Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ കേരളത്തില്‍;ഫുട്‌ബോള്‍ ടീമിന് പേരിടും

തിരുവനന്തപുരം: ക്രിക്കറ്റിന്റെ ദൈവം അങ്ങനെ വീണ്ടും ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി. ക്രിക്കറ്റ് കളിക്കാനോ കളിപ്പിക്കാനോ അല്ല ഇത്തവണത്തെ വരവ്. അത് ഫുട്‌ബോളിന് വേണ്ടിയാണ്.

ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമിന്റെ ഉടമയാണ് സച്ചില്‍. കൊച്ചി ടീമിന് പേരിടുന്നതിനും ടീം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ആയിട്ടാണ് സച്ചിന്‍ കേരളത്തിലെത്തിയത്.

Sachin Tendulkar

രാവിലെ എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ക്രിക്കറ്റ് ഇതിഹാസം വിമാനമിറങ്ങി. പുറത്ത് ആരാധകര്‍ കൊതിയോടെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ആരാധകരുടെ സ്‌നേഹപ്രകടനം മൂത്തപ്പോള്‍ ഒരിട തിരിച്ച് വിമാനത്താവളത്തിലേക്ക് തന്നെ സച്ചിന് തിരിച്ച് കയറേണ്ടി വന്നു.

പിന്നീട് തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് കാര്‍മാര്‍ഗ്ഗം എത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എന്നിവരെ സച്ചിന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ ലീഗില്‍ കേരള ടീമിന് പരിപൂര്‍ണ പിന്തപുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഉമ്മന്‍ ചാണ്ടിയേയും വിഎസ് അച്യുതാനന്ദനേയും സന്ദര്‍ശിച്ചതിന് ശേഷം സച്ചിന്‍ കൊച്ചിയിലേക്ക് തിരിക്കും.

Story first published: Tuesday, May 27, 2014, 10:54 [IST]
Other articles published on May 27, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+