ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഫുട്‌ബോള്‍) മത്സരത്തില്‍ കൊച്ചി ടീം സച്ചിന്‍ ടെണ്ടുല്‍ക്കറിന് സ്വന്തം. ആന്ധ്രയിലെ പിവിപി ഗ്രൂപ്പുമായി ചേര്‍ന്നാണ് സച്ചിന്‍ കൊച്ചിയെ സ്വന്തമാക്കിയത്. കൊല്‍ക്കത്ത ടീം സൗരവ് ഗാംഗുലി സ്വന്തമാക്കി. ബാംഗ്ലൂര്‍ ടീം സണ്‍ ഗ്രൂപ്പ് സ്വന്തമാക്കി. ദില്ലി ഡീം ഡെന്‍ നെറ്റ് വര്‍ക്കും സ്വന്തമാക്കി,
ചലച്ചിത്ര താരങ്ങളായ രണ്‍ബീര്‍ കപൂര്‍, സല്‍മാന്‍ ഖാന്‍, ജോണ്‍ എബ്രഹാം എന്നിവരും ടീമുകള്‍ സ്വനതമാക്കി. എട്ട് നഗരങ്ങളാണ് സൂപ്പര്‍ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

ടെന്നീസ് താരം മഹേഷ് ഭൂപിതിയും കൊച്ചി ടീമിനെ രണ്ടാമത്തെ ഓപ്ഷനായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കൊച്ചി ടൂം സച്ചിന് തന്നെ ലഭിയ്ക്കുകയായിരുന്നു. ലേലത്തില്‍ പങ്കെടുക്കാനുള്ള തീയതി വെള്ളിയാഴ്ച അവസാനിച്ചിരുന്നു, 50 ഫ്രാഞ്ചൈസികളാണ് ടീമുകള്‍ക്കായി രംഗത്തെത്തിയത്.
സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായി ചേര്‍ന്നാണ് ഗാംഗുലി ബംഗാള്‍ ടീമിനെ സ്വന്തമാക്കിയത്. പ്രമുഖ വിദേശ താരങ്ങള്‍ഉള്‍പ്പെട പങ്കെടുക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രാജ്യത്തെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.