പ്രധാന മന്ത്രി വാട്ടര്‍ ബോയിയായി!, സംഭവം ഉള്ളത്, വാട്ടര്‍ബോയിയായ ഏഴ് സൂപ്പര്‍ താരങ്ങളിതാ

ക്രിക്കറ്റില്‍ വാട്ടര്‍ബോയിമാരാവുന്നത് പൊതുവേ ടീമിലെ യുവതാരങ്ങളാണ്. ടീമിള്‍ ഉള്‍പ്പെട്ടെങ്കിലും പ്ലേയിങ് 11 പുറത്തുള്ള ഇവരാണ് ഇടവേളകളില്‍ താരങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കുന്നതും ബാറ്റ്‌സ്മാന്റെ ആവിശ്യ പ്രകാരം ബാറ്റോ ഗ്ലൗസോ മാറ്റിനല്‍കുന്നതും. ഇത് ജൂനിയര്‍ താരങ്ങളുടെ ജോലിയാണെന്ന ധാരണ പൊതുവേയുള്ളതിനാല്‍ത്തന്നെ സീനിയര്‍ താരങ്ങള്‍ പൊതുവേ വാട്ടര്‍ബോയിയാകാന്‍ മടികാട്ടാറുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഒരിക്കല്‍ വാട്ടര്‍ബോയിയാവാന്‍ വിസ്സമ്മതിച്ച് വിവാദത്തില്‍ പെട്ടിട്ടുണ്ട്.
എന്നാല്‍ ചില സീനിയര്‍ താരങ്ങള്‍ ഒരു മടിയുമില്ലാതെ വാട്ടര്‍ബോയിമാരിയിട്ടുണ്ട്. ഇതില്‍ ഇതിഹാസ താരങ്ങളും ഉള്‍പ്പെടും. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിവരെ ഒരിക്കല്‍ വാട്ടര്‍ബോയിയായിട്ടുണ്ട്. ഇത്തരത്തില്‍ ഈഗോ മാറ്റിവെച്ച് വാട്ടര്‍ ബോയിയായിട്ടുള്ള പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

റിക്കി പോണ്ടിങ്
ഓസ്‌ട്രേലിയയുടെ ഇതിഹാസ താരമാണ് റിക്കി പോണ്ടിങ്. മുന്‍ നായകനായ പോണ്ടിങ് ടീമിനെ രണ്ട് തവണ വിശ്വകിരീടവും ചൂടിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെ പരിഗണിച്ചാല്‍ അതിലൊരാള്‍ പോണ്ടിങ്ങാവും. എന്നാല്‍ പോണ്ടിങ് ഒരു തവണ വാട്ടര്‍ ബോയിയായിട്ടുണ്ട്. ഓസ്‌ട്രേലിയയും ശ്രീലങ്കന്‍ ബോര്‍ഡ് 11നും തമ്മില്‍ നടന്ന മത്സരത്തിലാണ് പോണ്ടിങ് വാട്ടര്‍ബോയിയായെത്തിയത്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് സ്പിരിറ്റ് വ്യക്തമാക്കുന്ന പ്രവര്‍ത്തിയായിരുന്നു ഇത്.
സെല്‍ഫിഷ്, രാജ്യത്തിന്റെ അഭിമാനം തകര്‍ത്തു, ഗവാസ്‌കറെ പൊരിച്ച് മാനേജര്‍, സംഭവമിതാ

സര്‍ഫറാസ് അഹമ്മദ്
പാകിസ്താന്‍ മുന്‍ നായകനായ സര്‍ഫറാസ് അഹമ്മദും വാട്ടര്‍ബോയിയായിട്ടുണ്ട്. ടീമിനെ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന് കിരീടം നേടിക്കൊടുക്കാന്‍ സര്‍ഫറാസിനായിരുന്നു. 2020ല്‍ മാഞ്ചസ്റ്ററില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലാണ് സര്‍ഫറാസ് വാട്ടര്‍ബോയിയാത്. താരങ്ങള്‍ക്കുള്ള ഷൂവും അദ്ദേഹം കൈയില്‍ കരുതിയിരുന്നു. മുന്‍ നായകനെ അപമാനിക്കുന്ന പ്രവര്‍ത്തിയാണ് ഇതെന്ന നിലയില്‍ പാക് മാനേജ്‌മെന്റിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഒരിക്കല്‍ വാട്ടര്‍ബോയിയായിട്ടുണ്ട്. ക്രിക്കറ്റ് ദൈവമെന്നും ബാറ്റിങ് ഇതിഹാസമെന്നുമെല്ലാം ലോകം വാഴ്ത്തുന്ന സച്ചിന്‍ 2005ല്‍ ഏഷ്യന്‍ 11നും ലോക 11നും തമ്മില്‍ നടന്ന മത്സരത്തിലാണ് വാട്ടര്‍ബോയിയായെത്തിയത്. റിക്കി പോണ്ടിങ് പുറത്തായതിന് പിന്നാലെയാണ് സച്ചിന്‍ വെള്ളവും ടര്‍ക്കിയുമായി മൈതാനത്തിലേക്കെത്തിയത്. സച്ചിനെപ്പോലൊരു താരം വാട്ടര്‍ബോയിയായിയെത്തുന്നത് യുവതാരങ്ങള്‍ക്ക് വലിയ മാതൃകയാണ്.

