Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ താനോ, ധോണിയോ? ചോദ്യം യുവിയുടേത്, ബുംറയുടെ ക്ലാസ് മറുപടി

bumrah yuvi

മുംബൈ: ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഏറ്റവുമധികം താരതമ്യം ചെയ്യപ്പെടുന്ന താരമാണ് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമന്‍മാരില്‍ ഒരാളെന്നു തെളിയിച്ചു കഴിഞ്ഞ താരം കൂടിയാണ് അദ്ദേഹം. സച്ചിന്റെ ചില റെക്കോര്‍ഡുകളും കോലി ഇതിനകം തകര്‍ത്തുകഴിഞ്ഞു. വിരമിക്കുമ്പോഴേക്കും സച്ചിന്റെ കൂടുതല്‍ റെക്കോര്‍ഡുകള്‍ കോലി തട്ടിയെടുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അതുകൊണ്ടു തന്നെ സച്ചിനെയും കോലിയെയും തമ്മില്‍ ഇപ്പോള്‍ പലരും താരതമ്യം ചെയ്യുന്നത്. ഇവരില്‍ ആരാണ് കേമനെന്നതാണ് തര്‍ക്കവിഷയം. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഇന്‍സ്റ്റഗ്രാം ലൈവില്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സച്ചിനാണ് ബെസ്റ്റ്

സച്ചിനാണ് ബെസ്റ്റ്

മികച്ച ബാറ്റ്‌സ്മാന്‍ കോലിയല്ല സച്ചിനാണെന്നാണ് ബുംറയുടെ അഭിപ്രായം. ലോകം മുഴുവന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരാധകരാണ്. വിരാടും അദ്ദേഹത്തിന്റെ ഫാനാണ്. അതുകൊണ്ടു തന്നെയാണ് സച്ചിനെ താന്‍ ബെസ്റ്റായി ചൂണ്ടിക്കാട്ടുന്നതെന്നു ബുംറ വ്യക്തമാക്കി.
വിരമിച്ചിട്ട് ഇപ്പോള്‍ ഏഴു വര്‍ഷമായെങ്കിലുും സച്ചിന്റെ മിക്ക റെക്കോര്‍ഡുകളും ഇപ്പോഴും ഇളക്കം തട്ടാതെ തുടരുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ച ഏക താരം കൂടിയാണ് അദ്ദേഹം. ടെസ്റ്റില്‍ 15,921ഉം ഏകദിനത്തില്‍ 18,426ഉം റണ്‍സ് സച്ചിന്‍ നേടിയിട്ടുണ്ട്.

സച്ചിന് വെല്ലുവിളിയുയര്‍ത്തി കോലി

സച്ചിന് വെല്ലുവിളിയുയര്‍ത്തി കോലി

ലോക ക്രിക്കറ്റില്‍ നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ സച്ചിന് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്നത് കോലിയാണ്. ടെസ്റ്റില്‍ 7240ഉം ഏകദിനത്തില്‍ 11867 റണ്‍സും കോലി ഇതിനകം നേടിക്കഴിഞ്ഞു. മൂന്നു ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയും അദ്ദേഹത്തിനുണ്ട്.
ഏകദിനത്തില്‍ 43 സെഞ്ച്വറികള്‍ കോലി ഇതിനകം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡായ 49 സെഞ്ച്വറികളിലെത്താന്‍ കോലിക്കു ഇനി ആറു സെഞ്ച്വറികള്‍ മാത്രം മതി.

താനോ, ധോണിയോ കേമന്‍

താനോ, ധോണിയോ കേമന്‍

ഇന്‍സ്റ്റഗ്രാം ലൈവില്‍ കുഴപ്പിക്കുന്ന ഒരു ചോദ്യം കൂടി യുവരാജ് ബുംറയോടു ചോദിച്ചു. താനോ, എംഎസ് ധോണിയോ മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ എന്നായിരുന്നു യുവിയുടെ ചോദ്യം.
എന്നാല്‍ ഈ ചോദ്യത്തില്‍ നിന്നും ബുംറ സമര്‍ഥമായി ഒഴിഞ്ഞു മാറി. മാതാപിതാക്കളില്‍ ആരാണ് നല്ലത് എന്ന് ചോദിക്കുന്നതു പോലെയാണ് ഇതെന്നായിരുന്നു ബുംറയുടെ മറുപടി. ധോണിക്കു കീഴില്‍ ദേശീയ ടീമില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള പേസര്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ യുവിക്കൊപ്പവും കളിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ നെടുംതൂണുകളായി ചൂണ്ടിക്കാണിക്കപ്പെടുന്ന രണ്ടു താരങ്ങളാണ് ധോണിയും യുവിയും. 2011ലെ ലോകകപ്പില്‍ ധോണിക്കു കീഴില്‍ ഇന്ത്യ ലോകകിരീടം ചൂടിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച താരം യുവിയായിരുന്നു.

Story first published: Monday, April 27, 2020, 8:30 [IST]
Other articles published on Apr 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+