Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ റോള്‍ മോഡല്‍ സച്ചിന്‍

ദില്ലി: ഭാരതരത്‌ന പുരസ്‌കാരം ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പൂര്‍ണമായും അര്‍ഹിച്ചത് തന്നെയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കയ്യില്‍ നിന്നാണ് സച്ചിന്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയത്.

മനോഹരമായ വാര്‍ത്തയാണിത്. ആദ്യമായാണ് ഒരു സ്‌പോര്‍ട്‌സ് താരം ഈ നേട്ടം കൈവരിക്കുന്നത് - ധോണി ആവേശം കൊണ്ടു. ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ ഈ മനോഹരമ നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഒരു ഭാരതീയന്‍ എന്ന നിലയില്‍ ഇതിനെക്കാള്‍ വലിയ നേട്ടം കിട്ടാനില്ല. സച്ചിന്‍ ഇത് പൂര്‍ണമായും അര്‍ഹിക്കുന്നു.

Sachin Tendulkar is the ideal role model: MS Dhoni

സച്ചിന്‍ കളി തുടങ്ങിയ കാലം മുതല്‍ കളത്തിലും പുറത്തും പെരുമാറുന്ന ശൈലിയെയും ധോണി പ്രശംസിച്ചു. കളത്തിലായാലും പുറത്തായാലും സച്ചിനാണ് ശരിക്കുള്ള റോള്‍ മോഡല്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രഷര്‍ എത്ര അനായാസമാണ് സച്ചിന്‍ കൈകാര്യം ചെയ്തത്.

24 വര്‍ഷം നീണ്ട കരിയറില്‍ ഭൂരിഭാഗവും സച്ചിന്‍ സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ അതെല്ലാം ഭംഗിയായി കൈകാര്യം ചെയ്യാന്‍ സച്ചിന് കഴിഞ്ഞു. അതാണ് സച്ചിനെ വ്യത്യസ്തനാക്കുന്നത്. സച്ചിന്‍ പൂര്‍ണമായും അര്‍ഹിച്ച നേട്ടമാണിത്.

Story first published: Thursday, February 6, 2014, 10:57 [IST]
Other articles published on Feb 6, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+