Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സഞ്ജുവിനും പാണ്ഡെയ്ക്കും പിഴച്ചതെവിടെ, തുടര്‍ന്നും കളിപ്പിക്കണോ? ചോപ്ര പറയുന്നു

1

ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലെ അടുത്ത രണ്ടു മല്‍സരങ്ങളിലും സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ എന്നിവരെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമോയെന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. ഇന്ത്യ 11 റണ്‍സിന്റെ ജയം നേടിയ ആദ്യ മല്‍സരത്തില്‍ ഇരുവരും പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.

സഞ്ജു മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 23 റണ്‍സില്‍ വച്ച് പുറത്തായിരുന്നു.15 പന്തില്‍ ഓരോ ബൗണ്ടറിയും ഓരോ സിക്‌സറുമടക്കമായിരുന്നു ഇത്. എന്നാല്‍ പാണ്ഡെ തീര്‍ത്തും നിരാശപ്പെടുത്തി. എട്ടു പന്തില്‍ നിന്നും വെറും രണ്ടു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ഞായറാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ടി20 മല്‍സരത്തില്‍ ഇരുവരെയും ഇന്ത്യ കളിപ്പിക്കുമോയെന്ന കാര്യത്തില്‍ ഇനിയും ഉറപ്പില്ല.

തുടര്‍ന്നും കളിപ്പിക്കണം

തുടര്‍ന്നും കളിപ്പിക്കണം

ടി20 പരമ്പരയിലെ അടുത്ത രണ്ടു മല്‍സരങ്ങളിലും സഞ്ജു, പാണ്ഡെ എന്നിവരെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ചിരിക്കുകയാണ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സഞ്ജു, പാണ്ഡെ എന്നിവരോട് ആദ്യ ടി20യിലെ പ്രകടനത്തെക്കുറിച്ചു എനിക്കൊന്നും പറയാനില്ല. കാരണം ഈ പര്യടനത്തില്‍ ഇരുവരുടെയും ആദ്യ മല്‍സമായിരുന്നു ഇത്. ഒരാള്‍ നാലാം നമ്പറിലും മറ്റൊരാള്‍ അഞ്ചാം നമ്പറിലുമാണ് ബാറ്റ് ചെയ്തത്. ഐപിഎല്ലില്‍ രണ്ടു പേരും മുന്‍നിരയിലായിരുന്നു ബാറ്റ് ചെയ്തത്. അതുകൊണ്ടു തന്നെ പുതിയ റോളില്‍ ആദ്യം കളിക്കുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ക്ഷമ കാണിക്കണം

ക്ഷമ കാണിക്കണം

സഞ്ജു, പാണ്ഡെ എന്നിവരുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് കുറച്ചു ക്ഷമ കാണിക്കണമെന്ന് ചോപ്ര അഭ്യര്‍ഥിച്ചു. ആദ്യ മല്‍സരത്തില്‍ കളിപ്പിച്ച രണ്ടു പേരെയും ഇനിയുള്ള കളികളില്‍ ഒഴിവാക്കരുതെന്നും കുറച്ചു കൂടി സമയം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കളിച്ചപ്പോള്‍ പാണ്ഡെ സംഘത്തിലുണ്ടായിരുന്നു. പക്ഷെ ഒരു ടി20യില്‍പ്പോലും താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

ഐപിഎല്ലില്‍ തിളങ്ങി

ഐപിഎല്ലില്‍ തിളങ്ങി

യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ നടത്തിയ മികച്ച ബാറ്റിങ് പ്രകടനമാണ് സഞ്ജുവിനും പാണ്ഡെയ്ക്കും ഓസീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നേടിക്കൊടുത്തത്. രാജസ്ഥാന്‍ റോയല്‍സിനായി മൂന്നു ഫിഫ്റ്റികളടക്കം 158 സ്‌ട്രൈക്ക് റേറ്റോടെ സഞ്ജു 375 റണ്‍സ് നേടിയിരുന്നു.
പാണ്ഡെയാവട്ടെ പ്ലേഓഫിലെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ നിര്‍ണായക താരമായിരുന്നു. അഞ്ചു ഫിഫ്റ്റികളടക്കം 425 റണ്‍സ് ഐപിഎല്ലില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.ഐപില്ലില്‍ രാജസ്ഥാനു വേണ്ടി മൂന്നാം നമ്പറിലാണ് സഞ്ജു കൂടുതല്‍ മല്‍സരങ്ങളു കളിച്ചതെങ്കില്‍ എസ്ആര്‍എച്ചില്‍ പാണ്ഡെ കളിച്ചത് 3-4 പൊസിഷനുകളിലായിരുന്നു.

Story first published: Saturday, December 5, 2020, 18:25 [IST]
Other articles published on Dec 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+