Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടൈയെങ്കില്‍ ബൗണ്ടറി നിയമം... പകരം ഇത് പരീക്ഷിക്കൂ, വിജയികളുറപ്പെന്നു സച്ചിന്‍

ICCയുടെ ബൗണ്ടറി നിയമത്തെ പൊളിച്ചടുക്കി സച്ചിന്‍

ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ബൗണ്ടറി നിയമത്തിന്റെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് ചാംപ്യന്മാരായതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈയില്‍ കലാശിക്കുകയായിരുന്നു, ഇതേ തുടര്‍ന്നാണ് മല്‍സരത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന ഐസിസി നിയമത്തിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് വിജയികളായത്.

കിരീടം ഇംഗ്ലണ്ടിനു സമ്മാനിക്കുന്നതിനു പകരം ഇരുടീമുകളും കൂടി പങ്കിടുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്. ഐസിസിയുടെ ബൗണ്ടറി നിയമം മാറ്റേണ്ട സമയമായിരിക്കുന്നെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. ഐസിസിയുടെ ബൗണ്ടറി നിയമത്തിനു ബദല്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ഒരു സൂപ്പര്‍ ഓവര്‍ കൂടി വേണം

ഒരു സൂപ്പര്‍ ഓവര്‍ കൂടി വേണം

നിശ്ചിത ഓവറും സൂപ്പര്‍ ഓവറും ടൈ ആയാല്‍ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ നിശ്ചയിക്കരുതെന്ന് സച്ചിന്‍ നിര്‍ദേശിച്ചു. പകരം വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി കളിച്ച് വിജയികളെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.
ലോകകപ്പ് ഫൈനല്‍ മാത്രമല്ല, എല്ലാ മല്‍സരങ്ങളും പ്രധാനമാണ്. ഫുട്‌ബോളില്‍ മല്‍സരം എക്‌സ്ട്രാ ടൈമിലേക്കു പോവുന്നതു പോലെ മറ്റൊന്നും പരിഗണനയില്‍ വരരുതെന്നും സച്ചിന്‍ നിര്‍ദേശിക്കുന്നു.

ആരും തോറ്റിട്ടില്ല

ആരും തോറ്റിട്ടില്ല

ലോകകപ്പിന്റെ ഫൈനലില്‍ ആരും തോറ്റിട്ടില്ലെന്നായിരുന്നു മല്‍സരശേഷം ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ പറഞ്ഞത്. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിലേറ്റ തിരിച്ചടി മാനസികമായി തങ്ങളെയെല്ലാം തളര്‍ത്തിയതായും ഇതില്‍ നിന്നും കരകയറാന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലോക കിരീടം ഇംഗ്ലണ്ടിനു നല്‍കുന്നതിനു പകരം ഇരുടീമുകള്‍ക്കും കൂടി പങ്കിട്ടു നല്‍കുകയായിരുന്നു ഐസിസി ചെയ്യേണ്ടിയിരുന്നതെന്നാണ് ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡ് ചൂണ്ടിക്കാട്ടിയത്.

സൂപ്പര്‍ ഫൈനല്‍

സൂപ്പര്‍ ഫൈനല്‍

ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ കലാശപ്പോരാട്ടമായിരുന്നു ഇത്തവണത്തേത്. അവസാന പന്ത് വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ പോരാട്ടത്തില്‍ ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് ഇംഗ്ലണ്ട് ജേതാക്കളായത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 241 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് അവസാന പന്തില്‍ ഇതേ സ്‌കോറിന് പുറത്തായി. തുടര്‍ന്നു നടന്ന ടൈബ്രേക്കറില്‍ 15 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. കിവീസിന്റെയും മറുപടി ഇതേ സ്‌കോറില്‍ അവസാനിച്ചതോടെയാണ് ബൗണ്ടറി നിയമം ഇംഗ്ലണ്ടിനു തുണയായത്.

Story first published: Wednesday, July 17, 2019, 9:41 [IST]
Other articles published on Jul 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+