Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: നെറ്റ്‌സില്‍ തകര്‍ത്തടിച്ച് സഞ്ജു- ഉപദേശവുമായി ആരാധകര്‍, പറയാനുള്ളത് ഒന്നുമാത്രം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ച മലയാളി താരം സഞ്ജു സാംസണ്‍ ഇനി ഇന്ത്യയുടെ നീലക്കുപ്പായത്തിലും ഇതാവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളില്‍ രണ്ടാം വിക്കറ്റ് കീപ്പറായി താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. കെഎല്‍ രാഹുല്‍ തന്നെ വിക്കറ്റ് കാക്കാനാണ് സാധ്യതയെങ്കിലും ബാറ്റ്‌സ്മാനായി സഞ്ജുവിന് നറുക്കുവീണേക്കും.

Ind vs Aus: നെറ്റ്‌സില്‍ തകര്‍ത്തടിച്ച് സഞ്ജു | Oneindia Malayalam
1

ഓസീസിനെതിരായ പരമ്പരയ്ക്കു മുന്നോടിയായി സിഡ്‌നിയില്‍ നെറ്റ് സെഷനില്‍ തകര്‍ത്തു ബാറ്റ് ചെയ്യുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കു വച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. വ്യത്യസ്തമായ ഷോട്ടുകള്‍ തീര്‍ത്തും അനായാസമായി സഞ്ജു പായിക്കുന്നത് ഈ വീഡിയോയില്‍ കാണാം. ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം തന്റെ സ്ഥിരം ശൈലിയില്‍ തന്നെയാണ് നെറ്റ്‌സിലും ബാറ്റ് ചെയ്യുന്നത്.

അനാവശ്യമായി വമ്പന്‍ ഷോട്ടുകള്‍ക്കു ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയെന്ന പതിവ് ഐപിഎല്ലിലും സഞ്ജു പല തവണ ആവര്‍ത്തിച്ചിരുന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാന്‍ ശ്രമിക്കാതെ എല്ലാ ഷോട്ടിലും സിക്‌സറും ബൗണ്ടറിയും നേടാന്‍ ശ്രമിക്കുന്നുവെന്നതാണ് താരത്തിന്റെ പ്രധാന പോരായ്മയായി പലരും ചൂണ്ടിക്കാണിക്കുന്നത്.

നെറ്റ്‌സിലെ ബാറ്റിങ് സെഷന്റെ വീഡിയോ പങ്കുവച്ച ശേഷം നിരവധി പേരാണ് സഞ്ജുവിനെ ഉപദേശിച്ചു രംഗത്തു വന്നിരിക്കുന്നത്. കൂടുതല്‍ പേര്‍ക്കും പറയാനുള്ളത് ഒരേ കാര്യം തന്നെയായിരുന്നു. വലിയ ഷോട്ടുകള്‍ക്കു മാത്രം ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ് അവസരം വീണ്ടുമൊരിക്കല്‍ക്കൂടി പാഴാക്കരുതെന്നായിരുന്നു ആരാധകര്‍ സഞ്ജുവിനോട് അഭ്യര്‍ഥിച്ചത്.

വീഡിയോക്കു താഴെയുള്ള ചില പ്രധാനപ്പെട്ട കമന്റുകളിലേക്കു ഒന്നു കണ്ണോടിക്കാം.
വെപ്രാളം കാണിക്കാതെ ഒന്നു പതുക്കെ നിന്നു കളിക്കണേയെന്നായിരുന്നു ഒരു ആരാധകന്റെ അഭ്യര്‍ഥന.

ഇതും വലിച്ചടിച്ചു പോയാല്‍ ഇനി ചാന്‍സ് കിട്ടില്ല ഇന്ത്യന്‍ ടീമില്‍. താന്‍ സിക്‌സ് അടിക്കാതെ കളിച്ചാല്‍പ്പോലും 150 സ്‌ട്രൈക്ക് റേറ്റ് വരും. ഓസ്‌ട്രേലിയയില്‍ ആണ്. ഒരാറ്റ് സീരീസ് കൊണ്ട് കരിയര്‍ / ലൈഫ് മാറും. നിരാശര്‍ ആക്കരുത് ഞങ്ങളെയെന്ന് മറ്റൊരു യൂസര്‍ അഭ്യര്‍ഥിച്ചു.

സഞ്ജു, എല്ലായ്‌പ്പോഴും സിക്‌സറിനു ശ്രമിക്കരുത്. എല്ലാ പന്തിലും നിങ്ങള്‍ ബൗണ്ടറിയും സിക്‌സറും നേടേണ്ട ആവശ്യമില്ല. ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കൂ, ബൗണ്ടറി ബോളുകള്‍ ഓട്ടോമാറ്റിക്കായി തന്നെ വരുമെന്ന് മറ്റൊരു യൂസര്‍ ഉപദേശിച്ചു.

ബുദ്ധിപരമായി കളിക്കൂ. ഒരുപാട് ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കരുത്, ലൂസ് ബോളുകളെ ആക്രമിക്കൂയെന്ന് മറ്റൊരു യൂസര്‍ കുറിച്ചു.

വേദി തയ്യാറായിക്കഴിഞ്ഞു, ലോകം നിങ്ങളെ കാത്തിരിക്കുന്നു, അതു വലുതാക്കി മാറ്റൂയെന്ന് ഒരു യൂസര്‍ അഭ്യര്‍ഥിച്ചു.

Story first published: Tuesday, November 17, 2020, 23:08 [IST]
Other articles published on Nov 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+