Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ബ്ലാസ്റ്റ്‌ഴേസിന് തോറ്റ് തോറ്റ് മതിയായി, എവിടെയാണ് സച്ചിന്‍ മുങ്ങിയോ?

ബ്ലാസ്‌റ്റേഴ്‌സ് എന്നാല്‍ ഐ എസ് എല്ലില്‍ കേവലം വെറുമൊരു ടീമല്ല. പിന്നെയോ, ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ടീമാണ്. സിരകളില്‍ ഫുട്‌ബോള്‍ ലഹരി കൊണ്ടുനടക്കുന്ന കേരളത്തിന്റെ സ്വന്തം ടീമാണ്. ഐ എസ് എല്‍ ഒന്നാം സീസണില്‍ ഫൈനല്‍ കളിച്ച ടീമാണ്. സച്ചിന്റെ സാക്ഷിയാക്കി കലൂരിലെ ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പിച്ച ടീമാണ്.

എന്നാല്‍ ഈ പെരുമയൊന്നും ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൂടെയില്ല. തുടര്‍ച്ചയായി നാല് കളികളാണ് കേരളം ഐ എസ് എല്ലില്‍ തോറ്റിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ഏറ്റവും ഒടുവിലാണ് കേരളത്തിന്റെ സ്ഥാനം. എല്ലാം പോട്ടെ, ബ്ലാസ്‌റ്റേഴ്‌സിന് ആവേശം പകരാനായി മുതലാളിയായ സച്ചിന്‍ പോലും കൂടെയില്ല. സച്ചിന്‍ മുങ്ങിയോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. എവിടെയാണ് സച്ചിന്‍, ദാ കാണൂ...

നെറ്റ്‌സില്‍ പ്രാക്ടീസ് തുടങ്ങി സച്ചിന്‍

നെറ്റ്‌സില്‍ പ്രാക്ടീസ് തുടങ്ങി സച്ചിന്‍

കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റ് തുന്നം പാടുമ്പോള്‍ സച്ചിന്‍ ക്രിക്കറ്റ് പരിശീലനത്തിലാണ്. ഏറെക്കാലത്തിന് ശേഷമാണ് സച്ചിന്‍ ക്രിക്കറ്റ് പരിശീലിക്കുന്നത്. ഇതിനൊരു കാരണമവുമുണ്ട്.

ഓള്‍ സ്റ്റാര്‍ ക്രിക്കറ്റിന് വേണ്ടി

ഓള്‍ സ്റ്റാര്‍ ക്രിക്കറ്റിന് വേണ്ടി

അടുത്ത മാസം അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് മത്സരത്തിന് വേണ്ടിയാണ് സച്ചിന്‍ പരിശീലനം നടത്തുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ മൂന്ന് കളികളാണ് നടക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥിതി ദയനീയം

ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥിതി ദയനീയം

ഇഷ്ടം പോലെ ഗോളടിച്ചിട്ടും ചൊവ്വാഴ്ച കേരള ബ്ലാസ്‌റ്റേഴ്‌സ് പുണെ സിറ്റിയോട് തോറ്റു. കേരളത്തിന് തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഇത്.

ഡിവില്ലിയേഴ്‌സ് മിടുക്കന്‍

ഡിവില്ലിയേഴ്‌സ് മിടുക്കന്‍

എ ബി ഡിവില്ലിയേഴ്‌സിനെ പുകഴ്ത്തിയാണ് സച്ചിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. തന്റെ കാലത്തിന് മുന്നേ നടക്കുകയാണ് ഡിവില്ലിയേഴ്‌സ് എന്നാണ് സച്ചിന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനെക്കുറിച്ച് പറഞ്ഞത്.

 സേവാഗും പോകുന്നുണ്ട്

സേവാഗും പോകുന്നുണ്ട്

സച്ചിനൊപ്പം ഓള്‍സ്റ്റാര്‍ മത്സരം കളിക്കാനായി സേവാഗും അമേരിക്കയിലെത്തും. സച്ചിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

Story first published: Wednesday, October 28, 2015, 12:33 [IST]
Other articles published on Oct 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+