന്നു. ഈ സേവുമായി സാമ്യമുള്ള ഒരു അദ്ഭുത സേവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍. ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിലായിരുന്നു ഇത്.

Sanju Samson magnificent fielding effort saves four runs for India in Sydney T20I
1

ഇന്ത്യന്‍ താരങ്ങള്‍ ക്യാച്ച് കൈവിടാന്‍ മല്‍സരിച്ച ഈ കളിയില്‍ സഞ്ജു നടത്തിയ ഈ സേവ് ഇതിനകം ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫീല്‍ഡിങില്‍ ഇന്ത്യക്കു അഭിമാനിക്കാന്‍ വക നല്‍കിയ ഏക മുഹൂര്‍ത്തവും ഇതു തന്നെയായിരുന്നു. 14ാം ഓവറിലായിരുന്നു ഏവരും കൈയടിപ്പിച്ച സഞ്ജുവിന്റെ സൂപ്പര്‍ സേവ്.

ശര്‍ദ്ദുല്‍ താക്കൂറിന്റെ ഓവറില്‍ പന്ത് നേരിട്ടത് അപകടകാരിയായ ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു. മുന്നോട്ട് കയറി വന്ന് ഷോട്ട് കളിച്ച മാക്‌സ്വെല്ലിന്റെ ലക്ഷ്യം സിക്‌സര്‍ തന്നെയായിരുന്നു. വെടിച്ചില്ല് കണക്കെ പറന്ന ഷോട്ട് സിക്‌സര്‍ തന്നെയെന്നു മാക്‌സ്വെല്ലും ഓസീസ് താരങ്ങളും ഉറപ്പിച്ച നിമിഷം. പക്ഷെ സഞ്ജു അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറില്ലായിരുന്നു. ബൗണ്ടറിലൈനിന് പുറത്തേക്കു ചാടി ക്യാച്ച് ചെയ്ത സഞ്ജു കാലുകള്‍ നിലത്ത് ടച്ച് ചെയ്യുന്നതിനു മുമ്പ് തന്നെ പന്ത് ഗ്രൗണ്ടിലേക്കു തിരികെയിടുകയായിരുന്നു. ഓസീസ് സിക്‌സര്‍ പ്രതീക്ഷിച്ച ഷോട്ടില്‍ ലഭിച്ചത് രണ്ടു റണ്‍സ് മാത്രം. സഞ്ജുവിന്റെ അവിശ്വസനീയ ഫീല്‍ഡിങ് തന്നെയാണ് ഇന്ത്യയെ സിക്‌സര്‍ വഴങ്ങുന്നതില്‍ നിന്നും രക്ഷിച്ചത്.

ഫീല്‍ഡിങിലെ ഈ അവിശ്വസനീയ പ്രകടനം പക്ഷെ ബാറ്റിങില്‍ ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. ഒമ്പതു ബോൡ 10 റണ്‍സെടുത്ത് സഞ്ജു പുറത്തായി. ബൗണ്ടറിയോ, സിക്‌സറോ താരത്തിന്റെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു. സ്വെപ്‌സണിന്റെ ബൗളിങിലാണ് സഞ്ജു മടങ്ങിയത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച സഞ്ജുവിനെ ലോങ് ഓണില്‍ സ്റ്റീവ് സ്മിത്ത് പിടികൂടുകയായിരുന്നു.

Story first published: Tuesday, December 8, 2020, 16:50 [IST]
Other articles published on Dec 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+