Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തെ ഓടിക്കാന്‍ സച്ചിനെത്തുന്നു

തിരുവനന്തപുരം: 2015 ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന് മുന്നോടിയായി സംസ്ഥാനത്തു നടക്കുന്ന കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തിലെത്തും. 'റണ്‍ കേരള റണ്‍' എന്ന് പേരിട്ടിരിക്കുന്ന കൂട്ടയോട്ടം ജനുവരി 20 നും 22 നും മധ്യേ വൈകിട്ട് മൂന്നിനായിരിക്കും നടത്തുക.

ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ സച്ചിന്‍, പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അറിയിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടയോട്ടത്തിനാണ് കേരളം ഒരുങ്ങുന്നതെന്നും 7,000 പോയന്റുകളിലായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഓരോ ജില്ലയിലും 500 വീതം പോയന്റകള്‍ ഉണ്ടായിരിക്കും.

sachin-tendulkar

കൂട്ടയോട്ടം സംഘടിപ്പിക്കാനായി ഡിസംബര്‍ ആറിനകം അതത് ജില്ലാ കലക്ടര്‍മാര്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും. ഇതനുശേഷമാകും പോയന്റുകളെ കുറിച്ച് തീരുമാനമുണ്ടാവുക. ഓരോ ജില്ലാ ആസ്ഥാനങ്ങളിലും 7 പോയന്റുകള്‍ ഉണ്ടായിരിക്കും മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ ഓരോ വാര്‍ഡിലും ഓരോ പോയന്റുകള്‍, പഞ്ചായത്തുകളില്‍ 7 പോയന്റുകള്‍ എന്നിങ്ങനെയാണ് പരിപാടി സംഘടിപ്പിക്കപ്പെടുക.

യാത്രയിലുള്ള ജനങ്ങള്‍ക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് പോയന്റുകള്‍ തീരുമാനിക്കുക. പരിപാടിയുടെ സംഘാടനത്തിനും വിജയത്തിനുമായി മുഴുവന്‍ ജനങ്ങളും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു. ദേശീയ ഗെയിംസ് ജനങ്ങളുടെതാണ്, അത് ഭംഗിയാക്കുക ഏവരുടെയും കര്‍ത്തവ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വര്‍ണാഭമായി കൂട്ടയോട്ടം സംഘടിപ്പിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും.

Story first published: Wednesday, December 3, 2014, 8:30 [IST]
Other articles published on Dec 3, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+