Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയക്കെതിരേ 10ലധികം സെഞ്ച്വറി, നേട്ടം ആറ് പേര്‍ക്ക് മാത്രം, ആരൊക്കെയെന്നറിയാം

1

ഓസ്‌ട്രേലിയന്‍ ടീം എക്കാലത്തും എതിരാളികളുടെ ഉറക്കം കെടുത്തുന്നവരാണ്. ബാറ്റിങ്ങില്‍ പിഴച്ചാല്‍ ബൗളിങ്ങിലും ബൗളിങ്ങില്‍ പിഴച്ചാല്‍ ഫീല്‍ഡിങ്ങിലും കളം പിടിക്കുന്നവരാണ് ഓസ്‌ട്രേലിയ. മികച്ച താരങ്ങളുടെ നീണ്ട നിര എക്കാലത്തും ഓസീസ് ടീമിനൊപ്പമുണ്ടായിരുന്നു. ഇതിഹാസങ്ങളായ നിരവധി ബാറ്റ്‌സ്മാന്‍മാരെയും ബൗളര്‍മാരെയും ലോക ക്രിക്കറ്റിന് സംഭാവന ചെയ്യാന്‍ ഓസീസ് ടീമിനായിട്ടുണ്ട്. ഓസീസ് ടീമിനെതിരേ സെഞ്ച്വറി നേടുകയെന്നത് വളരെ കടുപ്പമുള്ള കാര്യമാണ്. എന്നാല്‍ ചില താരങ്ങള്‍ക്ക് ഓസ്‌ട്രേലിയക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡുണ്ട്. ഓസ്‌ട്രേലിയക്കെതിരേ 10ലധികം സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡെസ്മന്‍ഡ് ഹെയ്‌നിസ്

ഡെസ്മന്‍ഡ് ഹെയ്‌നിസ്

വെസ്റ്റ് ഇന്‍ഡീസുകാരനായ ഡെസ്മന്‍ഡ് ഹെയ്‌നിസിന് മികച്ച റെക്കോഡാണ് ഓസ്‌ട്രേലിയക്കെതിരേയുള്ളത്. 11 സെഞ്ച്വറികളാണ് അദ്ദേഹം കംഗാരുക്കള്‍ക്കെതിരേ നേടിയത്. 64 ഏകദിനം കളിച്ച് ആറ് സെഞ്ച്വറിയും 33 ടെസ്റ്റില്‍ നിന്ന് 11 സെഞ്ച്വറിയുമാണ് നേടിയത്. ഇതില്‍ 11 എണ്ണവും ഓസ്‌ട്രേലിയക്കെതിരേയായിരുന്നു. സിഡ്‌നിയില്‍ 143 റണ്‍സാണ് ഹെയ്‌നിസിന്റെ ടോപ് സ്‌കോര്‍. ഓസ്‌ട്രേലിയയുടെ ബൗളിങ് കരുത്ത് നോക്കുമ്പോള്‍ വലിയ നേട്ടമാണിത്.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

ഡേവിഡ് ഗോവര്‍

ഡേവിഡ് ഗോവര്‍

ഇംഗ്ലണ്ട് ഇടം കൈയന്‍ താരമായ ഡേവിഡ് ഗോവറും 11 സെഞ്ച്വറി ഓസ്‌ട്രേലിയക്കെതിരേ നേടിയിട്ടുണ്ട്. 80കളില്‍ ഇംഗ്ലണ്ട് ടീമിലെ നിര്‍ണ്ണായക താരമായിരുന്നു അദ്ദേഹം. ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 1985ലെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഡേവിഡാണ് ഇംഗ്ലണ്ടിനെ നയിച്ചത്. കരിയറില്‍ ആകെ 18 സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ഇതില്‍ 11 എണ്ണവും ഓസ്‌ട്രേലിയക്കെതിരേ. അഞ്ച് എണ്ണം ഓസ്‌ട്രേലിയയിലായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

