കൊച്ചി: സച്ചിന്‍ ടെണ്ടുക്കല്‍ എത്തി... ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ കേരള ടീമിന്റെ ജേഴ്‌സിയും തീം സോങും പുറത്തിറക്കി. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഔദ്യോഗിക ജേഴ്‌സിയണിഞ്ഞ് സച്ചിനൊപ്പം അണി നിരന്നു.
ബ്രസീല്‍ ടീമിനെ അനുസ്മരിപ്പിക്കുന്ന ജേഴ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. മഞ്ഞയില്‍ ടീം ലോഗോയും ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ മുത്തൂറ്റിന്റെ ലോഗോയും ഇതാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്സി.

തീം സോങ് പാടിയിട്ടുള്ളത് ആരാണെന്നോ... മറ്റാരുമല്ല, സിനിമതാരവും ഗായകനും ഒരു ഫുട്‌ബോള്‍ പ്രേമിയും ആയ കലാഭവന്‍ മണി. എംഎം ശ്രീലേഖയാണ് സംഗീതം. മലയാളത്തനിമ നിറഞ്ഞ ദൃശ്യങ്ങളാല്‍ സമൃദ്ധമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗാനം.
'യെല്ലോ മേം ഖേലോ' എന്നാണ് ടീമിന്റെ മുദ്രാവാക്യം. ടീം ജേഴ്‌സിയുടെ നിറമായ മഞ്ഞ നിറത്തോട് ചേര്‍ത്ത് വച്ചാണ് ഇത്. മഞ്ഞ നിറം ടീമിന്റെ നിശ്ചയദാര്‍ഢ്യത്തേയും ആരാധകരുടെ വിശ്വാസത്തേയും ആണ് സൂചിപ്പികകുന്നതത്രെ.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ 27 കളിക്കാരും ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനായുള്ള എല്ലാ സഹായങ്ങളും സച്ചിന്‍ വാഗ്ദാനം ചെയ്തു. കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് മലയാളിയായ ഒരു പ്രാദേശിക കളിക്കാരെ കൂടി ഉള്‍പ്പെടുത്തിയതായി സച്ചിന്‍ പ്രഖ്യാപിച്ചത്.
ടീമിന്റെ ജേഴ്‌സിയും ഗാനവും പുറത്തിറക്കാന്‍ വേണ്ടിയാണ് സച്ചിന്‍ ടെണ്ടുക്കല്‍ സെപ്റ്റംബര്‍ 29 ന് കൊച്ചിയില്‍ എത്തിയത്. നേരത്തെ ടീം ലോഗോ പ്രകാശനം ചെയ്യാന്‍ സച്ചിന്‍ എത്തിയിരുന്നില്ല.
<center><iframe width="100%" height="480" src="//www.youtube.com/embed/qn9TM8mJ8Ic" frameborder="0" allowfullscreen></iframe></center>