IND vs AUS: ജഡേജയ്ക്കു പകരം ചഹല്‍- ആദ്യം അറിയിച്ചത് സഞ്ജു! അന്നു സംഭവിച്ചത് എന്താണെന്നറിയാം
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ ഇറക്കിയതുമായി ബന്ധപ്പെട്ട് ഇപ്പോഴും വിവാദങ്ങള്‍ തീര്‍ന്നിട്ടില്ല. ജഡേജയുടെ പരിക്കില്‍ സംശയം പ്രകടിപ്പിക്കുന്നതിനൊപ്പം ചഹലിനെ ഇറക്കിയത് ഇന്ത്യയുടെ തന്ത്രമാണമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യവെയായിരുന്നു ഹെല്‍മറ്റില്‍ പന്ത് കൊണ്ടതിനെ തുടര്‍ന്നു ജഡേജയ്ക്കു രണ്ടാമിന്നിങ്‌സില്‍ നിന്നും പിന്‍മാറേണ്ടി വന്നത്. പകരക്കാരനായി കളിച്ച ചഹല്‍ മൂന്നു വിക്കറ്റുമായി ഇന്ത്യന്‍ വിജയശില്‍പ്പിയാവുകയും ചെയ്തു.
അന്നു യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും ജഡേജയ്ക്കു പകരക്കാരനെ ഇറക്കാനുള്ള കാരണം എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ടീം ഒഫീഷ്യല്‍.

കള്ളത്തരം നടന്നിട്ടില്ല
ജഡേജയുടെ പരിക്ക് ഗൗരവമുള്ളത് തന്നെയായിരുന്നുവെന്നും ഇക്കാര്യത്തില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം ദുരുപയോഗം ചെയ്തിട്ടില്ലെന്നും ടീം ഒഫീഷ്യല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ടീം മാനേജ്‌മെന്റ് കള്ളത്തരമൊന്നും കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജഡേജയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് അന്നു പകരക്കാരനായി ചഹലിനെ ഇറക്കാന്‍ തീരുമാനിച്ചത്. ബാറ്റിങിനിടെ ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് ശക്തമായി വന്നിടിച്ച കാര്യം ആദ്യം അറിയിച്ചത് സഞ്ജു സാംസണാണെന്നും ടീം ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജു മായങ്കിന അറിയിച്ചു
ബാറ്റിങിനിടെ ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടത് ആദ്യം ശ്രദ്ധിച്ചത് സഞ്ജു സാംസണായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം ഇക്കാര്യം തന്റെയടുത്ത് ഇരുന്ന മായങ്ക് അഗര്‍വാളിനോടും പറഞ്ഞു. മായങ്കാണ് ഓടിയെത്തി ഈ വിവരം ടീം മാനേജ്‌മെന്റിനെ അറിയിച്ചതെന്നും ഒഫീഷ്യല്‍ വെളിപ്പെടുത്തി.
ഞങ്ങള്‍ ഉടന്‍ തന്നെ ടീം ഡോക്ടറെ വിളിപ്പിച്ചു. ഇന്നിങ്‌സിനു ശേഷം ജഡേജ മടങ്ങിയെത്തിയപ്പോള്‍ കഴുത്തിലും തലയിലും ഐസ് വച്ചിരുന്നു. ഞങ്ങള്‍ വളരെ അസ്വസ്ഥരായിരുന്നു. കുറച്ചു സമയത്തിനു ശേഷവും തനിക്കു തലകറക്കവും മറ്റു ബുദ്ധിമട്ടുകളും അനുഭവം പെടുന്നുണ്ടെന്നു ജഡേജ പറഞ്ഞതായും ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

പരിക്കായിരുന്നില്ല കാരണം
തലയില്‍ പന്ത് കൊള്ളുന്നതിനു മുമ്പ് തന്നെ ജഡേജയുടെ പിന്‍തുട ഞെരമ്പിനു പരിക്കുപറ്റിയിരുന്നു. തുടര്‍ന്ന് ബാറ്റിങിനിടടെ അദ്ദേഹം ഇടയ്ക്കു മുടന്തുന്നതും കാണാമായിരുന്നു. ഈ പരിക്ക് കാരണം വലയവെയായിരുന്നു മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ അവസാന ഓവറില്‍ ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് തട്ടിയത്. പിന്‍തുട ഞെരമ്പിനേറ്റ പരിക്കല്ല, മറിച്ച് തലയ്ക്കു പന്ത് കൊണ്ടതു കാരണമാണ് പകരക്കാരനെ ഇറക്കിയതെന്നു ടീം ഒഫീഷ്യല്‍ വ്യക്തമാക്കി.
ആ സമയത്ത് ജഡേജയുടെ പരിക്കിലായിരുന്നില്ല ഞങ്ങള്‍ ശ്രദ്ധിച്ചത്. തലയ്‌ക്കേറ്റ ആഘാതമായിരുന്നു ഞങ്ങളെ അസ്വസ്ഥരാക്കിയത്. കാരണം തലയ്‌ക്കേല്‍ക്കുന്ന പരിക്ക് എത്രത്തോളം അപകടകരമാണെന്നറിയാം. ടീം ഡോക്ടര്‍ ജഡേജയെ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടിനെ ഇറക്കാനുള്ള പ്രോട്ടോക്കോളിനെക്കുറിച്ച് മാച്ച് റഫറി ഡേവിഡ് ബൂണുമായി സംസാരിച്ചത്. അദ്ദേഹം അനുമതി നല്‍കിയതോടെ ചഹലിനെ കളിപ്പിക്കുകയായിരുന്നുവെന്നും ഒഫീഷ്യല്‍ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications