Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു മോഹിക്കേണ്ട, വെല്ലുവിളി ഉയര്‍ത്തി നാല് പേര്‍! ടി20യില്‍ കോലിക്ക് പകരം 3ാം നമ്പറിലാര്?

മുംബൈ: ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയ ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് മൂന്ന് സൂപ്പര്‍ താരങ്ങളാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ച താരങ്ങള്‍. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെന്ന നിലയില്‍ ഇവരുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ വിടവാണ്. പ്രധാനമായും വിരാട് കോലിയുടെ അഭാവമാണ് ഇന്ത്യക്ക് തലവേദന ഉയര്‍ത്തുക.

പ്രധാന മത്സരങ്ങളില്‍ കോലി എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്നത് ഇക്കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലെ പ്രകടനം മാത്രം വിലയിരുത്തിയാല്‍ മതി. കോലി പടിയിറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ പകരക്കാരനായി ആരെന്നത് വലിയ ചോദ്യമാണ്. കോലിയുടെ വിടവ് നികത്തുക ആര്‍ക്കും സാധിക്കില്ലെങ്കിലും കോലിയുടെ പകരക്കാരനാവാന്‍ ചിലര്‍ കാത്തിരിക്കുന്നുണ്ട്. ഇത്തരത്തില്‍ കോലിക്ക് പകരക്കാരനായി മൂന്നാം നമ്പറിലേക്ക് എത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ താരം റിഷഭ് പന്താണ്. ടി20 ലോകകപ്പില്‍ ഇന്ത്യ മൂന്നാം നമ്പറില്‍ കളിപ്പിച്ചത് റിഷഭിനെയാണ്. ഇടം കൈയന്‍ ബാറ്റ്സ്മാനും ടീമിലെ മുഖ്യ വിക്കറ്റ് കീപ്പറും റിഷഭ് പന്താണ്. അതുകൊണ്ടുതന്നെ മൂന്നാം നമ്പറിലേക്ക് റിഷഭിനെ ഇന്ത്യ വളര്‍ത്താനാണ് സാധ്യത. കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന താരം റിഷഭാണെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും സമ്മര്‍ദ്ദ സാഹചര്യത്തില്‍ തിളങ്ങാനും കഴിവുള്ള ബാറ്റ്സ്മാനാണ് റിഷഭ് പന്ത്.

ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ വിശ്വസ്തനെന്ന നിലയില്‍ റിഷഭ് പന്തിന് വലിയ പിന്തുണ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. റിഷഭ് സമ്മതം മൂളിയാല്‍ കോലിയുടെ റോളില്‍ ഇനി റിഷഭ് പന്തിനെ പ്രതീക്ഷിക്കാം. മറ്റൊരു താരം സഞ്ജു സാംസണാണ്. മലയാളി താരമായ സഞ്ജു സാംസണെ ഇന്ത്യ കളിപ്പിച്ചിട്ടുണ്ടെങ്കിലും മൂന്നാം നമ്പറില്‍ അധികം അവസരം നല്‍കിയിട്ടില്ല. ടോപ് ഓഡര്‍ ബാറ്റ്സ്മാനായ സഞ്ജുവിന് മൂന്നാം നമ്പര്‍ ഇഷ്ട ബാറ്റിങ് പൊസിഷനാണ്.

ruturaj gaikwad

സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനായ താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ കളിക്കാന്‍ അദ്ദേഹം യോഗ്യനാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു മൂന്നാം നമ്പറില്‍ കളിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജു സാംസണെ മൂന്നാം നമ്പറിലേക്ക് വിളിച്ചാല്‍ അദ്ദേഹത്തിന്റെ കരിയറിലത് വലിയ വഴിത്തിരിവായി മാറിയേക്കും. എന്നാല്‍ ഇന്ത്യന്‍ ടീമിനുള്ളില്‍ സഞ്ജുവിന് കാര്യമായ പിന്തുണയില്ല.

സഞ്ജുവിനെ ഒതുക്കാന്‍ ശ്രമിക്കുന്നവരാണ് കൂടുതല്‍. അതുകൊണ്ടുതന്നെ സഞ്ജുവിന് അവസരം ലഭിക്കുക കടുപ്പം. മറ്റൊരു താരം ശുബ്മാന്‍ ഗില്ലാണ്. ഇന്ത്യയുടെ അടുത്ത ഇതിഹാസം എന്ന വിശേഷണം ലഭിച്ച യുവതാരമാണ് ശുബ്മാന്‍. വലം കൈയന്‍ ഓപ്പണര്‍ നിലവില്‍ ടി20 ടീമിന് പുറത്താണ്. എന്നാല്‍ വിരാട് കോലിക്ക് പകരം കളിപ്പിച്ചാല്‍ മികച്ച താരമായി വളരാന്‍ ശുബ്മാന് സാധിച്ചേക്കും. പതിയെ തുടങ്ങി വലിയ ഇന്നിങ്സ് കളിക്കാന്‍ ശുബ്മാന് സാധിക്കും.

ടി20യില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരത്തിന് കോലിയുടെ റോള്‍ അനുയോജ്യമായിരിക്കുമെന്ന് പറയാം. മറ്റൊരു താരം റുതുരാജ് ഗെയ്ക് വാദാണ്. സിഎസ്‌കെ നായകനായ റുതുരാജ് ഐപിഎല്ലില്‍ സ്ഥിരതയോടെ റണ്ണടിക്കുന്ന താരമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ആവശ്യത്തിന് അവസരം ലഭിച്ചിട്ടില്ല.

പക്ഷെ ടി20 ടീമില്‍ ഇടം അര്‍ഹിക്കുന്ന താരമാണ് അദ്ദേഹം. കോലിയെപ്പോലെ വലിയ ഇന്നിങ്സ് കളിക്കാന്‍ കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കോലിക്ക് പകരക്കാരനായി പരിഗണിക്കാവുന്ന താരങ്ങളിലൊരാളാണ് റുതുരാജെന്ന് നിസംശയം പറയാം.

Story first published: Monday, July 8, 2024, 19:10 [IST]
Other articles published on Jul 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+