Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു വരുന്നു ടീം ഇന്ത്യയിലേക്ക്!!! ശിവം ദുബെയും... അടുത്ത പരമ്പരയില്‍ ടീമിനൊപ്പം?

ദില്ലി: മലയാളികള്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ചില ദേശീയ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സഞ്ജുവിനെ മാത്രമല്ല മുംബൈയില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കും ഇന്ത്യ അവസരം നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനവും നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ യുവതാരം റിഷഭ് പന്തിന്റെ മോശം ഫോമുമാണ് സഞ്ജുവിന് പ്രതീക്ഷയ്ക്കു വക നല്‍കുന്നത്.

ബംഗ്ലാദേശിനെതിരായ പരമ്പര

ബംഗ്ലാദേശിനെതിരായ പരമ്പര

ബംഗ്ലാദേശിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിലേക്കു സഞ്ജുവിനെ പരിഗണിക്കുമെന്നാണ് വിവരം. ദേശീയ ടീമിനു വേണ്ടി ഒരേയൊരു മല്‍സരത്തില്‍ മാത്രമേ താരം ഇതുവരെ കളിച്ചിട്ടുള്ളൂ.
2015ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു സഞ്ജുവിന്റെ അരങ്ങേറ്റം. തൊട്ടുമുമ്പത്തെ വര്‍ഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

എ ടീമിലെ സ്ഥിരാംഗം

എ ടീമിലെ സ്ഥിരാംഗം

ഇന്ത്യന്‍ എ ടീമിലെ സ്ഥിരാംഗമാണ് 24കാരനായ സഞ്ജു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം തന്നെയാണ് ഇതിനു കാരണം. അടുത്തിടെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടി സഞ്ജു ഡബിള്‍ സെഞ്ച്വറിയുമായി കസറിയിരുന്നു. ഗോവയ്‌ക്കെതിരായ കളിയിലായിരുന്നു താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം.
ഗോവയ്‌ക്കെതിരേ ഡബിള്‍ സെഞ്ച്വറി നേടിയതോടെ പല മുന്‍ താരങ്ങളും സഞ്ജുവിന് ദേശീയ ടീമില്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പാണ്ഡ്യയുടെ പകരക്കാരനായി ദുബെ

പാണ്ഡ്യയുടെ പകരക്കാരനായി ദുബെ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായാണ് 26കാരനായ ദുബെയെ ഇന്ത്യ കണ്ടു വച്ചിരിക്കുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്നു വിശ്രമിക്കുന്ന പാണ്ഡ്യക്കു മൂന്നു മുതല്‍ നാലു മാസം വരെ കളിക്കാനാവില്ല. ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന താരമാണ് മുംബൈയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ദുബെ. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഞ്ചു കോടി രൂപയ്ക്കു താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചിരുന്നു.പക്ഷെ മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ ദുബെയ്ക്കായില്ല.
എന്നാല്‍ ഐപിഎല്ലിനു ശേഷം ഇന്ത്യ എയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്. 16 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 48.19 ശരാശരിയില്‍ 1012 റണ്‍സും 40 വിക്കറ്റുകളും ദുബെ നേടിയിരുന്നു. ലിസ്റ്റ് ക്രിക്കറ്റില്‍ 614 റണ്‍സും 33 വിക്കറ്റുകളും 19 ടി20കളില്‍ നിന്നും 242 റണ്‍സും 14 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

Story first published: Friday, October 18, 2019, 13:13 [IST]
Other articles published on Oct 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+