Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സച്ചിന് എന്നെ നന്നായി അറിയാം, എന്നിട്ടും ഒപ്പം നിന്നില്ല, വിനോദ് കാംബ്ലി അന്ന് കരഞ്ഞു പറഞ്ഞു'

1

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേദനപ്പിക്കുന്ന പേരുകളിലൊന്നാണ് വിനോദ് കാംബ്ലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പേരിനോടൊപ്പം സ്‌കൂള്‍ ക്രിക്കറ്റിനൊപ്പം ഉയര്‍ന്നു കേട്ട പേര്. നടന്ന വഴികളില്ലെല്ലാം ചരിത്രം രചിച്ച സച്ചിനെപ്പോലെ തന്നെ ഇതിഹാസമാവുമെന്ന് ലോക ക്രിക്കറ്റ് ഉറച്ച് വിശ്വസിച്ച അദ്ദേഹത്തിന്റെ കരിയര്‍ പക്ഷെ എങ്ങുമെത്തിയില്ല. പാതിവഴിയില്‍ കെട്ടടങ്ങിയ തീക്കനലായിരുന്നു കാംബ്ലി. മോശം ഫോമും കുത്തഴിഞ്ഞ ജീവിതവും കാംബ്ലിയുടെ കരിയറില്‍ വെല്ലുവിളിയായി.

ഒത്തുകളി ആരോപണത്തിലും ഉള്‍പ്പെട്ടതോടെ കാംബ്ലി എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കറുത്ത അധ്യായമായി അവസാനിച്ചു. താന്‍ നിരപരാതിയായിട്ടും വേട്ടയാടപ്പെട്ടുവെന്നാണ് കാംബ്ലി ഇപ്പോഴും ആവര്‍ത്തിക്കുന്നത്. തന്റെ പ്രതിസന്ധി സമയത്ത് ആരും കൂടെയുണ്ടായില്ലെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒപ്പം നില്‍ക്കാതിരുന്നത് തന്നെ എത്രത്തോളം വേദനിപ്പിച്ചുവെന്നും കരഞ്ഞുകൊണ്ട് ഒരു വേദിയില്‍ കാംബ്ലി തുറന്ന് പറയുകയുണ്ടായി.

1

അവന് എന്നെ നന്നായി അറിയാമായിരുന്നിട്ടും ഒപ്പം നിന്നില്ലെന്നാണ് കാംബ്ലി ആരോപിച്ചത്. '10 വയസ് മുതല്‍ എനിക്ക് അവനെ പരിചയമുണ്ട്. വളരെ അടുത്ത് അവനെ അറിയാം. അവന്റെ ജീവിതത്തിലെ വലിയ ഭാഗമാണ് ഞാന്‍. ഒരുമിച്ചാണ് കരിയറില്‍ വളര്‍ന്നത്. അവിസ്മരണീയമായ പല മുഹൂര്‍ത്തങ്ങളും ഒരുമിച്ച് പങ്കിട്ടു. സച്ചിന്‍ വിരമിച്ച സമയത്ത് ടിവിയുടെ മുന്നിലിരുന്ന് വിടവാങ്ങല്‍ പ്രസംഗം നടത്തി. അവന്‍ എല്ലാവരെക്കുറിച്ചും പറഞ്ഞു. എന്നാല്‍ ഒരാളെ വിട്ടുപോയി. അത് ഞാനാണ്. 1996ലെ ലോകകപ്പ് സെമി എന്റെ ജീവിതത്തില്‍ മറക്കാനാവാത്തതാണ്. എന്റെ കരിയര്‍ അവസാനിപ്പിച്ച മത്സരമായിരുന്നു ഇത്'-കാംബ്ലി പറഞ്ഞു.

സെല്‍ഫിഷ്, രാജ്യത്തിന്റെ അഭിമാനം തകര്‍ത്തു, ഗവാസ്‌കറെ പൊരിച്ച് മാനേജര്‍, സംഭവമിതാ

2

സച്ചിനും കാംബ്ലിയും രമാകാന്ദ് അച്ഛരേക്കറുടെ ശിക്ഷണത്തില്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്. സ്‌കൂള്‍ ക്രിക്കറ്റില്‍ 664 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച് ലോക റെക്കോഡ് ഇട്ടവരാണ് ഇരുവരും. സച്ചിനും കാംബ്ലിയും ഒന്നിച്ച് വളര്‍ന്നെങ്കിലും പാതി വഴിയില്‍ കാംബ്ലി കളി മറന്നു. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വേട്ടയാടി. മദ്യപാനത്തിലും മറ്റ് വിനോദങ്ങളിലേക്കും കാംബ്ലിയുടെ ശ്രദ്ധ തിരിഞ്ഞു.

തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോഴും ഒത്തുകളി ആരോപണം ഉയര്‍ന്നപ്പോഴും സച്ചിന്‍ തനിക്കൊപ്പം നിന്നില്ലെന്ന് കാംബ്ലി ആരോപിച്ചു. 1996 ലോകകപ്പ് സെമിയിലെ കാംബ്ലിയുടെ പ്രകടനം ഒത്തുകളിയാണെന്ന് പല പ്രമുഖരും ആരോപിച്ചു. ഇതോടെ അദ്ദേഹത്തിന്റെ കരിയര്‍ പൂര്‍ണ്ണമായും അവസാനിച്ചു. സച്ചിനെതിരേ പല തവണ വിമര്‍ശനം ഉന്നയിച്ചപ്പോഴും സച്ചിന്‍ നിശബ്ദനായി നിന്നു. ഏറെ നാളത്തെ പിണക്കം മറന്ന് കഴിഞ്ഞിടെക്കാണ് ഇരുവരും സംസാരിച്ച് തുടങ്ങിയത്.

സച്ചിനോട് കളിക്കരുത്, പ്രതികാരം താങ്ങത്തില്ല, ഇതിഹാസം പക വീട്ടിയ അഞ്ച് സംഭവങ്ങളിതാ

3

പിന്നീട് സച്ചിനെതിരേ പറഞ്ഞത് തന്റെ തെറ്റിദ്ധാരണകൊണ്ടും വിഷമംകൊണ്ടുമാണെന്ന് കാംബ്ലി പ്രതികരിച്ചിരുന്നു. സച്ചിനോളം തന്നെ വാഴ്ത്തപ്പെടേണ്ട താരമായിരുന്നെങ്കിലും കാംബ്ലിക്ക് വളരാനായില്ല. വിധിയെന്നോ തന്റേതായ പിഴവെന്നോ എന്ത് വേണമെങ്കിലും കാംബ്ലിയുടെ കരിയറിനെ വിശേഷിപ്പിക്കാം. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിലെ മറക്കാനാവാത്ത അധ്യായമായി കാംബ്ലിയുടെ ജീവിതം ഇന്നും തുടരുന്നു.

Story first published: Tuesday, June 21, 2022, 15:58 [IST]
Other articles published on Jun 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+