Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനും പന്തിനും ഒരേ പ്രശ്‌നം! രാഹുലിനെ ഇന്ത്യക്കു വിശ്വസിക്കാം- അജയ് രാത്ര

എംഎസ് ധോണിക്കു പകരം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ആരാവണമെന്നതിനെക്കുറിച്ചു അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ അജയ് രാത്ര. നിലവില്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറല്ലാത്ത കെഎല്‍ രാഹുലാണ് ഏകദിനം, ടി20 എന്നിവയില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുന്നത്. ടെസ്റ്റിലാവട്ടെ റിഷഭ് പന്ത്, വൃധിമാന്‍ സാഹ എന്നിവരാണ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പറുടെ റോള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ അവസാന നിശ്ചിത ഓവര്‍ പരമ്പരകളിലെല്ലാം വിക്കറ്റ് കാത്തത് രാഹുലായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരകളിലും അദ്ദേഹം തന്നെയാണ് ഈ റോള്‍ നിര്‍വഹിക്കുക.

രാഹുല്‍ തന്നെ വിക്കറ്റ് കാക്കട്ടെ

രാഹുല്‍ തന്നെ വിക്കറ്റ് കാക്കട്ടെ

രാഹുല്‍ തന്നെ തുടര്‍ന്നും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു രാത്ര വ്യക്തമാക്കി. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ രാഹുല്‍ തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷന്‍. ബാറ്റിങില്‍ ഏതു പൊസിഷനിലും കളിക്കാന്‍ മിടുക്കനാണ് അദ്ദേഹം. വിക്കറ്റ് കീപ്പിങിലും മോശല്ലാത്ത പ്രകടനമാണ് രാഹുല്‍ നടത്തുന്നത്.
രാഹുല്‍ ടീമിനെ സംബന്ധിച്ച് മുതല്‍ക്കൂട്ടാണ്. ഇന്ത്യയുടെ ടി20, ഏകദിന ടീമുകളിലേക്കു ഏതു സമയത്തും കടന്നുവരാന്‍ അദ്ദേഹത്തിനാവും. രാഹുല്‍ വിക്കറ്റ് കീപ്പ് ചെയ്താല്‍ ഒരു അധിക ബൗളറെയോ, ഓള്‍റൗണ്ടറെയോ ഇന്ത്യക്കു ടീമിലുള്‍പ്പെടുത്താനാവും. അതുകൊണ്ടു തന്നെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രാഹുല്‍ തന്നെയാവണം ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്നും രാത്ര ചൂണ്ടിക്കാട്ടി.

റിഷഭ് പന്തും സഞ്ജു സാംസണും

റിഷഭ് പന്തും സഞ്ജു സാംസണും

റിഷഭ് പന്തും സഞ്ജു സാംസണും സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണെങ്കിലും രണ്ടു പേരെയും ഇന്ത്യക്കു പൂര്‍ണമായി ആശ്രയിക്കാനാവില്ലെന്നു രാത്ര വ്യക്തമാക്കി. ബാറ്റിങില്‍ സഞ്ജു കുറേക്കൂടി സ്ഥിരത പുലര്‍ത്തണം. പന്തിന്റെ കാര്യവും ഇങ്ങനെ തന്നെ. സ്ഥിരതയില്ലായ്മാണ് പന്തിന്റെയും പോരായ്മ. എങ്കിലും രണ്ടു പേരും മികവുറ്റ കളിക്കാരാണ്.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ സഞ്ജുവിന് വിക്കറ്റ് കാക്കാന്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. നിലവില്‍ ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കാണ് സഞ്ജുവും പന്തും പോരടിക്കുന്നതെന്നും രാത്ര വിശദമാക്കി.

പ്രായശ്ചിത്തം ചെയ്യാന്‍ രാഹുല്‍

പ്രായശ്ചിത്തം ചെയ്യാന്‍ രാഹുല്‍

ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയയിലേക്കു രാഹുലിന്റെ മൂന്നാം പര്യടനമാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം അരങ്ങേറിയത് ഓസ്‌ട്രേലിയയിലായിരുന്നു. എന്നാല്‍ 2018-19ലെ കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ രാഹുല്‍ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ഇതോടെ ടെസ്റ്റ് ടീമില്‍ താരത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്തു.
കഴിഞ്ഞ പര്യടനത്തിലെ മോശം പ്രകടനത്തിനു ഇത്തവണ പ്രായശ്ചിത്തം ചെയ്യാനുറച്ചാണ് രാഹുല്‍ എത്തിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്കു രാഹുലിന്റെ മടങ്ങിവരവ് കൂടിയാണ് ഓസീസ് പര്യടനം. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മിന്നുന്ന പ്രകടനമാണ് താരത്തിനു വീണ്ടും ടെസ്റ്റ് ടീമില്‍ ഇടം നേടിക്കൊടുത്തത്.

Story first published: Monday, November 23, 2020, 18:06 [IST]
Other articles published on Nov 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+