Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്ലാവര്‍ക്കും സഞ്ജു മതി!! ടി20 നായകസ്ഥാനത്തേക്ക് ഇവരുടെ പിന്തുണ, എല്ലാം ഇതിഹാസങ്ങള്‍

ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനത്തു നിന്നും സൂര്യകുമാര്‍ യാദവിനെ പുറത്താക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പകരം ആരെന്ന ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. ശ്രേയസ് അയ്യര്‍ മുതല്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ വരെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റിലുണ്ട്.

ഇതില്‍ ആര്‍ക്കായിരിക്കും നറുക്കുവീഴുകയെന്നാണ് കാത്തിരുന്നു കാണേണ്ടത്. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറാവട്ടെ അടുത്ത ക്യാപ്റ്റനായി സഞ്ജു വരണമെന്ന് ആഗ്രഹിക്കുന്നയാളാണ്. പക്ഷെ ചീഫ് അജിത് അഗാര്‍ക്കറുള്‍പ്പെടെയുള്ളര്‍ ഇതിനോടു യോജിക്കുന്നില്ലെന്നതാണ് തടസം.

SANJU SACHIN

ടീം ഇന്ത്യയുടെ നായകസ്ഥാനത്തേക്കു സഞ്ജു വരണമെന്നു ആഗ്രഹിക്കുന്നത് ഗംഭീര്‍ മാത്രമല്ല. ചില മുന്‍ ഇതിഹാസങ്ങളും ഇതിനകം മലയാളി താരത്തെ പിന്തുണച്ച് രംഗത്തു വന്നു കഴിഞ്ഞു. അവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

സഞ്ജുവിനൊപ്പം ആല്ലൊം?

ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി സഞ്ജു സാംസണ്‍ വരണമെന്നു ആഗ്രഹിക്കുന്നവരുടെ നിരയില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലുമുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അടുത്തിടെയാണ് മലയാളി താരത്തെ പിന്തുണച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സംസാരിച്ചത്.

ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു ഒരുപാട് നല്ല ഓപ്ഷനുകളുണ്ട്. പക്ഷെ ഇതില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ സഞ്ജു സാംസണിനെ ടി20 ക്യാപ്റ്റനായി തിരഞ്ഞെടുക്കും. കാരണം ഇപ്പോല്‍ അദ്ദേഹം ബാറ്റ് ചെയ്യുമ്പോഴുള്ള ശാന്തത കാണുമ്പോള്‍ മറ്റാരേക്കാളും പിറകിലല്ലെന്നു കാണാം.

ടി20 ടീമിന്റെ സഞ്ജു ക്യാപ്റ്റനായി വരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം അദ്ദേഹത്തിന്റെ നേൃത്വ ശൈലി എനിക്കേറേ ഇഷ്ടമാണ്'- ഇങ്ങനെയായിരുന്നു സഞ്ജുവിനെ കുറിച്ചുള്ള സച്ചിന്റെ വാക്കുകള്‍.

കഴിഞ്ഞ ടി20 ലോകകപ്പില്‍ സഞ്ജു ഹീറോ ആയതിനു പിന്നിലും അദ്ദേഹത്തിനു നിര്‍ണായക റോളുണ്ട്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇതേക്കുറിച്ച് മനസ്സ് തുറന്നത്. ലോകകപ്പിനു തൊട്ടുമുമ്പ് ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ താരം വന്‍ ഫ്‌ളോപ്പായിരുന്നു.

ഇതേ തുടര്‍ന്ന് ലോകകപ്പിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ സഞ്ജുവിനു പുറത്തിരിക്കേണ്ടിയും വന്നു. പകരം ഈ റോളില്‍ കളിച്ചത് ഇഷാന്‍ കിഷനുമായിരുന്നു. കിവികളുമായുള്ള പരമ്പരയ്ക്കുശേഷമാണ് ബാറ്റിങിലെ ഫോം വീണ്ടെടുക്കാന്‍ സഞ്ജു സച്ചിന്റെ സഹായം തേടിയത്. ഇതു അദ്ദേഹത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറുകയുമായിരുന്നു.

മറ്റൊരു മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറാണ് സഞ്ജുവിനെ ഇന്ത്യന്‍ നായകസ്ഥാനത്തേക്കു പിന്തുണച്ച രണ്ടാമത്തെയാള്‍. കഴിഞ്ഞ ടി20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷമാണ് മലയാളി വിക്കറ്റ് കീപ്പര്‍ അടുത്ത നായകസ്ഥാനത്തേക്കു നല്ലൊരു ഓപ്ഷനാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

RAVI SHASTRI

ഉയര്‍ന്ന സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പെര്‍ഫോം ചെയ്യാനുള്ള കഴിവും നായകന്റെ റോളില്‍ ഐപിഎല്ലിലെ അനുഭവ സമ്പത്തുമെല്ലാം സഞ്ജുവിന്റെ പ്ലസ് പോയിന്റുകളായി അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

മുന്‍ ലോകകപ്പ് വിന്നറും സൂപ്പര്‍ താരവും കോച്ചുമായിട്ടുള്ള രവി ശാസ്ത്രിയും അടുത്തിടെ സഞ്ജുവിനെ ക്യാപ്റ്റന്‍സി റോളിലേക്കു പിന്തുണച്ച് രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് സഞ്ജുവെന്നും വളരെ ശാന്തപ്രകൃതവുംസ സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയുന്നയാളാണെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു.

ഇതിഹാസ ഓഫ് സ്പിന്നറും നേരത്തേ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ അവിഭാജ്യ ഘടകവുമായിരുന്ന ഹര്‍ഭജന്‍ സിങാണ് സഞ്ജു ക്യാപ്റ്റനാവണമെന്ന് ആഗ്രഹിക്കുന്ന മറ്റൊരാള്‍. ടി20 ക്രിക്കറ്റിനെ കുറിച്ച് നല്ല അവബോധവും നേതൃശേഷിയുമുള്ള മലയാളി താരത്തെ അടുത്ത ടി20 നായകനായി വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Story first published: Thursday, June 4, 2026, 9:47 [IST]
Other articles published on Jun 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+