സഞ്ജുവിന് റെക്കോര്‍ഡ്... ഒരു താരവും ആഗ്രഹിക്കാത്തത്!! എന്തൊരു കാത്തിരിപ്പ്
പൂനെ: ലോകമെമ്പാടുള്ള മലയാളികളുടെ മാത്രമല്ല, ക്രിക്കറ്റ് പ്രേമികളുടെയെല്ലാം കാത്തിരിപ്പിന് വിരാമമിട്ടാണ് കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തിയത്. ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. തുടര്‍ച്ചയായ എട്ടു കളികളില്‍ പുറത്തിരുത്തിയ സഞ്ജുവിനെ ടീമിലേക്കു തിരികെ വിളിക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ക്യാപ്റ്റന്‍ വിരാട് കോലി റിഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കിയത്. പുതിയൊരു റെക്കോര്‍ഡ് കൂടി ഇതോടെ താരം തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്.

രണ്ടു മല്‍സരങ്ങളുടെ വ്യത്യാസം
ഇന്ത്യക്കായി അരങ്ങേറിയ ശേഷം രണ്ടാമത്തെ മല്‍സരത്തിനായി വേണ്ടി വന്ന കാത്തിരിപ്പിന്റെ പേരിലാണ് സഞ്ജു റെക്കോര്‍ഡിട്ടത്. ഒരു ഇന്ത്യന്‍ താരത്തിന് ആദ്യമായാണ് ആദ്യത്തെയും രണ്ടാമത്തെയും മല്‍സരത്തിനിടയില്‍ ഇത്രയും വലിയ ഗ്യാപ്പ് വരുന്നത്.
2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേ നടന്ന ടി20യിലായിരുന്നു സഞ്ജു ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. ഈ മല്‍സരത്തിനു ശേഷം ടീമിനു പുറത്തായ അദ്ദേഹത്തിനു പിന്നീട് 'വനവാസ'മായിരുന്നു. അരങ്ങേറിയ ശേഷം അഞ്ചാമത്തെ വര്‍ഷത്തിലാണ് സഞ്ജു ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങിയത്.

ഉമേഷിനെ മറികടന്നു
പേസര്‍ ഉമേഷ്‌യാദവിന്റെ പേരിലായിരുന്നു നേരത്തേ ഈ റെക്കോര്‍ഡ്. ഇതാണ് ഇപ്പോള്‍ സഞ്ജു തന്റെ പേരിലേക്കു മാറ്റിയത്. ഒരു താരവും കരിയറില്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡ് കൂടിയാണിത്.
2012നു ശേഷം 2018ലായിരുന്നു ഉമേഷ് ഇന്ത്യക്കായി ടി20യില്‍ കളിച്ചത്. ഈ കാലയളവില്‍ ഇന്ത്യ കളിച്ചത് 65 ടി20കളായിരുന്നു. ദിനേഷ് കാര്‍ത്തിക്കിനു (2010-17) 56 ടി20കള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ 73 ടി20കളാണ് 2015നും 2020നും ഇടയില്‍ സഞ്ജുവിനു നഷ്ടമായത്.

ഓള്‍ടൈം ലിസ്റ്റില്‍ നാലാമന്‍
ലോക ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ മല്‍സരങ്ങള്‍ തമ്മിലുള്ള ഇടവേളയുടെ കാര്യത്തില്‍ നാലാമതാണ് സഞ്ജു. 73 ടി20കളുമായാണ് താരം നാലാംസ്ഥാനത്തു നില്‍ക്കുന്നത്.
ഇംഗ്ലണ്ടിന്റെ ജോ ഡെന്‍ലിയുടെ പേരിലാണ് ലോക റെക്കോര്‍ഡ്. 2010-18നും ഇടയില്‍ താരത്തിനു നഷ്ടമായത് 79 ടി20കളാണ്. ഇംഗ്ലണ്ടിന്റെ തന്നെ ലിയാം പ്ലങ്കെറ്റ് (2006-15, 74 ടി20കള്‍), ശ്രീലങ്കയുടെ മഹേല ഉദാവാട്ടെ (2009-17, 73) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications