Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫര്‍ഹാന്‍ ബുംറയുടെ അച്ഛന്‍!! അപമാനിച്ച് പാക് ഫാന്‍സ്, പാക് ഓപ്പണര്‍ പ്രതികരിച്ചതിങ്ങനെ

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ അപമാനിച്ച് പാകിസ്താന്റെ ആരാധകര്‍. പാകിസ്താനും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി20 മല്‍സരത്തിനിടെയായിരുന്നു ആവേശം മൂത്ത് പാക് ഫാന്‍സ് ബുംറയെ കളിയാക്കിയത്. ബുംറയുടെ അച്ഛനാണ് വെടിക്കെട്ട് ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാനെന്നായിരുന്നു പാക് ഫാന്‍സ് ട്രോളിയത്.

ലാഹോറില്‍ നടന്ന നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ സൗത്താഫ്രിക്കയെ നാലു വിക്കറ്റിനു തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര പാക് ടീം 2-1നു സ്വന്തമാക്കുകയും ചെയ്തു. ആദ്യ മല്‍സരം തോറ്റ ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി പാക് ടീം പരമ്പര കൈക്കലാക്കിയത്.

JASPRIT BUMRAH

ബുംറയ്ക്കു അപമാനം

സൗത്താഫ്രിക്കയുമായുള്ള അവസാനത്തെ ടി20 മല്‍സരത്തില്‍ ബൗണ്ടറി ലൈലിന് അരികെ ഫീല്‍ഡ് ചെയ്യവെയാണ് പാകിസ്താന്‍ കാണികളില്‍ ഒരു വിഭാഗം സാഹിബ്‌സദ ഫര്‍ഹാനെ പുകഴ്ത്തിയത്. ബുംറാ കെ, ബാപ്പു, ബുറാ കെ ബാപ്പു (ബുംറയുടെ അച്ഛന്‍) എന്നിങ്ങനെ പാക് ആരാധകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

പാകിസ്താന്‍ ഫാന്‍സ് ജസ്പ്രീത് ബുംറയെ കളിയാക്കുന്ന വീഡിയോ കാണാം

ഫര്‍ഹാന് കേള്‍ക്കാവുന്ന അത്രയും ദൂരത്തു നിന്നായിരുന്നു പാക് ഫാന്‍സ് ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്. ആരാധകരുടെ ഈ വാഴ്ത്തല്‍ ഫര്‍ഹാനും നന്നായി ആസ്വദിക്കുന്നതായി ദൃശ്യങ്ങളില്‍ നിന്നും കാണാം. കാണികള്‍ക്കു മുഖാമുഖമായി ബൗണ്ടറി ലൈനിനു അടുത്തേക്കു നടക്കവെ കൈയടിച്ചാണ് പാക് ഓപ്പണര്‍ ഇതിനെ പ്രോല്‍സാഹിപ്പിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരിക്കുകയാണ്.

എന്നാല്‍ ഫര്‍ഹാനെ സംബന്ധിച്ച് ഇതു അത്ര മികച്ചൊരു മല്‍സരമായിരുന്നില്ല. 19 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. 18 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ ഒമ്പതു വിക്കറ്റിനു 139 റണ്‍സില്‍ പാക് ടീം പിടിച്ചുനിര്‍ത്തി.

മറുപടിയില്‍ ഒരോവര്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിനു പാകിസ്താന്‍ ജയിച്ചുകയറുകയും ചെയ്തു. 68 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസമാണ് പാക് ടീമിന്റെ ഹീറോയായത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയാണ്.

SAHIBZADA FARHAN

എന്തുകൊണ്ട് പരിഹാസം?

സാഹിബ്‌സദ ഫര്‍ഹാനെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അച്ഛനെന്നു പാകിസ്താന്‍ ആരാധകര്‍ കളിയാക്കാന്‍ ഒരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ബുംറയ്‌ക്കെതിരേ നടത്തിയ തകര്‍പ്പന്‍ ബാറ്റിങാണ് താരത്തിനു കൈയടി ലഭിക്കാന്‍ കാരണം. ഫൈനലിലടക്കം ബുംറയെ ഫര്‍ഹാന്‍ അടിച്ചുപറത്തിയിരുന്നു. ടൂര്‍ണമെന്റില്‍ മറ്റൊരു ബാറ്ററും ഇത്രയും കൂളായി അദ്ദേഹത്തെ നേരിടുകയും ചെയ്തിട്ടില്ല.

അന്താരാഷ്ട്ര ടി20യില്‍ ബുംറയ്‌ക്കെതിരേ സിക്‌സര്‍ പറത്തിയ ആദ്യ ബാറ്ററെന്ന അപൂര്‍വ്വ റെക്കോര്‍ഡും ഫര്‍ഹാനെ തേടിയെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ ഫൈനലിലടക്കം മൂന്നു തവണയാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത്. ഇതില്‍ രണ്ടിലും ഫര്‍ഹാന്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കുകയും ചെയ്തു.

അതേസമയം, സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ജയിക്കാനായതില്‍ സന്തോഷമുണ്ടെന്നാണ് ഫര്‍ഹാന്‍ പ്രതികരിച്ചത്. പരമ്പരയില്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചു വന്ന് വിജയികളാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ഞങ്ങള്‍ 0-1നു പിന്നിലായിരുന്നു. അടുത്ത രണ്ടു കളിയിലും ജയിക്കാനായത് താരങ്ങളുടെ ഭാഗത്തു നിന്നുള്ള നല്ല ശ്രമം കാരണമാണെന്നും പാക് ഓപ്പണര്‍ വ്യക്തമാക്കി.

Story first published: Sunday, November 2, 2025, 13:56 [IST]
Other articles published on Nov 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+