എക്കാലത്തെയും മികച്ച ഏഷ്യന്‍ ഏകദിന 11 ഇതാ, നാല് ഇന്ത്യക്കാര്‍, ക്യാപ്റ്റനും ഇന്ത്യന്‍ താരം

ഏഷ്യന്‍ ക്രിക്കറ്റ് 11നും ലോക ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ എന്നും ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയിട്ടുള്ളത്. ഏഷ്യയില്‍ നിന്ന് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായി വളര്‍ന്നവരുടെ പട്ടികയെടുത്താല്‍ അതിന് നീളം കൂടും. അത്രത്തോളം ഇതിഹാസ താരങ്ങള്‍ ഏഷ്യയില്‍ നിന്നുണ്ടായിട്ടുണ്ട്. ഏഷ്യയില്‍ നിന്ന് ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവരാണ് ക്രിക്കറ്റിലെ വന്‍ ശക്തികളായുള്ളത്. ഈ ടീമുകളിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച് കളിക്കുന്നത് ആരാധകരെ സംബന്ധിച്ച് മനോഹരമായ ക്രിക്കറ്റ് അനുഭവമാണ് എന്നും നല്‍കുന്നത്. ഏഷ്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ച് മികച്ച ഏകദിന 11 തിരഞ്ഞെടുത്താല്‍ ആരൊക്കെ ഉള്‍പ്പെടും?. പരിശോധിക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - സനത് ജയസൂര്യ
ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ശ്രീലങ്കയുടെ സൂപ്പര്‍ താരം സനത് ജയസൂര്യയുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. രണ്ട് പേരും ഓപ്പണര്‍മാരെന്ന നിലയില്‍ ഗംഭീര റെക്കോഡുള്ളവരാണ്. ഏകദിനത്തില്‍ കൂടുതല്‍ റണ്‍സും സെഞ്ച്വറി എന്നീ റെക്കോഡുകള്‍ സച്ചിന്റെ പേരിലാണ്. ജയസൂര്യ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടൊപ്പം സ്പിന്നറെന്ന നിലയിലും ടീമിന് മുതല്‍ക്കൂട്ടാണ്. സച്ചിനും ജയസൂര്യയും മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ ഒരുമിച്ച് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ആരാധകര്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നാണിത്.

വിരാട് കോലി, കുമാര്‍ സംഗക്കാര, എംഎസ് ധോണി
മൂന്നാം നമ്പറില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിന് ഇടമില്ല. വിരാട് കോലിക്കാണ് അവസരം. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കുമെന്ന് കരുതപ്പെടുന്ന താരങ്ങളിലൊരാളാണ് കോലി. ബാറ്റിങ് ശൈലികൊണ്ടും പ്രതിഭകൊണ്ടും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് കോലി. 248 ഏകദിനത്തില്‍ നിന്ന് 11867 റണ്‍സാണ് കോലി നേടിയത്. 43 സെഞ്ച്വറിയും 58 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
നാലാമനായി മുന്‍ ശ്രീലങ്കന്‍ നായകനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയ്ക്കാണ് അവസരം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സംഗക്കാര മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങിയിട്ടുള്ളവരിലൊരാളാണ്. 14234 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സംഗക്കാര.
സെല്‍ഫിഷ്, രാജ്യത്തിന്റെ അഭിമാനം തകര്‍ത്തു, ഗവാസ്‌കറെ പൊരിച്ച് മാനേജര്‍, സംഭവമിതാ

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയാണ് ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും. ധോണിയോളം മികവുള്ള ഫിനിഷര്‍ മറ്റാരുമില്ലെന്ന് പറയാം. വിക്കറ്റിന് പിന്നിലും അസാമാന്യ വേഗം ധോണിക്കുണ്ട്. രണ്ട് ലോകകപ്പ് ഉള്‍പ്പെടെ മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ ധോണിക്കായിട്ടുണ്ട്.

ഷക്കീബ് അല്‍ ഹസന്‍, ഇമ്രാന്‍ ഖാന്‍, വസിം അക്രം
ആറാം നമ്പറില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജക്ക് അവസരമില്ല. ബംഗ്ലാദേശ് സ്പിന്‍ ഓള്‍റൗണ്ടറായ ഷക്കീബ് അല്‍ ഹസനാണ് അവസരം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം സ്പിന്നുകൊണ്ടും വിസ്മയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. 6323 റണ്‍സും 260 വിക്കറ്റും ഷക്കീബിന്റെ പേരിലുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ 600 റണ്‍സും 10 വിക്കറ്റും നേടി അദ്ദേഹം റെക്കോഡിട്ടിരുന്നു.
ഏഴാം നമ്പറില്‍ മുന്‍ പാക് ഇതിഹാസം ഇമ്രാന്‍ ഖാനാണ് അവസരം. പാകിസ്താനെ 1992 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് അദ്ദേഹം. സൂപ്പര്‍ ഓള്‍റൗണ്ടറായ അദ്ദേഹം 175 ഏകദിനത്തില്‍ നിന്ന് 182 വിക്കറ്റും 3709 റണ്‍സും നേടിയിട്ടുണ്ട്.
എട്ടാം നമ്പറില്‍ വസിം അക്രത്തിനാണ് അവസരം. മുന്‍ പാക് പേസ് ഓള്‍റൗണ്ടറാണ് അക്രത്തിന്റെ സ്വിങ് പേസുകള്‍ ക്രിക്കറ്റ് ആരാധകരെ നിരവധി തവണ വിസ്മയിപ്പിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 502 വിക്കറ്റുകള്‍ നേടിയിട്ടുള്ള അക്രം ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ള താരമാണ്.
സച്ചിനോട് കളിക്കരുത്, പ്രതികാരം താങ്ങത്തില്ല, ഇതിഹാസം പക വീട്ടിയ അഞ്ച് സംഭവങ്ങളിതാ

വഖാര്‍ യൂനിസ്, മുത്തയ്യ മുരളീധരന്‍, സഹീര്‍ ഖാന്‍
9ാം നമ്പറില്‍ മുന്‍ പാക് ഇതിഹാസം വഖാര്‍ യൂനിസിനാണ് അവസരം. സൂപ്പര്‍ പേസര്‍ 262 മത്സരത്തില്‍ നിന്ന് 416 വിക്കറ്റാണ് നേടിയത്. 13 അഞ്ച് വിക്കറ്റ് പ്രകടനമാണ് വഖാര്‍ നേടിയത്. അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിച്ചവരിലൊരാളാണ് അദ്ദേഹം. 11ാമനായി മുന്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. 534 ഏകദിന വിക്കറ്റുകളാണ് സ്പിന്‍ വിസ്മയത്തിന്റെ പേരിലുള്ളത്. 11ാമന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനാണ്. ഇടം കൈയന്‍ പേസര്‍ 282 വിക്കറ്റുകളാണ് ഏകദിനത്തില്‍ നേടിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications