Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'മറ്റാര്‍ക്കുമില്ല', ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ അഞ്ച് അപൂര്‍വ്വ റെക്കോഡുകളിതാ

1

ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ നിരവധി റെക്കോഡുകള്‍ കാണാനാവും. മികച്ച റണ്‍വേട്ടക്കാര്‍, വിക്കറ്റ് വേട്ടക്കാരന്‍, സെഞ്ച്വറി നേട്ടക്കാരന്‍ തുടങ്ങി ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളെക്കുറിച്ചും ആരാധകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ക്രിക്കറ്റിലെ ചില താരങ്ങളുടെ പേരില്‍ സവിശേഷമായ ചില റെക്കോഡുകളുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചില അപൂര്‍വ്വ റെക്കോഡുകളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമാണ് എംഎസ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ മൂന്ന് തവണ ഐസിസി കിരീടം ചൂടിച്ച ധോണിയുടെ പേരില്‍ നിരവധി റെക്കോഡുകളുണ്ടെങ്കിലും അപൂര്‍വ്വമായൊരു റെക്കോഡാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ പന്തെറിഞ്ഞ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് ധോണിയുടെ പേരിലുള്ളത്. ഒമ്പത് തവണയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ധോണി പന്തെറിഞ്ഞത്. 132 പന്തുകള്‍ എറിഞ്ഞ ധോണി ഒരു വിക്കറ്റാണ് നേടിയത്.

ബാപ്പു നട്കര്‍ണി

ബാപ്പു നട്കര്‍ണി

ടെസ്റ്റില്‍ തുടര്‍ച്ചയായി കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എന്ന റെക്കോഡ് ബാപ്പുനട്കര്‍ണിയുടെ പേരിലാണ്. റണ്‍സൊന്നും വിട്ടുകൊടുക്കാതെ 21 മെയ്ഡന്‍ ഓവറുകളാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ എറിഞ്ഞത്. 131 പന്തുകളില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുത്തില്ല. 1964ല്‍ മദ്രാസില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തിലായിരുന്നു ബാപ്പുവിന്റെ പ്രകടനം.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക് നേടിയിട്ടുള്ളവരുടെ വലിയ പട്ടികയുണ്ടെങ്കിലും ആദ്യ ഓവറില്‍ ഹാട്രിക് നേടിയ ഏക താരം ഇന്ത്യയുടെ ഇര്‍ഫാന്‍ പഠാനാണ്. 2006ല്‍ പാകിസ്താനെതിരായ മത്സരത്തിലായിരുന്നു ഇത്. ആദ്യ ഓവറിലെ നാലാം പന്തില്‍ സല്‍മാന്‍ ബട്ടിനെ പുറത്താക്കിയ ഇര്‍ഫാന്‍ അഞ്ചാം പന്തില്‍ യൂനിസ് ഖാനെയും മടക്കി. അവസാന പന്തില്‍ മുഹമ്മദ് യൂസഫിനേയും പുറത്താക്കിയാണ് ഇര്‍ഫാന്‍ ഹാട്രിക് നേടിയത്. മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്.

'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഏകദിനത്തില്‍ കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡ് ഇന്ത്യയുടെ രോഹിത് ശര്‍മയുടെ പേരിലാണ്. മൂന്ന് തവണയാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ആദ്യ ഇരട്ട സെഞ്ച്വറി. പിന്നീട് രണ്ടെണ്ണം ശ്രീലങ്കയ്‌ക്കെതിരേ നേടി. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സും രോഹിത്തിന്റെ പേരിലാണ്. ഇന്ത്യയുടെ നായകനാണ് നിലവില്‍ രോഹിത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ റെക്കോഡുകളുടെ മലയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇതില്‍ അദ്ദേഹത്തിന് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന റെക്കോഡുകളും നിരവധിയാണ്. കൂടുതല്‍ സെഞ്ച്വറി, കൂടുതല്‍ റണ്‍സ് എന്നീ റെക്കോഡുകളാണ് സച്ചിന്റെ എടുത്തു പറയാവുന്ന നേട്ടങ്ങള്‍. ഈ റെക്കോഡുകളെ തകര്‍ക്കാന്‍ പെട്ടെന്നാര്‍ക്കും സാധിക്കില്ല. 100 സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്.

Story first published: Monday, June 13, 2022, 19:43 [IST]
Other articles published on Jun 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+