ഇന്ത്യക്കു വേണ്ടാത്ത സഞ്ജുവിനെ കേരളത്തിന് വേണം... ടീമിലെത്തി, പക്ഷെ തിളങ്ങിയില്ല
തിരുവനന്തപുരം: ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് കയ്‌പേറിയ അനുഭവമായി മാറിയ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കേരള ടീമില്‍ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള സംഘത്തില്‍ സഞ്ജുവും ഉള്‍പ്പെട്ടിരുന്നെങ്കിലും ഒരു കളിയില്‍പ്പോലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. ഇതോടെയാണ് സഞ്ജു സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ടിരിക്കുന്ന കേരള ടീമിനൊപ്പം ചേര്‍ന്നത്.
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മണിപ്പൂരിനെതിരേ നടന്ന കളിയിലാണ് സഞ്ജു കേരളത്തിനായി ഇറങ്ങിയത്. കളിയില്‍ കേരളം തകര്‍പ്പന്‍ ജയം കൊയ്‌തെങ്കിലും സഞ്ജുവിന് തിളങ്ങാനായില്ല.

ബാറ്റിങില്‍ നിരാശപ്പെടുത്തി
മണിപ്പൂരിനെതിരായ കളിയില്‍ സഞ്ജുവിന് ബാറ്റിങില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. കളിയില്‍ മൂന്നാമനായി ഇറങ്ങിയ സഞ്്ജുവിന് വെറും 12 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 14 പന്തില്‍ രണ്ടു ബൗണ്ടറികളോടെയാണ് താരം 12 റണ്‍സെടുത്തത്. അജയ് സിങിന്റെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായായിരുന്നു സഞ്ജുവിന്റെ മടക്കം.

കേരളത്തിന് തകര്‍പ്പന്‍ ജയം
സഞ്ജു ഫ്‌ളോപ്പായെങ്കിലും മണിപ്പൂരിനെതിരേ തകര്‍പ്പന്‍ ജയമാണ് കേരളം ആഘോഷിച്ചത്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ കേരളം 75 റണ്‍സിന് എതിരാളികളുടെ കഥ കഴിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 149 റണ്‍സെടുത്തു. സച്ചിന്‍ ബേബിയാണ് (48) ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (29), വിഷ്ണു വിനോദ് (25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ ഏഴു വിക്കറ്റിന് 74 റണ്‍സെടുക്കാനേ മണിപ്പൂരിനായുള്ളൂ. നാലു വിക്കറ്റെടുത്ത മിഥുന്‍ സുദേശനാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്.

2015നു ശേഷമാദ്യം
നാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു സഞ്ജു ഇത്തവണ ഇന്ത്യന്‍ ടീമിലെത്തിയത്. പക്ഷെ ഒരു കളിയില്‍പ്പോലും താരത്തിന് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരുന്നിട്ടും സഞ്ജു തഴയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സഞ്ജുവിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തു വന്നത്. ഇന്ത്യക്കായി അവസരം ലഭിക്കാത്തതിന്റെ ക്ഷീണം ഇനി കേരളത്തിനൊപ്പം തീര്‍ക്കാനായിരിക്കും താരത്തിന്റെ ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications