Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വിരമിച്ചു, ട്വിറ്ററില്‍ ട്രെന്‍ഡിങ്! ആഞ്ഞടിച്ച് സാക്ഷി, ആളുകളുടെ മനോനില തെറ്റി

റാഞ്ചി: ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയെ വിരമിക്കാതെ തന്നെ സോഷ്യല്‍ മീഡിയ പല തവണ 'വിരമിപ്പിച്ചു' കഴിഞ്ഞു. കഴിഞ്ഞ ദിവസം ഒരിക്കല്‍ക്കൂടി ഇതാവര്‍ത്തിക്കുകയും ചെയ്തു. ട്വിറ്ററിലാണ് ധോണി റിട്ടയേഴ്‌സ് എന്ന ഹാഷ് ടാഗ് വൈറലായി മാറിയത്. ഇതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ധോണിയുടെ ഭാര്യ സാക്ഷി ധോണി രംഗത്തു വരികയും ചെയ്തു. കടുത്ത ഭാഷയിലാണ് ഇത്തരം അഭ്യൂഹം പരത്തുന്നവരെ ഇവര്‍ വിമര്‍ശിച്ചത്. പിന്നീട് ഈ ട്വീറ്റ് സാക്ഷി ഡിലീറ്റ് ചെയ്യുകയും ചെയ്തു.

നിലവില്‍ 10 പത്തു മാസത്തിലേറെയായി ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുകയാണ് ധോണി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിക്കളത്തിലേക്കു മടങ്ങിവരാന്‍ അദ്ദേഹം തയ്യാറെടുക്കവെയാണ് കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റിയത്.

മനോനില തെറ്റിച്ചു

ബുധനാഴ്ച വൈകീട്ടോടെയാണ് ധോണി റിട്ടയേഴ്‌സെന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങായി മാറിയത്. ധോണിയുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം തുടരുന്നതിനാല്‍ തന്നെ ഇത് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വളരെ പെട്ടെന്നു വൈറലായി മാറുകയും ചെയ്തു.
ഒടുവില്‍ ഇത് അവസാനിപ്പിക്കാന്‍ സാക്ഷിക്കു തന്നെ രംഗത്തു വരേണ്ടി വന്നു. ഇവയെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ് ! ലോക്ക്ഡൗണ്‍ ആളുകളുടെ മനോനില തെറ്റിച്ചിരിക്കുന്നു എനിക്കു മനസ്സിലാക്കാന്‍ കഴിയും! എന്നായിരുന്നു സാക്ഷിയുടെ ട്വീറ്റ്. എന്നാല്‍ അധികം വൈകാതെ അവര്‍ ഇതു ഡിലീറ്റ് ചെയ്തു.

പ്രതികരിച്ച് ഹര്‍ഭജന്‍

ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരമായ ഹര്‍ഭജന്‍ സിങ് നേരത്തേ പ്രതികരിച്ചിരുന്നു.
ഐപിഎല്ലില്‍ കളിക്കണമെന്ന് ധോണി 100 ശതമാനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും കളിക്കാന്‍ അദ്ദേഹത്തിനു ആഗ്രഹമുണ്ടോയെന്നതിനെക്കുറിച്ച് ഇനിയും അറിയേണ്ടതുണ്ട്. ഇന്ത്യക്കു വേണ്ടി ഒരുപാട് കളിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ വീണ്ടും ദേശീയ ടീമിനായി കളിക്കാന്‍ ധോണി ആഗ്രഹിക്കുന്നുണ്ടാവില്ലെന്നാണ് തനിക്കു തോന്നുന്നത്. ലോകകപ്പിലെ മല്‍സരം അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തേത് കൂടിയാണ്. ചില ആളുകള്‍ ഇക്കാര്യം തന്നോടു പറയുകയും ചെയ്തിരുന്നതായും ഭാജി വ്യക്തമാക്കിയിരുന്നു.

അവസാന മല്‍സരം

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് 38 കാരനായ ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ജൂലൈയില്‍ നടന്ന ഈ കളിയില്‍ കിവീസിനോടു തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായിരുന്നു.
ലോകകപ്പിനു ശേഷം നടന്ന പരമ്പരകളില്‍ നിന്നെല്ലാം ധോണി സ്വയം വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനിടെ ധോണി വിരമിച്ചേക്കുമെന്ന തരത്തില്‍ പല തവണ അഭ്യൂഹങ്ങള്‍ വരികയും ചെയ്തിരുന്നു. എന്നാല്‍ ഇവയോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. ഇതില്‍ ഒടുവിലത്തേതാണ് ധോണി റിട്ടയേഴ്‌സെന്ന് കഴിഞ്ഞ ദിവസം ട്രെന്‍ഡിങായി മാറിയ ട്വീറ്റ്.

Story first published: Thursday, May 28, 2020, 17:45 [IST]
Other articles published on May 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+