
സാം കറെന്‍
ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറെന്‍ ഭാവി സൂപ്പര്‍ താരമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ മൂന്നാമത്തെ കളിയിലെ അവിസ്മരണീയ ഇന്നിങ്‌സോടെ കറെന് കൂടുതല്‍ ആരാധകരെ ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് പൊരുതിത്തോറ്റ കളിയില്‍ അദ്ദേഹം പുറത്താവാതെ 95 റണ്‍സ് നേടിയിരുന്നു.
കഴിഞ്ഞ സീസണിലായിരുന്നു കറെന്‍ സിഎസ്‌കെയിലെത്തിയത്. ആദ്യ സീസണില്‍ തന്നെ താരം ഓള്‍റൗണ്ട് പ്രകടനവും കാഴ്ചവച്ചിരുന്നു. 186 റണ്‍സ് നേടിയ കറെന്‍ 13 വിക്കറ്റുകളുമായി ബൗളിങിലും തിളങ്ങി.

സുരേഷ് റെയ്‌ന
വെറ്ററന്‍ ഓള്‍റൗണ്ടറും ആരാധകര്‍ ചിന്നത്തലയെന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന സുരേഷ് റെയ്‌നയ്ക്കു സിഎസ്‌കെയിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഈ സീസണ്‍. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ സീസണില്‍ നിന്നും വിട്ടുനിന്നിരുന്നു.
സിഎസ്‌കെയെ സംബന്ധിച്ച് പകരം വയ്ക്കാനില്ലാത്ത താരമാണ് റെയ്‌ന. ഐപിഎല്ലില്‍ ആദ്യമായി 5000 റണ്‍സ് തികച്ചത് അദ്ദേഹമായിരുന്നു. നിലവില്‍ 193 മല്‍സരങ്ങളില്‍ നിന്നും റെയ്‌ന 5368 റണ്‍സെടുത്തിട്ടുണ്ട്.

മോയിന്‍ അലി
ഈ സീസണില്‍ സിഎസ്‌കെയുടെ ഭാഗമായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി മികച്ച സ്പിന്നറും മികച്ച ബാറ്റ്‌സ്മാനുമാണ്. ഏഴു കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ സീസണിനു ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒഴിവാക്കിയ അലിയെ സിഎസ്‌കെ സ്വന്തം കൂടാരത്തിലേക്കു കൊണ്ടുവന്നത്.
സിഎസ്‌കെയില്‍ മാച്ച് വിന്നറായി മാറാന്‍ അദ്ദേഹത്തിനു കഴിയും. അനുഭവസമ്പത്തും മികച്ച ഫോമുമെല്ലാം സിഎസ്‌കെയുടെ മിന്നും താരമാക്കി അലിയെ മാറ്റിയെടുക്കും. ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ സാന്നിധ്യവും അലിക്കു തന്റെ പ്രതിഭയെ തേച്ചുമിനുക്കിയെടുക്കാന്‍ സഹായകമാവും.

ശര്‍ദ്ദുല്‍ ഠാക്കൂര്‍
എതിര്‍ ടീമിന്റെ കൂട്ടുകെട്ടുകള്‍ പൊളിക്കുന്നതിലുള്ള അസാധാരണ മിടുക്ക് കൊണ്ട് കൈയടി വാങ്ങിയ ഇന്ത്യന്‍ താരം ശര്‍ദ്ദുല്‍ ഠാക്കൂറാണ് സിഎസ്‌കെയുടെ മറ്റൊരു തുറുപ്പുചീട്ട്. ഇംഗ്ലണ്ടിനെതിരേയുള്ള കഴിഞ്ഞ ടി20, ഏകദിന പരമ്പരളില്‍ ഈ റോളില്‍ ഠാക്കൂര്‍ കസറിയിരുന്നു. ഏകദിന പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തതും അദ്ദേഹമായിരുന്നു.
റണ്‍സ് വിട്ടുകൊടുക്കുന്നത് ഒരു പോരായ്മയാണെങ്കിലും നിര്‍ണായക വിക്കറ്റുകളുടെത്ത് ഈ കുറവ് നികത്താന്‍ ഠാക്കൂറിനു കഴിയുന്നുണ്ട്. ബൗളര്‍മാരെ ഏറ്റവും നന്നായി ഉപയോഗിക്കാന്‍ അറിയാവുന്ന ധോണിക്കു ഠാക്കൂറിന്റെ കഴിവ് പരമാവധി ഊറ്റിയെടുക്കാന്‍ കഴിയുമെന്നുറപ്പാണ്. ബൗളിങില്‍ മാത്രമല്ല അവസാന ഓവറുകളില്‍ ഫിനിഷറായി ബാറ്റിങിലും തിളങ്ങാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്.


Click it and Unblock the Notifications