Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഗോള്‍ഡന്‍ ബാറ്റ് നേടിയ ഇന്ത്യക്കാരെ അറിയാമോ?, മൂന്ന് പേര്‍ മാത്രം, പട്ടിക ഇതാ

1

ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. ലോകകപ്പ് പോലൊരു വലിയ വേദിയില്‍ നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ കൈയടി നേടുകയെന്നത് ഒട്ടും എളുപ്പമല്ല. പ്രത്യേകിച്ചും സന്ദര്‍ശക ടീമുകള്‍ക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് ചരിത്രം പരിശോധിച്ചാല്‍ രണ്ട് തവണ മാത്രമാണ് ടീം കിരീടം നേടിയത്. 1983ല്‍ കപില്‍ ദേവിന്റെ നായകത്വത്തിന് കീഴിലും 2011ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലും. എന്നാല്‍ ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയതിന് ലഭിക്കുന്ന ഗോള്‍ഡന്‍ ബാറ്റ് എത്ര ഇന്ത്യന്‍ താരങ്ങള്‍ക്കാണ് നേടാനായത്?. മൂന്ന് പേര്‍ ആ നേട്ടത്തിലെത്തി. ആരൊക്കെയെന്നറിയാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 1996ലെ ലോകകപ്പില്‍ ഇന്ത്യക്ക് കപ്പിലേക്കെത്താനായില്ലെങ്കിലും സച്ചിന്‍ ഗോള്‍ഡന്‍ ബാറ്റ് നേടി. 7 മത്സരത്തില്‍ നിന്ന് 523 റണ്‍സാണ് സച്ചിന്‍ ഈ ലോകകപ്പില്‍ അടിച്ചെടുത്തത്. രണ്ട് സെഞ്ച്വറിയും മബന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. കൂടാതെ 2003ലെ ലോകകപ്പിലും സച്ചിന്‍ തന്നെ ഗോള്‍ഡന്‍ ബാറ്റ് നേടിയതെന്നതാണ് എടുത്തു പറയേണ്ടത്. 11 മത്സരത്തില്‍ നിന്ന് 673 റണ്‍സാണ് സച്ചിന്‍ നേടിയത്. 2003ലെ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും സച്ചിന്റെ പ്രകടനം മറ്റെല്ലാ താരങ്ങളെക്കാളും ഒരുപടി മുന്നിലായിരുന്നു. 2011ല്‍ ഇന്ത്യന്‍ ടീമിനൊപ്പം ലോകകപ്പ് കിരീടം നേടാനും സച്ചിനായി.

സെല്‍ഫിഷ്, രാജ്യത്തിന്റെ അഭിമാനം തകര്‍ത്തു, ഗവാസ്‌കറെ പൊരിച്ച് മാനേജര്‍, സംഭവമിതാ

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറും ക്ലാസിക് ബാറ്റ്‌സ്മാനുമായ രാഹുല്‍ ദ്രാവിഡിന് പൊതുവേ ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന വിശേഷണമാണ് ചാര്‍ത്തപ്പെട്ടിട്ടുള്ളത്. മെല്ലപ്പോക്ക് ബാറ്റ്‌സ്മാനായതിനാല്‍ ദ്രാവിഡിന് പരിമിത ഓവറില്‍ വലിയ പ്രകടനം നടത്താനാവില്ലെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. കാരണം ഒരു തവണ ലോകകപ്പില്‍ ഗോള്‍ഡന്‍ ബാറ്റ് നേടാന്‍ ദ്രാവിഡിനായിട്ടുണ്ട്. 1999ലെ ലോകകപ്പിലായിരുന്നു ഇത്. എട്ട് മത്സരത്തില്‍ നിന്ന് 461 റണ്‍സ് നേടിയാണ് ദ്രാവിഡ് ഈ നേട്ടത്തിലെത്തിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 145 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 10000ലധികം റണ്‍സ് നേടിയെങ്കിലും വേണ്ടത്ര അംഗീകാരം ബാറ്റ്‌സ്മാനെന്ന നിലയില്‍ ഏകദിനത്തില്‍ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.

സച്ചിനോട് കളിക്കരുത്, പ്രതികാരം താങ്ങത്തില്ല, ഇതിഹാസം പക വീട്ടിയ അഞ്ച് സംഭവങ്ങളിതാ

രോഹിത് ശര്‍മ

രോഹിത് ശര്‍മ


2019ലെ ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് മറക്കാനാവാത്തതാണ്. ഗ്രൂപ്പുഘട്ടത്തിലുടെനീളം ഗംഭീര പ്രകടനവുമായി തിളങ്ങിയ ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് പുറത്തായത്. 2019ലെ ലോകകപ്പില്‍ ഇന്ത്യക്ക് കപ്പടിക്കാനായില്ലെങ്കിലും റെക്കോഡ് പ്രകടനത്തോടെ രോഹിത് ശര്‍മ കൈയടി നേടി. 648 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ഏക താരം രോഹിത് ശര്‍മയാണ്. നിലവില്‍ ഇന്ത്യയുടെ നായകനാണ് രോഹിത്. 2021ലെ ടി20 ലോകകപ്പില്‍ രോഹിത്തിന്റെ പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

Story first published: Tuesday, June 21, 2022, 20:32 [IST]
Other articles published on Jun 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+