അക്തറിനെയും അജ്മലിനെയും സച്ചിന്‍ ഭയന്നു! പക്ഷെ സമ്മതിച്ചു തരില്ല- ആവര്‍ത്തിച്ച് അഫ്രീഡി

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കെതിരേ പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി രംഗത്ത്. പാകിസ്താന്റെ ഇതിഹാസ പേസറായിരുന്ന ഷുഐബ് അക്തറിനെയും മുന്‍ സ്പിന്നര്‍ സഈദ് അജ്മലിനെയും നേരിടാന്‍ സച്ചിന്‍ ഭയപ്പെട്ടിരുന്നുവെന്നാണ് അഫ്രീഡിയുടെ അഭിപ്രായം. ഇതാദ്യമായല്ല അദ്ദേഹം ഇക്കാര്യം പറയുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പും അക്തറിനെ സച്ചിന്‍ ഭയന്നിരുന്നതായി അഫ്രീഡി അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇപ്പോള്‍ ഇത് ആവര്‍ത്തിക്കുകയാണ് അദ്ദേഹം.
കോണ്‍ട്രൊവേഴ്‌സ്യലി യുവേഴ്‌സെന്ന (Controversially Yours) തന്റെ ആത്മകഥയില്‍ അക്തറും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഭയത്തോടെയാണ് തനിക്കെതിരേ സച്ചിന്‍ കളിച്ചിരുന്നതെന്നായിരുന്നു പുസ്തകത്തില്‍ അക്തര്‍ കുറിച്ചത്.

സച്ചിന്‍ ഭയത്തോടെയാണ് സച്ചിനെ നേരിട്ടതെന്നു താന്‍ വെറുതേ പറയുകയല്ലെന്നും ഇക്കാര്യം താന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്നുമാണ് യ്ൂട്യൂബ് ചാനലില്‍ സെയ്‌നാബ് അബ്ബാസുമായി സംസാരിക്കവെ 40 കാരനായ അഫ്രീഡി വ്യക്തമാക്കിയത്.
ചില സ്‌പെല്ലുകളില്‍ അക്തറിനെതിരേ സച്ചിന്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച പല ബാറ്റ്‌സ്മാന്‍മാരും വിറച്ചിട്ടുണ്ടെന്നും അഫ്രീഡി അഭിപ്രായപ്പെട്ടു.

അക്തറിനെതിരേ ഒരു ബാറ്റ്‌സ്മാന്‍ എങ്ങനെയാണ് കളിക്കുന്നതെന്നു അവരുടെ ശരീരഭാഷ നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കും. മിഡ് ഓഫിലോ, കവേഴ്‌സിലോ ഫീല്‍ഡ് ചെയ്യുന്നയാള്‍ക്ക് ഇതു കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. ബാറ്റ്‌സ്മാന്‍ തന്റെ പതിവു ഫോമില്‍ അല്ലെന്നും സ്മ്മര്‍ദ്ദത്തോടെയാണ് കളിക്കുന്നതെന്നും ശ്രദ്ധിച്ചാല്‍ മനസ്സിലാവും.
എന്നാല്‍ സച്ചിനെ ഷുഐബ് എല്ലായ്‌പ്പോഴും ഭയപ്പെടുത്തിയിരുന്നതായി താന്‍ പറയില്ല. ചില സ്‌പെല്ലകളിലാണ് സച്ചിന്‍ ഭയത്തോടെ കളിച്ചിട്ടുള്ളത്. ലോകത്തിലെ ഏതു മികച്ച ബാറ്റ്‌സ്മാനെയും സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു അക്തറിന്റെ ചില സ്‌പെല്ലുകളെന്നും അഫ്രീഡി അഭിപ്രായപ്പെട്ടു.

അക്തറിനെതിരേ മാത്രമല്ല സ്പിന്നര്‍ അജ്മലിനെതിരേയും കളിക്കാന്‍ സച്ചിനു ഭയമായിരുന്നുവെന്നു അഫ്രീഡി ചൂണ്ടിക്കാട്ടി. 2011ലെ ലോകകപ്പാണ് ഇതിനു ഏറ്റവും വലിയ ഉദാഹരണമായി അഫ്രീഡി പറയുന്നത്. അന്നു അജ്മലിന്റെ ബൗളിങില്‍ സച്ചിന്‍ എല്‍ബിഡബ്ല്യു ആയിരുന്നെങ്കിലും ഡിആര്‍സിന്റെ സഹായം ഇന്ത്യ തേടിയതോടെ സച്ചിന്‍ രക്ഷപ്പെടുകയായിരുന്നു.
ലോകകപ്പില്‍ അജ്മലിനെതിരേ സച്ചിന്‍ അത്ര ആത്മവിശ്വാസത്തോടെയല്ല ബാറ്റ് ചെയ്തത്. ചില സമയങ്ങളില്‍ താരങ്ങള്‍ക്കു സമ്മര്‍ദ്ദമുണ്ടാവുക സ്വാഭാവികമാണെന്നും അപ്പോള്‍ മികച്ച പ്രകടനം നടത്തുക ബുദ്ധിമുട്ടാണെന്നും അഫ്രീഡി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications