വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു ഗോള്‍ഡന്‍ ഡെക്ക്, സുവര്‍ണ്ണാവസരം തുലച്ചു, ഇംഗ്ലണ്ടിനെതിരേ പ്രതീക്ഷ വേണ്ട

നോര്‍ത്താംപ്റ്റണ്‍ഷെയറിനെതിരായ മത്സരത്തില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ സഞ്ജു എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു.

1

നോര്‍ത്താംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ പ്ലേയിങ് 11 സ്ഥാനം സഞ്ജു സാംസണ്‍ ഇനി മറന്നേക്കൂ. ടി20 പരമ്പരക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹത്തില്‍ ഗോള്‍ഡന്‍ ഡെക്കായതോടെയാണ് സഞ്ജുവിന്റെ വഴിയടഞ്ഞത്. നോര്‍ത്താംപ്റ്റണ്‍ഷെയറിനെതിരായ മത്സരത്തില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ സഞ്ജു എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ജോഷ് കോബാണ് സഞ്ജുവിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഫിഫ്റ്റി നേടി പ്രതിഭ കാട്ടിയ സഞ്ജു ആദ്യ സന്നാഹ മത്സരത്തില്‍ 38 റണ്‍സും നേടി തിളങ്ങിയിരുന്നു. രണ്ടാം സന്നാഹത്തിലും തിളങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ പ്ലേയിങ് 11ല്‍ സ്ഥാനം സഞ്ജുവിന് പ്രതീക്ഷിക്കാമായിരുന്നു. എന്നാല്‍ സ്ഥിരതയില്ലെന്ന പ്രശ്‌നം കരിയറില്‍ വീണ്ടും സഞ്ജുവിനെ വേട്ടയാടുകയാണ്.

ICC T20 RANKING: കോലിയെ വിടാതെ ബാബര്‍, വമ്പന്‍ റെക്കോഡ് തകര്‍ത്തു, നേട്ടമുണ്ടാക്കി സഞ്ജുICC T20 RANKING: കോലിയെ വിടാതെ ബാബര്‍, വമ്പന്‍ റെക്കോഡ് തകര്‍ത്തു, നേട്ടമുണ്ടാക്കി സഞ്ജു

1

ടി20 ലോകകപ്പിലും ഇന്ത്യ സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നെങ്കിലും നിര്‍ണ്ണായക അവസരം പാഴാക്കിയതോടെ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുക ഇനി കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം. സഞ്ജുവിനെ പിന്തുണക്കുന്ന ആരാധകര്‍ ഏറെയായതിനാല്‍ത്തന്നെ അവരെയാകെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു ഇപ്പോള്‍ കാഴ്ചവെച്ചത്.

2

ബാക് ഫൂട്ടില്‍ സ്പിന്നിനെയും പേസിനെയും വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് സഞ്ജു. അതുകൊണ്ട് തന്നെ സഞ്ജു ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്നുള്ള സൂചനകള്‍ നേരത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നല്‍കിയിരുന്നു. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കാതെ പോയതോടെ സഞ്ജുവിന് മുന്നില്‍ ഇനി എപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കുമെന്ന് പറയാനാവില്ല.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

3

രാജസ്ഥാന്‍ റോയല്‍സ് നായകനായി തിളങ്ങിയ സഞ്ജു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ദിനേഷ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍മാരായി ഉള്ളതിനാല്‍ സഞ്ജുവിന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണെന്നതും സഞ്ജുവിന് തിരിച്ചടി നല്‍കുന്ന കാര്യമാണ്.

നേരത്തെ റിഷഭ് പന്ത് തുടര്‍ച്ചയായി നിരാശപ്പെടുത്തിയപ്പോള്‍ സഞ്ജുവിന് റിഷഭിന്റെ പകുതി അവസരങ്ങളെങ്കിലും നല്‍കണമെന്ന ആവിശ്യം പലരും ഉയര്‍ത്തിയിരുന്നു. സഞ്ജു അയര്‍ലന്‍ഡ് പര്യടനത്തില്‍ തിളങ്ങിയതോടെ കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നിര്‍ണ്ണായക സമയത്ത് ഗോള്‍ഡന്‍ ഡെക്കായതോടെ അദ്ദേഹത്തിന് കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണ്.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

4

നോര്‍ത്താംപ്റ്റണ്‍ഷെയറിനെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യക്ക് നാല് ഓവറില്‍ 13 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. സഞ്ജു സാംസണ്‍ (0), രാഹുല്‍ ത്രിപാഠി (7), സൂര്യകുമാര്‍ യാദവ് (0) എന്നിവരാണ് പുറത്തായത്. രാഹുല്‍ ത്രിപാഠിക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കുകയായിരുന്നു. 11 പന്തില്‍ 1 ബൗണ്ടറി നേടിയെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ ത്രിപാഠിക്കായില്ല. അയര്‍ലന്‍ഡ് പര്യടനത്തിന് പിന്നാലെ സന്നാഹത്തിലും സൂര്യകുമാര്‍ ഡെക്കായിരിക്കുകയാണ്. പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ സൂര്യക്ക് ഫോമിലേക്കുയരാനായിട്ടില്ല.

Story first published: Sunday, July 3, 2022, 20:21 [IST]
Other articles published on Jul 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X