Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvsSL: സഞ്ജു ധോണിയാവണം! ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഈ വഴിമാത്രം- ചോപ്ര പറയുന്നു

1

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു നിര്‍ണായക ഉപദേശവുമായി മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. അടുത്ത മാസമാണ് ലങ്കയില്‍ ഇന്ത്യന്‍ ടീം മൂന്നു വീതം ടി20കളും ഏകദിനങ്ങളു കളിക്കുന്നത്. വിരാട് കോലിക്കു കീഴിലുള്ള പ്രധാന ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ശിഖര്‍ ധവാനു കീഴില്‍ പുതിയൊരു ടീമിനെയാണ് ലങ്കയിലേക്കു ഇന്ത്യ അയക്കുന്നത്.

സഞ്ജുവിനെക്കൂടാതെ ഇഷാന്‍ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജു മികച്ച പ്രകടനം നടത്തിയിരുന്നു. ഇതാണ് അദ്ദേഹത്തിനു ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനു വഴിയൊരുക്കിയത്.

 സഞ്ജു ധോണിയാവണം

സഞ്ജു ധോണിയാവണം

ലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമോയെന്ന് എനിക്കറിയില്ല. തന്റെ ശൈലിയില്‍ മാറ്റം വരുത്താന്‍ പോവില്ലെന്നാണ് സഞ്ജു വ്യക്തമായി പറഞ്ഞത്. ശ്രദ്ധയുടെയും അശ്രദ്ധയുടെയും ഇടയില്‍ ഒരു രേഖയുണ്ട്. ശ്രദ്ധയോടയിരിക്കുകയെന്നാല്‍ എംംഎസ് ധോണിയാവുകയാണ്.
മറ്റു താരങ്ങള്‍ അശ്രദ്ധയോടെ കളിക്കുന്നത് നമ്മള്‍ പല തവണ കണ്ടിട്ടുള്ളതാണ്. ധോണിയെ കണ്ടു പഠിക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്. ശ്രദ്ധയോടെ സാഹചര്യത്തിന് അനുസരിച്ച് കളിക്കുകയെന്ന ശൈലിയാണ് അദ്ദേഹം സ്വീകരിക്കേണ്ടതെന്നും ചോപ്ര വ്യക്തമാക്കി.

 സാഹചര്യം മനസ്സിലാക്കി കളിക്കണം

സാഹചര്യം മനസ്സിലാക്കി കളിക്കണം

ഏകദിന പരമ്പരയില്‍ അവസരം ലഭിക്കുകയാണെങ്കില്‍ മറ്റെല്ലാം മാറ്റിനിര്‍ത്തി സാഹര്യത്തിനു അനുസരിച്ച് സഞ്ജു കളിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പിച്ച് എന്താണ് ആവശ്യപ്പെടുന്നതെന്നു അറിയേണ്ടതുണ്ട്, സ്‌കോര്‍ബോര്‍ഡ് എന്താണ് ആവശ്യപ്പെടുന്നതെന്നും മനസ്സിലാക്കണം. അതിനു അനുസരിച്ചുള്ള ശൈലിയാവണം സഞ്ജു സ്വീകരിക്കേണ്ടതെന്നും ചോപ്ര ഉപദേശിക്കുന്നു.

 എല്ലായ്‌പ്പോഴും ഒരേ ശൈലി നടക്കില്ല

എല്ലായ്‌പ്പോഴും ഒരേ ശൈലി നടക്കില്ല

ക്രിക്കറ്റില്‍ എല്ലായ്‌പ്പോഴും ഒരേ ശൈലിയില്‍ ഒരു താരത്തിനു കളിക്കാനാവില്ലെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ഒരു അളവിലുള്ള ടീ ഷര്‍ട്ട് നിങ്ങള്‍ക്കും, എനിക്കും ഒരുപോലെ പാകമാവില്ല. നിങ്ങള്‍ക്കു മികച്ച ബാറ്റ്‌സ്മാനും ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യണമെങ്കില്‍ സാഹചര്യത്തിനു അനുസരിച്ച് ഗെയിമില്‍ മാറ്റം വരുത്താന്‍ ശ്രമിക്കണമെന്നും ചോപ്ര നിര്‍ദേശിക്കുന്നു.

സഞ്ജു കൂടുതല്‍ പക്വത നേടി

സഞ്ജു കൂടുതല്‍ പക്വത നേടി

സഞ്ജു ഇപ്പോള്‍ കൂടുതല്‍ പക്വത നേടിക്കഴിഞ്ഞതായും ഐപിഎല്ലിന്റെ ഈ സീസണില്‍ രാജസ്ഥാന്‍ ടീമിനനൊപ്പമുള്ള പ്രകടനം ഇതു തെളിയിക്കുന്നതായും ചോപ്ര നിരീക്ഷിച്ചു. നിങ്ങള്‍ ഓവറില്‍ 8-10 റണ്‍സ് വീതമാണ് ചേസ് ചെയ്യുന്നതെങ്കില്‍ ആക്രമിച്ചു കളിക്കണം. എന്നാല്‍ മൂന്നോ, നാലോ വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ ശ്രദ്ധയോടെ കളിക്കാനാണ് ശ്രമിക്കേണ്ടത്. ഇപ്പോള്‍ സഞ്ജു ഐപിഎല്‍ ക്യാപ്റ്റന്‍ കൂടിയാണ്, അദ്ദേഹത്തിന്റെ പക്വത ഈ സീസണില്‍ നമ്മള്‍ കണ്ടു കഴിഞ്ഞതായും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, June 13, 2021, 15:37 [IST]
Other articles published on Jun 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+