ബ്രയാന്‍ ലാറ

ബ്രയാന്‍ ലാറ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറക്കും മികച്ച റെക്കോഡാണ് ഓസ്‌ട്രേലിയക്കെതിരേയുള്ളത്. ഇടം കൈയന്‍ സൂപ്പര്‍ താരം 12 സെഞ്ച്വറികളാണ് കംഗാരുക്കള്‍ക്കെതിരേ നേടിയത്. 51 ഏകദിനം ഓസീസിനെതിരേ കളിച്ച് മൂന്ന് സെഞ്ച്വറിയും 31 ടെസ്റ്റില്‍ നിന്ന് 9 സെഞ്ച്വറിയുമാണ് ലാറ നേടിയത്. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 400 റണ്‍സ് ലാറയുടെ പേരിലാണ്. 23 വയസ് പ്രായമുള്ളപ്പോള്‍ സിഡ്‌നിയില്‍ 277 റണ്‍സടിക്കാന്‍ ലാറക്ക് സാധിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളാണ് ലാറ.

സര്‍ ജാക്ക് ഹോബ്‌സ്

സര്‍ ജാക്ക് ഹോബ്‌സ്

ഇംഗ്ലണ്ട് മുന്‍ താരം ജാക്ക് ഹോബ്‌സും 12 സെഞ്ച്വറി ഓസ്‌ട്രേലിയക്കെതിരേ നേടിയിട്ടുണ്ട്. ഇതില്‍ ഏഴ് ടെസ്റ്റ് സെഞ്ച്വറിയും അഞ്ച് ഏകദിന സെഞ്ച്വറിയുമാണുള്ളത്. 60000ലധികം ഫസ്റ്റ്ക്ലാസ് റണ്‍സും ഹോബ്‌സിന്റെ പേരിലുണ്ട്. 61 ടെസ്റ്റ് കളിച്ച അദ്ദേഹം 41 ടെസ്റ്റും ഓസ്‌ട്രേലിയക്കെതിരെയാണ് കളിച്ചത്. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരങ്ങളിലൊരാളാണ് ഫോബ്‌സ്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസവുമായ വിരാട് കോലി ഓസ്‌ട്രേലിയക്കെതിരേ 15 സെഞ്ച്വറിയാണ് നേടിയത്. 43 ഏകദിനം ഓസ്‌ട്രേലിയക്കെതിരേ കളിച്ച് എട്ട് സെഞ്ച്വറിയും 20 ടെസ്റ്റ് മത്സരത്തില്‍ നിന്ന് 7 സെഞ്ച്വറിയുമാണ് കോലി കളിച്ചത്. ഓസീസ് പിച്ചുകളില്‍ മികച്ച റെക്കോഡുള്ള താരമാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും കംഗാരുക്കള്‍ക്കെതിരേ മികച്ച റെക്കോഡ് ഇന്ത്യന്‍ ഇതിഹാസത്തിനുണ്ട്.

ഗാംഗുലി നായകന്‍ മാത്രമല്ല വില്ലനും!, പ്രണയിച്ച് വഞ്ചിച്ചു?, ദാദയുടെ വിവാദ സംഭവങ്ങള്‍ ഇതാ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ പട്ടികയിലെ ഒന്നാമനാണ്. 20 സെഞ്ച്വറിയാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയക്കെതിരേ 71 മത്സരത്തില്‍ നിന്ന് 9 സെഞ്ച്വറിയും 39 ടെസ്റ്റില്‍ നിന്ന് 11 സെഞ്ച്വറിയും സച്ചിന്റെ പേരിലുണ്ട്. ഒട്ടുമിക്ക ടീമിനെതിരേയും മികച്ച റെക്കോഡ് അദ്ദേഹത്തിനുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി എന്നീ റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണ്. ഓസ്‌ട്രേലിയക്കെതിരേ 241* റണ്‍സ് നേടിയതാണ് സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍.

Story first published: Wednesday, June 22, 2022, 12:33 [IST]
Other articles published on Jun 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+