ഡേവിഡ് വാര്‍ണര്‍
ഓസീസ് ഇടം കൈയന്‍ ഓപ്പണറാണ് ഡേവിഡ് വാര്‍ണര്‍. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന വാര്‍ണര്‍ ഒന്നിലധികം തവണ വാട്ടര്‍ബോയിയായിട്ടുണ്ട്. ഓസ്‌ട്രേലിയക്കായും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും അദ്ദേഹം വാട്ടര്‍ബോയിയായിട്ടുണ്ട്. വലിയ ആരാധക പിന്തുണയുള്ള താരമെന്ന നിലയില്‍ വാര്‍ണര്‍ വാട്ടര്‍ബോയിയാകുന്നത് ആരാധകരെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ വാര്‍ണര്‍ വാട്ടര്‍ബോയിയാവുമ്പോള്‍ വലിയ വിമര്‍ശനവും ആരാധകര്‍ ഉയര്‍ത്താറുണ്ട്.

കെയ്ന്‍ വില്യംസണ്‍
ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ കെയ്ന്‍ വില്യംസണും വാട്ടര്‍ബോയിയായിട്ടുണ്ട്. 2020ല്‍ നടന്ന ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് വില്യംസണ്‍ വാട്ടര്‍ബോയിയായത്. പരിക്കേറ്റ് പുറത്തായിരുന്ന വില്യംസണ്‍ വാട്ടര്‍ബോയിയായത് യുവതാരങ്ങള്‍ക്ക് മാതൃകയാണ്. പ്രകടനംകൊണ്ട് മാത്രമല്ല പെരുമാറ്റംകൊണ്ടും ലോക ക്രിക്കറ്റില്‍ വലിയ മാതൃകയായിട്ടുള്ള താരങ്ങളിലൊരാളാണ് വില്യംസണ്‍.
സച്ചിനോട് കളിക്കരുത്, പ്രതികാരം താങ്ങത്തില്ല, ഇതിഹാസം പക വീട്ടിയ അഞ്ച് സംഭവങ്ങളിതാ

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലി നായകനായിരിക്കെ വാട്ടര്‍ ബോയിയായിട്ടുണ്ട്. 2017ലെ ഓസീസ് പരമ്പരയില്‍ പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന കോലി വാട്ടര്‍ബോയിയായിട്ടുണ്ട്. അന്ന് കോലി മൈതാനത്തിലേക്കെത്തിയപ്പോള്‍ കൈയടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. 2020ലെ ന്യൂസീലന്‍ഡ് പരമ്പരയിലും കോലി ഇന്ത്യയുടെ വാട്ടര്‍ബോയിയായിയെത്തിയിട്ടും. താരജാഡകളില്ലാതെ ഈ ജോലി ചെയ്ത കോലി മാതൃക തന്നെയാണ്.

സ്‌കോട്ട് മോറിസണ്‍
മുന്‍ ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഒരിക്കല്‍ ഓസീസ് ടീമിന്റെ വാട്ടര്‍ബോയിയായിട്ടുണ്ട്. 2019ല്‍ ശ്രീലങ്കയും പ്രൈം മിനിസ്റ്റേഴ്‌സ് 11 തമ്മില്‍ നടന്ന മത്സരത്തിലാണ് ഓസീസ് തൊപ്പിയും അണിഞ്ഞ് വെള്ളവുമായി മോറിസണ്‍ എത്തിയത്. താരങ്ങള്‍ക്ക് കൈകൊടുത്ത് വിജയാശംസകളും നേര്‍ന്നാണ് മോറിസണ്‍ അന്ന് കളമൊഴിഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications