Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ 'നശിപ്പിച്ചത്' ഇന്ത്യ തന്നെ! ചേരാത്ത കുപ്പായം കൊടുത്തു, തുറന്നടിച്ച് അശ്വിന്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ മലയാളി വിക്കറ്റ്കീപ്പര്‍ സഞ്ജു സാംസണിനെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയിരിക്കുയാണ് സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യയുടെ 17 അംഗ ടീമില്‍ സഞ്ജുവിനു ഇടം ലഭിക്കില്ലെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും അദ്ദേഹമുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ടി20യില്‍ കരിയര്‍ ഇനിയും ക്ലച്ച് പിടിച്ചിട്ടില്ലെങ്കിലും ഏകദിനത്തില്‍ മികച്ച പ്രകടനമാണ് സഞ്ജു ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. ഏകദിനത്തില്‍ മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലുമെല്ലാം അദ്ദേഹം കളിക്കുകയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 13 ഏകദിനങ്ങളിലാണ് സഞ്ജു കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 55.71 എന്ന മികച്ച ശരാശരിയില്‍ 104 സ്‌ട്രൈക്ക് റേറ്റോടെ 390 റണ്‍സെടുക്കുകയും ചെയ്തു. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു.

SANJU SAMSON

പക്ഷെ ഏകദിനവുമായി താരതമ്യം ചെയ്യുമ്പോള്‍ ടി20യില്‍ സഞ്ജുവിന്റെ പ്രകടനം ശരാശരിയിലും താഴെയാണന്നു കണക്കുകള്‍ കാണിക്കുന്നു. ടി20യില്‍ 23 മല്‍സരങ്ങളില്‍ നിന്നും സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായത് വെറും 334 റണ്‍സാണ്. 18.55 എന്ന മോശം ശരാശരിയിലാണിത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ടി20യില്‍ അദ്ദേഹം നേടിയിട്ടുള്ളൂ. സഞ്ജുവിന്റെ ടി20യിലെ ഈ ദയനീയ പ്രകടനത്തിന്റെ കാരണക്കാര്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് തന്നെയാണെന്നു തുറന്നടിച്ചിരിക്കുകയാണ് അശ്വിന്‍.

സഞ്ജു ശരിക്കുമൊരു ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. പക്ഷെ ടി20യില്‍ ആറാം നമ്പറില്‍ കളിപ്പിച്ച് അദ്ദേഹത്തെ ഇന്ത്യ പാഴാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അശ്വിന്‍ വിലയിരുത്തി. അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പര സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ടോപ് ഓര്‍ഡര്‍ ബാറ്ററായും കളിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമാണ്. അദ്ദേഹം തീര്‍ച്ചയായും ഈ പരമ്പരയില്‍ 3-4 സ്ഥാനങ്ങളില്‍ തന്നെ ബാറ്റ് ചെയ്യണമെന്നും അശ്വിന്‍ സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ജിതേഷ് ശര്‍മ വലംകൈയന്‍ ബാറ്ററും റിങ്കു സിങ് ഇടംകൈയന്‍ ബാറ്ററുമാണ്. അഞ്ചും ആറും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നവരാണ് ഇവര്‍. പക്ഷെ ജിതേഷിനേക്കാള്‍ മുന്‍തൂക്കം സഞ്ജുവിനാണെന്നും അശ്വിന്‍ പറയുന്നു. അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20യില്‍ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.

ASHWIN

ടീമിന്റെ വിക്കറ്റ് കാത്ത അദ്ദേഹത്തിനു നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുകയും ചെയ്തിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ സഞ്ജു ക്രീസിലെത്തി ഒരു റണ്‍സ് നേടിയതിനു പിന്നാലെ മഴയെത്തുകയും തുടര്‍ന്ന് കളി തടസ്സപ്പെടുകയുമായിരുന്നു. മഴയെ തുടര്‍ന്ന് പിന്നീട് മല്‍സരം പുനരാരംഭിക്കാന്‍ സാധിക്കാതെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

അതേസമയം, വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ വിരാട് കോലി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള അഭിപ്രായവും അശ്വിന്‍ തുറന്നു പറഞ്ഞു. 2011ലെ ഏകദിന ലോകകപ്പില്‍ വിരാട് നാലാം നമ്പറിലായിരുന്നു ബാറ്റ് ചെയ്തത്. ആവശ്യമെങ്കില്‍ വരാനിരിക്കുന്ന ലോകകപ്പിലും വിരാട് നാലാം നമ്പറില്‍ കളിക്കണമെന്നു രവി (ശാസ്ത്രി) ഭായ് അഭിപ്രായപ്പെട്ടിരുന്നു.

ഒരു ഇടംകൈയന്‍ ബാറ്ററെക്കൂടി ഇലവനില്‍ ഉള്‍ക്കൊള്ളിക്കുന്നതിനു വേണ്ടിയായിരിക്കാം അദ്ദേഹം അങ്ങനെയൊരു അഭിപ്രായം പറഞ്ഞതെന്നു താന്‍ കരുതുന്നുവെന്നും അശ്വിന്‍ വിശദമാക്കി. കെഎല്‍ രാഹുല്‍ ഫിറ്റല്ലെങ്കില്‍ മാത്രമേ വിരാട് ലോകകപ്പില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ പോവുന്നുള്ളൂ.

രാഹുലിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറെ ആവശ്യമായി വന്നാല്‍ ഇഷാന്‍ കിഷനുണ്ട്. അവനെക്കൊണ്ട് ഓപ്പണിങും ചെയ്യിക്കാം. ഇതു മാത്രമാണ് ഒരേയൊരു സാധ്യത. കാരണം ഫിറ്റാണെങ്കില്‍ ഏകദിനത്തില്‍ ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കാത്തയാളാണ് ശ്രേയസ് അയ്യരെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 20, 2023, 11:33 [IST]
Other articles published on Aug 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+