Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ പേരിട്ടു...കേരള ബ്ലാസ്റ്റഴ്‌സ്

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമിന് പേരിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ടീമിന്റെ പേര് നിശ്ചയിച്ചത്. സച്ചിന്റെ അഭ്യര്‍ത്ഥന പ്രകാരം മുഖ്യമന്ത്രിയാണ് പേര് പ്രഖ്യാപിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് എന്നായിരിക്കും ഫുട്‌ബോള്‍ സൂപ്പര്‍ ലീഗിലെ കേരള ടീമിന്റെ പേര്. കേരളത്തിന്റെ പരിപൂര്‍ണ പിന്തുണ ടീമിന് ആവശ്യമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു.

Sachi Tendulkar

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നാണ് തന്നെ ആരാധകര്‍ വിളിക്കുന്നത്. അതിനോട് ബന്ധപ്പെട്ട ഒരു പേരാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന പേര് നല്‍കിയതെന്ന് സച്ചിന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സന്ദര്‍ശിച്ചതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മളനത്തിലാണ് ടീമിന്റെ പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ സച്ചിനെ കാണാന്‍ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും തിരക്കായിരുന്നു.

അടുത്തവര്‍ഷം കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ് വില്‍ അംബാസഡറാകാന്‍ മുഖ്യമന്ത്രി സച്ചിനോട് അഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥന സച്ചിന്‍ സ്വീകരിച്ചു.

കേരളത്തിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോളില്‍ മികച്ച പരിശീലനം നല്‍കാന്‍ സച്ചിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം സന്നദ്ധത അറിയിച്ചിട്ടുണ്ട്. 125,000 പേര്‍ക്കാണ് പരിശീലനം നല്‍കുക.

കേരളം നല്‍കിയ സ്വീകരണത്തിന് സച്ചിന്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ കന്റോണ്‍മെന്റ് ഹൗസിലെത്തി സച്ചിന്‍ സന്ദര്‍ശിച്ചു. സച്ചിന്റെ സംരഭത്തിന് വിഎസ് എല്ലാ വിധ പിന്തുണകളും ആശംസിച്ചു.

Story first published: Wednesday, May 28, 2014, 11:04 [IST]
Other articles published on May 28, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+