Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു കീപ്പര്‍, നയിക്കാന്‍ റുതുരാജ്-സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് സിംബാബ് വെക്കെതിരായ ടി20 പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ജൂലൈ 6നാണ് ആരംഭിക്കുന്നത്. ജൂലൈ 14നാണ് പരമ്പര അവസാനിക്കുന്നത്. ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ആദ്യ പരമ്പരയായതിനാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കാനാണ് സാധ്യത. സിംബാബ് വെ ദുര്‍ബലരായതിനാല്‍ ഇന്ത്യ യുവതാരനിരയെയാവും അയക്കുകയെന്നുറപ്പാണ്.

പ്രമുഖരായ പല താരങ്ങള്‍ക്കും വിശ്രമം അനുവദിക്കുമ്പോള്‍ നയിക്കാന്‍ റുതുരാജ് ഗെയ്ക് വാദാവും ഉണ്ടാവുക. ഓപ്പണര്‍മാരായി ശുബ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക് വാദുമാവും ഉണ്ടാവുക. യശ്വസി ജയ്‌സ്വാള്‍ തുടര്‍ച്ചയായി മത്സരം കളിക്കുന്നതിനാല്‍ ഇന്ത്യ വിശ്രമം അനുവദിക്കാനാണ് സാധ്യത. ഇഷാന്‍ കിഷനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. നിലവില്‍ ബിസിസിഐ കരാറില്‍ നിന്ന് പുറത്തുള്ള താരമാണ് ഇഷാന്‍ കിഷന്‍.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്നും ഒഴിവാക്കപ്പെടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഇന്ത്യ ഇഷാനെ സിംബാബ് വെ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയേക്കും. റിഷഭ് പന്ത് ദേശീയ ടീമിലേക്ക് മടങ്ങിയെത്തുക ഈ പരമ്പരയിലൂടെയാവുമെന്നാണ് സൂചന. ഇത്തവണത്തെ ഐപിഎല്ലിലൂടെ റിഷഭ് കളത്തിലേക്ക് തിരിച്ചെത്താന്‍ പോവുകയാണ്. എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യ റിഷഭിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

സിംബാബ് വെ പര്യടനത്തില്‍ റിഷഭിനെ ഇന്ത്യ കളിപ്പിക്കുമെന്നുറപ്പാണ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭിന്റെ തിരിച്ചുവരവും ഈ പര്യടനത്തിലുണ്ടായേക്കും. മധ്യനിരയില്‍ തിലക് വര്‍മയും റിങ്കു സിങ്ങും ഉണ്ടായേക്കും. തിലക് വര്‍മ സ്പിന്നെറിയാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍കൂടിയാണ്. റിങ്കു സിങ് വെടിക്കെട്ട് ഫിനിഷറായി ടി20 ലോകകപ്പിലും കളിക്കും. തിലക് ടി20 ലോകകപ്പ് ടീമിലിടം നേടാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

rinku singh

ശിവം ദുബെയും സഞ്ജു സാംസണും മധ്യനിര താരങ്ങളായി ഉണ്ടാവും. സഞ്ജു സാംസണെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ സിംബാബ് വെ പര്യടനത്തില്‍ ഉള്‍പ്പെടുത്തതാനാണ് സാധ്യത കൂടുതല്‍. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയേയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. അഞ്ച് മത്സരങ്ങളുള്ളതിനാല്‍ മാറി മാറി താരങ്ങളെ പരീക്ഷിക്കാനാവും ഇന്ത്യ ശ്രമിക്കുക. യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

പേസ് നിരയില്‍ അര്‍ഷ്ദീപ് സിങ്ങുണ്ടാവും. ഇടം കൈയന്‍ പേസറെ ഇന്ത്യ ടി20 ലോകകപ്പ് ടീമിലും ഉള്‍പ്പെടുത്താന്‍ സാധ്യത കൂടുതലാണ്. ഏറെ നാളായി പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്തുള്ള ദീപക് ചഹാറിനെ സിംബാബ് വെ പര്യടനത്തിലൂടെ ഇന്ത്യ തിരികെ എത്തിച്ചേക്കും. ആവേശ് ഖാനെയും പേസ് നിരയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

സ്പിന്‍ നിരയില്‍ രവി ബിഷ്‌നോയ് ഉണ്ടാവും. ടി20 ലോകകപ്പില്‍ ഇന്ത്യ ബിഷ്‌നോയിയെ തഴഞ്ഞേക്കും. എന്നാല്‍ അടുത്ത ഇന്ത്യയുടെ പ്രധാന സ്പിന്നറായി ബിഷ്‌നോയിയെ വളര്‍ത്താനാണ് സാധ്യത. ഇതിനോടകം ഇന്ത്യക്കായി കളിച്ച് മികവ് കാട്ടാന്‍ ബിഷ്‌നോയ്ക്കായിട്ടുണ്ട്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമുണ്ടാവും. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ അക്ഷര്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്. പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്ക് ഈ നിരയോടൊപ്പം സാധിക്കും.

ഇന്ത്യയുടെ സാധ്യതാ ടീം: ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, റിഷഭ് പന്ത്, റിങ്കു സിങ്, തിലക് വര്‍മ, ശിവം ദുബെ, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് സിങ്, ദീപക് ചഹാര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍

Story first published: Sunday, March 3, 2024, 15:05 [IST]
Other articles published on Mar 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+